Sandesh Jhingan | സെക്‌സിസ്റ്റ് പരാമര്‍ശം; 'തെറ്റു പറ്റി, മാപ്പു പറയുന്നു'; ഏറ്റു പറച്ചിലുമായി വീണ്ടും സന്ദേശ് ജിങ്കാന്‍
- Published by:Jayesh Krishnan
- news18-malayalam
Last Updated:
മത്സരച്ചൂടിന്റെ ഭാഗമായാണ് അത്തരമൊരു പരാമര്‍ശം നടത്തിയത്. അത് തെറ്റാണെന്ന് ഇപ്പോള്‍ തിരിച്ചറിയുന്നു
ഐഎസ്എല്ലില്‍ (ISL) കേരള ബ്ലാസ്റ്റേഴ്സിനെതിരായ(Kerala Blasters) മത്സരത്തിന് ശേഷം നടത്തിയ സെക്സിസ്റ്റ് പരാമര്‍ശത്തില്‍ തെറ്റു പറ്റിയെന്ന് ഏറ്റു പറഞ്ഞ് എ ടി കെ മോഹന്‍ബഗാന്‍ (ATK Mohan Bagan) താരം സന്ദേശ് ജിങ്കാന്‍. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത മറ്റൊരു വീഡിയോ സന്ദേശത്തിലാണ് തെറ്റു പറ്റിയെന്നും മാപ്പു പറയുന്നുവെന്നും ജിങ്കാന്‍ വീണ്ടും വ്യക്തമാക്കിയത്.
മത്സരച്ചൂടിന്റെ ഭാഗമായാണ് അത്തരമൊരു പരാമര്‍ശം നടത്തിയത്. അത് തെറ്റാണെന്ന് ഇപ്പോള്‍ തിരിച്ചറിയുന്നുവെന്നുമാണ് ജിങ്കാന്‍ വിഡിയോയില്‍ പറയുന്നത്. അത്തരമൊരു പരാമര്‍ശത്തിലൂടെ എന്നെ പിന്തുണക്കുന്നവരെയും എന്റെ കുടുംബാംഗങ്ങളെയും ഞാന്‍ നിരാശരാക്കി. അതില്‍ എനിക്ക് ഖേദമുണ്ട്. സംഭവിച്ച കാര്യം ഇനി ഒരിക്കലും മായ്ച്ചു കളയാനാവില്ലെന്നും ജിങ്കാന്‍ പറയുന്നു.
പരാമര്‍ശത്തിന്റെ പേരില്‍ കുടുംബാഗങ്ങള്‍ക്ക് നേരെയും പ്രത്യേകിച്ച് ഭാര്യക്കു നേരെയും വിദ്വേഷ പ്രചാരണങ്ങള്‍ വരെ നടന്നു. എന്റെ പരാമര്‍ശം ആരാധകരെ അസ്വസ്ഥരാക്കിയിരിക്കാം. പക്ഷെ അതിന്റെ പേരില്‍ എന്നെയും എന്റെ കുടുംബത്തെയും ഭീഷണിപ്പെടുക്കയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്യരുത്. അത് നിര്‍ത്താന്‍ നിങ്ങളോട് ഞാന്‍ അപേക്ഷിക്കുകയാണെന്ന് ജിങ്കാന്‍ വീഡിയോയില്‍ പറഞ്ഞു.
advertisement
— Sandesh Jhingan (@SandeshJhingan) February 21, 2022
സെക്‌സിറ്റ് പരാമര്‍ശത്തിന് പിന്നാലെ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ കൂട്ടമായി മറുപടി നല്‍കാന്‍ തുടങ്ങിയതോടെ സന്ദേശ് ജിങ്കാന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ അപ്രത്യക്ഷമായി. 3,22 ലക്ഷം ഫോളോവേഴ്‌സുള്ള പേജാണ് ഇന്നലെ മുതല്‍ ലഭ്യമല്ലാതായത്.
advertisement
അതേസമയം ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകവൃദ്ധമായ മഞ്ഞപ്പടയും ജിങ്കാനെതിരെ ശക്തമായി രംഗത്തുണ്ട്. പരാമര്‍ശത്തിന് പിന്നാലെ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ ഗ്യാലറിയില്‍ ഉയര്‍ത്താറുള്ള ജിങ്കന്റെ പടകൂറ്റന്‍ റ്റിഫോ അഗ്നിക്കിരയാക്കി മഞ്ഞപ്പട പ്രതിഷേധിച്ചിരുന്നു.
മഞ്ഞക്കുപ്പായത്തെ വിട്ട് മറ്റൊരു ടീമിലേക്ക് പോയപ്പോളും ഒരിത്തിരിയിഷ്ടം ബാക്കി വെച്ചിരുന്നു..!
കളിക്കളത്തിലെ ഓരോ ചലനങ്ങൾക്കും ആർത്തുവിളിച്ചു ഓരോ ആരാധകനും ഉള്ളൊന്നു നൊന്തെങ്കിലും വെറുത്തിരുന്നില്ല..!
സ്ത്രീയേക്കാൾ വലിയ പോരാളിയില്ല..!
ക്ലബിനെക്കാൾ വളർന്ന കളിക്കാരനും..!! pic.twitter.com/jJRkY3H05C
— Manjappada (@kbfc_manjappada) February 20, 2022
advertisement
എടികെ മോഹന്‍ ബഗാന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ച വീഡിയോയാണ് വിവാദത്തിന് തിരിതെളിച്ചത്. മത്സരശേഷം ഡ്രസിങ് റൂമിലേക്ക് മടങ്ങവെയായിരുന്നു മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം കൂടിയായ ജിങ്കാന്റെ വിവാദ പരാമര്‍ശം. ''ഔരതോം കി സാഥ് മാച്ച് ഖേല്‍ ആയാ ഹൂം'' (പെണ്‍കുട്ടികള്‍ക്കൊപ്പമുള്ള കളിക്ക് ശേഷമാണ് വരുന്നത്) എന്നാണ് ജിങ്കാന്‍ വീഡിയോയില്‍ പറയുന്നത്. പരാമര്‍ശം സമൂഹ മാധ്യമങ്ങളിലും മറ്റും വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയതോടെ താരം മാപ്പ് പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരുന്നു.
advertisement
കേരള ബ്ലാസ്റ്റേഴ്‌സ് ജിങ്കാനേ ഇന്‍സ്റ്റാഗ്രാമില്‍ പിന്തുടരുന്നത് ഒഴിവാക്കി. ജിങ്കാന്‍ നടത്തിയ പരാമര്‍ശം മോഹന്‍ ബഗാന്‍ അവരുടെ സ്റ്റോറിയില്‍ നിന്ന് നീക്കിയത് താരത്തെ പുണ്യാളന്‍ ആക്കില്ലെന്ന് മഞ്ഞപ്പട പറയുന്നു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 22, 2022 10:30 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
Sandesh Jhingan | സെക്‌സിസ്റ്റ് പരാമര്‍ശം; 'തെറ്റു പറ്റി, മാപ്പു പറയുന്നു'; ഏറ്റു പറച്ചിലുമായി വീണ്ടും സന്ദേശ് ജിങ്കാന്‍