Sanju Samson| സഞ്ജു സാംസണോട് യുഎഇയിൽ തുടരാൻ നിർദേശം; ടി20 ലോകകപ്പിലേക്കുള്ള ഇന്ത്യൻ ടീമിലേക്ക് വാതിൽ തുറക്കുമോ?
- Published by:Rajesh V
- news18-malayalam
Last Updated:
ഒക്ടോബർ 15ന് അന്തിമ ടീമിനെ പ്രഖ്യാപിക്കാനിരിക്കെയാണ് സഞ്ജുവിനോട് യുഎഇയിൽ തന്നെ തുടരാൻ നിർദേശിച്ചിരിക്കുന്നത്.
തിരുവനന്തപുരം: രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണോട് യുഎഇയിൽ തുടരാൻ ബിസിസിഐ നിർദേശം നൽകിയെന്ന് റിപ്പോർട്ട്. ഇതോടെ ഒട്ടേറെ അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്. ഇനിയൊരു അറിയിപ്പ് ലഭിക്കുന്നതുവരെ യുഎഇയിൽ തുടരാനാണ് താരത്തിന് ലഭിച്ചിരിക്കുന്ന നിർദേശം.
സഞ്ജു സാംസന്റെ ടീം ഐപിഎൽ പ്ലേ ഓഫിലേക്ക് പ്രവേശനം ലഭിക്കുന്നതിൽ പരാജയപ്പെട്ടെങ്കിലും ഈ മലയാളി താരത്തിന്റെ പ്രകടനം പല ഉന്നതരുടെയും കണ്ണിൽപ്പെട്ടുവെന്ന് വ്യക്തമാണ്. ഒക്ടോബർ 17നാണ് ടി 20 ലോകകപ്പ് ആരംഭിക്കുന്നത്. ഒക്ടോബർ 15ന് അന്തിമ ടീമിനെ പ്രഖ്യാപിക്കാനിരിക്കെയാണ് സഞ്ജുവിനോട് യുഎഇയിൽ തന്നെ തുടരാൻ നിർദേശിച്ചത്. നേരത്തെ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലേക്ക് തെരഞ്ഞെടുത്ത പലരും മോശം ഫോമിൽ തുടരുന്നത് ഏറെ ചർച്ചയായിരുന്നു. ഈ സാഹചര്യത്തിൽ മികച്ച പ്രകടനം നടത്തിയ സഞ്ജുവിന് ടീമിലേക്ക് വഴിതുറന്നേക്കുമെന്ന അഭ്യൂഹമാണ് ശക്തമായിരിക്കുന്നത്.
advertisement
ഐപിഎല്ലിൽ യു എ ഇയിൽ നടന്ന രണ്ടാം പാദത്തിൽ ഏഴ് മത്സരങ്ങളിൽ നിന്നായി 207 റണ്‍സാണ് സഞ്ജു നേടിയത്. 82 ആണ് സഞ്ജുവിന്റെ ഏറ്റവും ഉയർന്ന സ്കോർ. മറ്റൊരു മത്സരത്തിൽ 70 റൺസുമായി പുറത്താകാതെ നിന്നു. ഒപ്പം വിക്കറ്റ് കീപ്പറാണെന്നത് സഞ്ജുവിന് അനുകൂല ഘടകമാണ്.
ഐ പി എല്ലിലെ രണ്ടാം പാദത്തിൽ രാഹുൽ ചഹാർ, ഹാർദിക് പാണ്ഡ്യ എന്നിവരടക്കമുള്ള താരങ്ങളുടെ പ്രകടനം മികച്ചതായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ടീം പുറത്തായിട്ടും സഞ്ജുവിനെ യുഎഇയിൽ തുടരാനുള്ള നിർദേശം പല അഭ്യൂഹങ്ങൾക്കും വഴിമരുന്നിടുന്നത്. ഒക്ടോബർ 15ന് അന്തിമ ടീമിനെ പ്രഖ്യാപിക്കുന്നതുവരെ സഞ്ജു സാംസന്റെ ആരാധകർക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം.
advertisement
English Summary: Speculation is rife here ever since news surfaced on Tuesday that Kerala’s Sanju Samson, who captained Rajasthan Royals in the IPL 2021, has been asked to stay back in the UAE until further notice. Though Samson’s team failed to make it to the playoffs, his form with the bat came to the notice of many, and with India’s final squad for the upcoming T20 World Cup, beginning on October 17, to be named on October 15, hopes are high here that Samson might be drafted in as some of those selected are either struggling with niggles or poor form.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 12, 2021 6:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
Sanju Samson| സഞ്ജു സാംസണോട് യുഎഇയിൽ തുടരാൻ നിർദേശം; ടി20 ലോകകപ്പിലേക്കുള്ള ഇന്ത്യൻ ടീമിലേക്ക് വാതിൽ തുറക്കുമോ?