നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • സഞ്ജു വി സാംസൺ രാജസ്ഥാൻ റോയൽസ് നായകൻ; സ്റ്റീവ് സ്മിത്തിനെ ഒഴിവാക്കി

    സഞ്ജു വി സാംസൺ രാജസ്ഥാൻ റോയൽസ് നായകൻ; സ്റ്റീവ് സ്മിത്തിനെ ഒഴിവാക്കി

    ഇതാദ്യമായാണ് ഒരു മലയാളി ക്രിക്കറ്റർ ഒരു ഐപിഎൽ ടീമിന്‍റെ ക്യാപ്റ്റനാകുന്നത്. അതേസമയം ക്യാപ്റ്റൻസിയിലും ബാറ്റിങ്ങിലും പരാജയപ്പെട്ട സ്റ്റീവ് സ്മിത്തിനെ ഒഴിവാക്കാനും രാജസ്ഥാൻ റോയൽസ് തീരുമാനിച്ചു

    sanju

    sanju

    • Share this:
      മലയാളി താരം സഞ്ജു വി സാംസൺ രാജസ്ഥാൻ റോയൽസ് നായകനാകും. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2021 സീസണിലേക്കാണ് സഞ്ജുവിനെ ക്യാപ്റ്റനായി രാജസ്ഥാൻ റോയൽസ് നിയമിച്ചത്. ഇതാദ്യമായാണ് ഒരു മലയാളി ക്രിക്കറ്റർ ഒരു ഐപിഎൽ ടീമിന്‍റെ ക്യാപ്റ്റനാകുന്നത്. അതേസമയം ക്യാപ്റ്റൻസിയിലും ബാറ്റിങ്ങിലും പരാജയപ്പെട്ട സ്റ്റീവ് സ്മിത്തിനെ ഒഴിവാക്കാനും രാജസ്ഥാൻ റോയൽസ് തീരുമാനിച്ചു. യുഎഇയിൽ നടന്ന കഴിഞ്ഞ സീസണിൽ അവസാന സ്ഥാനത്തായിരുന്നു രാജസ്ഥാൻ റോയൽസ്. ഇതുതന്നെയാണ് സ്റ്റീവ് സ്മിത്തിനെ ഒഴിവാക്കാൻ മാനേജ്മെന്‍റിനെ പ്രേരിപ്പിച്ചത്.

      ബെന്‍ സ്റ്റോക്സ്, ജോസ് ബട്‌ലര്‍, ജോഫ്ര ആര്‍ച്ചര്‍ എന്നിവരെ നിലനിർത്താനും രാജസ്ഥാൻ റോയൽസ് തീരുമാനിച്ചിട്ടുണ്ട്. ഈ മൂന്ന് ഇംഗ്ലീഷ് കളിക്കാരും കഴിഞ്ഞ സീസണിൽ റോയല്‍സിനായി മികച്ച പ്രകടനം നടത്തി. 2020 ലെ പതിപ്പില്‍ 20 വിക്കറ്റുമായി റോയല്‍സിനായി ഏറ്റവുമധികം വിക്കറ്റ് നേടിയ ജോഫ്ര ആര്‍ച്ചറും രാജസ്ഥാന്‍ റോയല്‍സിന്റെ പ്രധാന വിജയങ്ങളില്‍ ജോസ് ബട്‌ലറും ബെന്‍ സ്റ്റോക്സും സംഭാവന ചെയ്തിട്ടുണ്ട്. മൂവരെയും കൂടാതെ ഡേവിഡ് മില്ലര്‍, ആന്‍ഡ്രൂ ടൈ എന്നിവരെയും അടുത്ത സീസണിലേക്കുള്ള ടീമിൽ രാജസ്ഥാൻ റോയൽസ് നിലനിര്‍ത്തിയിട്ടുണ്ട്.

      രാജസ്ഥാന്‍ റോയല്‍സിലെ ഏറ്റവും അനുഭവ സമ്പത്തുള്ള ഇന്ത്യന്‍ താരമാണ് സഞ്ജു വി സാംസൺ. ഈ സീനിയോറിറ്റി കണക്കിലെടുത്താണ് സഞ്ജുവിനെ നായകനായി തെരഞ്ഞെടുത്തത്. ക്യാപ്റ്റനെന്നതിൽ ഉപരി ബാറ്റിങ്ങിൽ എല്ലാ സീസണിലും തിളങ്ങിയിട്ടുള്ള താരമാണ് സഞ്ജു വി സാംസൺ. ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമുകൾക്കു വേണ്ടിയും സഞ്ജു വി സാംസൺ നേരത്തെ കളിച്ചിട്ടുണ്ട്.

      Also Read- IPL 2020 | 'സഞ്ജു ഏറെ വിസ്മയിപ്പിച്ച കളിക്കാരൻ; എല്ലാ ഫോർമാറ്റിലും ഇന്ത്യയ്ക്കുവേണ്ടി കളിക്കേണ്ടയാൾ': ഷെയ്ൻ വോൺ

      രാജസ്ഥാൻ റോയൽസ് നിലനിര്‍ത്തുന്ന കളിക്കാര്‍: സഞ്ജു സാംസണ്‍, ബെന്‍ സ്റ്റോക്സ്, ജോഫ്ര ആര്‍ച്ചര്‍, ജോസ് ബട്‌ലര്‍, റിയാന്‍ പരാഗ്, ശ്രേയസ് ഗോപാല്‍, രാഹുല്‍ തിവതിയ, മഹിപാല്‍ ലോമോര്‍, കാര്‍ത്തിക് ത്യാഗി, ആന്‍ഡ്രൂ ടൈ, ജയദേവ് ഉനദ്കട്ട്, മായങ്ക് മര്‍കണ്ടെ, യശസ്വി ജയ്‌സ്വാള്‍, അനുജ് റാവത്ത്, ഡേവിഡ് മില്ല, റോബന്‍ .

      രാജസ്ഥാൻ റോയൽസ് ഒഴിവാക്കിയ കളിക്കാര്‍: സ്റ്റീവ് സ്മിത്ത്, അങ്കിത് രാജ്പുത്, ഓഷെയ്ന്‍ തോമസ്, ആകാശ് സിംഗ്, വരുണ്‍ ആരോണ്‍, ടോം കുറാന്‍, അനിരുദ്ധ ജോഷി, ശശാങ്ക് സിംഗ്.

      Also Read- IPL 2020| 'ദുബായിൽ പടിക്കൽ; ഷാർജയിൽ സഞ്ജു'; ഗൾഫിൽ പോയി പണിയെടുക്കാൻ മലയാളിയെ ആരും പഠിപ്പിക്കണ്ടെന്ന് സോഷ്യൽ മീഡിയ

      യുഎഇയില്‍ നടന്ന ഐപിഎല്‍ 13-ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഇപ്പോഴത്തെ ടീമിലെ 17 താരങ്ങളെ പുതിയ സീസണിലേക്ക് നിലനിര്‍ത്തുമെന്നും ബാക്കിയുള്ള എട്ട് താരങ്ങളെ റിലീസ് ചെയ്യുമെന്നും ട്വിറ്ററിലൂടെ രാജസ്ഥാൻ റോയൽസ് അറിയിച്ചിട്ടുണ്ട്.
      Published by:Anuraj GR
      First published:
      )}