'ഗോളിലെ വിക്കറ്റ് നേട്ടത്തില്‍ സെഞ്ച്വറി'; വിരമിക്കല്‍ ടെസ്റ്റില്‍ ചരിത്രമെഴുതി രംഗന ഹെരാത്ത്

Last Updated:
ഗോള്‍: അവസാന രാജ്യാന്തര മത്സരത്തിനിറങ്ങിയ ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം രംഗന ഹെരാത്തിന് ചരിത്ര നേട്ടം. ഗോളില്‍ നടക്കുന്ന മത്സരത്തില്‍ ഇംഗ്ലീഷ് നായകന്‍ ജോ റൂട്ടിനെ പുറത്താക്കിയതോടെയാണ് ഹെരാത്ത് പുതിയ റെക്കോര്‍ഡിനുടമയായത്. ഗോള്‍ സ്‌റ്റേഡിയത്തിലെ 100 വിക്കറ്റായിരുന്നു റൂട്ടിനെ പുറത്താക്കി ഹെരാത്ത് സ്വന്തം പേരില്‍ കുറിച്ചത്. ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്‍ ഇംഗ്ലണ്ട് താരം ജയിംസ് ആന്‍ഡേഴ്‌സണ്‍ എന്നിവര്‍ക്കുശേഷം ഒരു വേദിയില്‍ 100 വിക്കറ്റ് സ്വന്തമാക്കുന്ന ആദ്യ താരമായി ഹെരാത്ത് മാറി.
മൂന്ന് മൈതനങ്ങളിലാണ് മുരളീധരന്‍ 100 വിക്കറ്റ് വീഴ്ത്തിയിട്ടുള്ളത്. ഗോള്‍, കാന്‍ഡി, എസ്എസ്എസി കൊളംബോ എന്നിവിടങ്ങളിലാണ് മുരളീധരന്റെ നേട്ടം. ആന്‍ഡേഴ്‌സണ്‍ 100 തികച്ചത് ലോര്‍ഡ്‌സിലാണ്. ഇതിനു പിന്നാലെയാണ് ഗോളിനു പുതിയ അവകാശിയായി ഹെരാത്തും എത്തിയിരിക്കുന്നത്.
റൂട്ടിനെ പുറത്താക്കിയതോടെ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരങ്ങളില്‍ ന്യൂസീലന്‍ഡിന്റെ ഇതിഹാസ താരം റിച്ചാര്‍ഡ് ഹാഡ്ലിക്കൊപ്പമെത്താനും ഹെരാത്തിനായി. അവസാന ടെസ്റ്റിനിറങ്ങിയ ഹെരാത്തിന്റെ 431 ാം വിക്കറ്റായിരുന്നു ഇത്.
advertisement
86 ടെസ്റ്റില്‍നിന്നാണ് ഹാഡ്ലി 431 വിക്കറ്റ് വീഴ്ത്തിയത്. മൂന്നു വിക്കറ്റ് കൂടി വീഴ്ത്തിയാല്‍ ഇംഗ്ലണ്ട് താരം സ്റ്റുവര്‍ട്ട് ബ്രോഡിനെയും നാലു വിക്കറ്റ് വീഴ്ത്തിയാല്‍ ഇന്ത്യന്‍ താരം കപില്‍ ദേവിനെയും മറികടക്കാനും ഹെരാത്തിന് കഴിയും.
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ഗോളിലെ വിക്കറ്റ് നേട്ടത്തില്‍ സെഞ്ച്വറി'; വിരമിക്കല്‍ ടെസ്റ്റില്‍ ചരിത്രമെഴുതി രംഗന ഹെരാത്ത്
Next Article
advertisement
മുഖ്യമന്ത്രിയായിരിക്കെ ജഗന്‍മോഹന്‍ റെഡ്ഡി 5 വർഷം കൊണ്ട് വിമാന യാത്രയ്ക്ക് ചെലവഴിച്ചത് 222 കോടി രൂപ
മുഖ്യമന്ത്രിയായിരിക്കെ ജഗന്‍മോഹന്‍ റെഡ്ഡി 5 വർഷം കൊണ്ട് വിമാന യാത്രയ്ക്ക് ചെലവഴിച്ചത് 222 കോടി രൂപ
  • ജഗന്‍ 2019-24 കാലയളവില്‍ 222.85 കോടി രൂപ ചെലവഴിച്ചു.

  • ടിഡിപി ജഗന്‍ പൊതുപണം ദുരുപയോഗം ചെയ്തെന്ന് ആരോപിച്ചു.

  • ലോകേഷ് തന്റെ യാത്രകള്‍ക്ക് വ്യക്തിഗത ഫണ്ട് ഉപയോഗിച്ചു.

View All
advertisement