• HOME
  • »
  • NEWS
  • »
  • sports
  • »
  • വനിതാ പ്രീമിയർ ലീഗ്; ബാംഗ്ലൂർ ടീമിന് കരുത്തേകാൻ ടെന്നീസ് താരം സാനിയ മിർസ

വനിതാ പ്രീമിയർ ലീഗ്; ബാംഗ്ലൂർ ടീമിന് കരുത്തേകാൻ ടെന്നീസ് താരം സാനിയ മിർസ

ഇന്ത്യയിലെ വനിതാ കായികതാരങ്ങള്‍ക്ക് വഴികാട്ടിയാണ് സാനിയ മിര്‍സയെന്ന് ആര്‍സിബി

  • Share this:

    ന്യൂഡല്‍ഹി: വനിതാ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിന്റെ മെന്ററായി ടെന്നീസ് താരംസാനിയ മിര്‍സയെ നിയമിച്ചു. ബുധനാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് ആര്‍സിബി അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിലെ വനിതാ കായികതാരങ്ങള്‍ക്ക് വഴികാട്ടിയാണ് സാനിയ മിര്‍സയെന്ന് ആര്‍സിബി ട്വിറ്ററില്‍ കുറിച്ചു.

    ” ഞാന്‍ വളരെയധികം ആവേശഭരിതയാണ് ഇപ്പോള്‍. കഴിഞ്ഞ 20 വര്‍ഷമായി കായിക രംഗത്ത് നില്‍ക്കുന്ന താരമാണ് ഞാന്‍. കായികലോകത്തേക്ക് പുതുതായി എത്തുന്ന പെണ്‍കുട്ടികള്‍ക്ക് ധൈര്യത്തോടെ മുന്നോട്ട് പോകാനുള്ള ഊര്‍ജം പകര്‍ന്നു നല്‍കുക എന്നതാണ് ഇനി എന്റെ ഉത്തരവാദിത്തം,” എന്നായിരുന്നു സാനിയ മിര്‍സയുടെ പ്രതികരണം.

    പുതിയ ഉത്തരവാദിത്തം ഏറ്റെടുത്തതിന് പിന്നാലെ നിരവധി ചോദ്യങ്ങളാണ് മാധ്യമങ്ങള്‍ സാനിയയോട് ചോദിക്കുന്നത്. ഏത് രീതിയിലാണ് റോയല്‍ ചലഞ്ചേഴ്‌സില്‍ സാനിയ ഇടപെടലുകൾ നടത്തുക എന്ന ചോദ്യത്തിനും സാനിയ വ്യക്തമായ മറുപടി നല്‍കി. കായിക താരങ്ങളിലെ സമ്മര്‍ദ്ദത്തെ നിയന്ത്രണത്തിലാക്കുക എന്നതാണ് ഏറ്റവും പ്രധാനമെന്നും അവരുടെ മാനസികനിലയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള തന്ത്രങ്ങള്‍ക്കായിരിക്കും താൻ പ്രാധാന്യം നല്‍കുക എന്നും സാനിയ പറഞ്ഞു.

    Also Read- ‘മികവുറ്റ വനിതകളെല്ലാം MI കുടുംബത്തിന്റെ ഭാഗമായതിൽ ആഹ്ലാദം’: വിമൻസ് IPL ലേലത്തിൽ നിതാ അംബാനി

    ” ക്രിക്കറ്റ് ആകട്ടെ, ടെന്നീസ് ആകട്ടെ, എല്ലാ കായികയിനങ്ങളും തമ്മില്‍ ഒരുപാട് സാമ്യങ്ങളുണ്ട്. എല്ലാ കായിക താരങ്ങളും ഒരേ രീതിയില്‍ തന്നെയാണ് ചിന്തിക്കുന്നത്. ഒരേ സമ്മര്‍ദ്ദമാണ് അവര്‍ അനുഭവിക്കുന്നത്. ആ സമ്മര്‍ദ്ദം നിറഞ്ഞ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ അവരെ പ്രാപ്തമാക്കുകയാണ് വേണ്ടത്. ലോകം കണ്ട എല്ലാ മികച്ച കായിക താരങ്ങളും ഈ സമ്മര്‍ദ്ദത്തെ കൈകാര്യം ചെയ്ത് തന്നെയാണ് മുന്നോട്ട് വന്നത്, സാനിയ പറഞ്ഞു. പുരുഷ ക്രിക്കറ്റില്‍ ഐപിഎല്‍ എങ്ങനെ പ്രാധാന്യമാകുന്നുവോ അത് വനിതാ ക്രിക്കറ്റിലും പ്രാവര്‍ത്തികനാക്കാന്‍ കഴിയും ‘ സാനിയ പറഞ്ഞു.
    Also Read-  മലയാളി താരം മിന്നു മണി 30 ലക്ഷം രൂപയ്ക്ക് ഡൽഹി ക്യാപ്പിറ്റൽസിൽ

    വനിതാ പ്രീമിയര്‍ ലീഗ് താരലേലം ഫെബ്രുവരി 13നാണ് നടന്നത്. താരലേലത്തില്‍ ഇന്ത്യന്‍ താരം സ്മൃതി മന്ദാനയെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 3.4 കോടിക്ക് സ്വന്തമാക്കി. ലേലത്തില്‍ ഒരു താരത്തിന് ലഭിച്ച ഏറ്റവും ഉയര്‍ന്ന വിലയായിരുന്നു സ്മൃതിയുടേത്.

    അതേസമയം ഗ്രാന്‍ഡ് സ്ലാം മത്സരത്തില്‍ ആറ് ഡബിള്‍സ് കിരീടങ്ങള്‍ നേടിയ താരമാണ് സാനിയ. കൂടാതെ ഡബ്ല്യൂടിഎ തലത്തില്‍ 40 ചാമ്പ്യന്‍ഷിപ്പുകളും സാനിയ നേടിയിട്ടുണ്ട്. 2007ല്‍ ഹൈ സിംഗിള്‍സ് റാങ്കിംഗില്‍ 27-ാം സ്ഥാനം നേടാനും സാനിയയ്ക്ക് കഴിഞ്ഞു. 2015ല്‍ ഡബിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരമായി മാറാനും സാനിയയ്ക്ക് കഴിഞ്ഞു. 36 കാരിയായ സാനിയ മിര്‍സ 2009 ല്‍ മഹേഷ് ഭൂപതിക്ക് ഒപ്പം ഓസ്ട്രേലിയന്‍ ഓപ്പണ്‍ മിക്സഡ് ഡബിള്‍സ് ട്രോഫി സ്വന്തമാക്കിയിരുന്നു. മിക്സഡ് ഡബിള്‍സില്‍ ഫ്രഞ്ച് ഓപ്പണ്‍ (2012), യുഎസ് ഓപ്പണ്‍ (2014) കിരീടങ്ങളും സാനിയ മിര്‍സ നേടിയിട്ടുണ്ട്. വനിതാ ഡബിള്‍സിലും മൂന്ന് ഗ്രാന്‍സ്ലാം സാനിയ മിര്‍സയ്ക്കുണ്ട്.

    Published by:Naseeba TC
    First published: