അടുത്ത വർഷത്തെ ക്രിക്കറ്റ് ലോകകപ്പിന് 7 ടീമുകൾ നേരിട്ട് യോഗ്യത നേടി; ദക്ഷിണാഫ്രിക്കയും ശ്രീലങ്കയും ഇല്ല
- Published by:Anuraj GR
- news18-malayalam
Last Updated:
ആതിഥേയരായതിനാൽ ഇന്ത്യ നേരത്തെ തന്നെ യോഗ്യത ഉറപ്പാക്കിയിരുന്നു
ദുബായ്: അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഏഴ് ടീമുകൾ നേരിട്ട് യോഗ്യത നേടി. ആതിഥേയരായതിനാൽ ഇന്ത്യ നേരത്തെ തന്നെ യോഗ്യത ഉറപ്പാക്കിയിരുന്നു. ഐസിസിയുടെ മാനദണ്ഡപ്രകാരം ഏകദിന റാങ്കിങ്ങിൽ മുന്നിലുള്ള എട്ട് ടീമുകൾക്കാണ് നേരിട്ട് യോഗ്യത ലഭിക്കുന്നത്. ഇതനുസരിച്ച് മുൻ ചാംപ്യൻമാരായ ശ്രീലങ്കയ്ക്കും കരുത്തരായ ദക്ഷിണാഫ്രിക്കയ്ക്കും നേരിട്ട് യോഗ്യത നേടാനായില്ല. ഇരു ടീമുകളും ഇനി യോഗ്യതാ മത്സരം കളിക്കേണ്ടിവരും.
നവംബർ 28 തിങ്കളാഴ്ച, അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) പുറത്തിറക്കിയ ഏറ്റവും പുതിയ സൂപ്പർ ലീഗ് സ്റ്റാൻഡിംഗ് അനുസരിച്ച് അഫ്ഗാനിസ്ഥാൻ യോഗ്യത നേടിയതാണ് ഏറ്റവും വലിയ സവിശേഷത. 12 വർഷത്തിന് ശേഷം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിലേക്ക് ഇന്ത്യയെ കൂടാതെ ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, വെസ്റ്റ് ഇൻഡീസ് എന്നീ ഏഴ് ടീമുകളാണ് യോഗ്യത നേടിയിരിക്കുന്നത്.
ഐസിസി പുറത്തിറക്കിയ ഏറ്റവും പുതിയ സൂപ്പർ ലീഗ് സ്റ്റാൻഡിംഗ്സ് ഇതാ –
advertisement
The race to qualify for next year’s ICC Cricket World Cup is hotting up 🔥
More 👉 https://t.co/4ZbT07WrBo pic.twitter.com/X0tfJzpN6f
— ICC (@ICC) November 28, 2022
നിലവിൽ നടക്കുന്ന ഏകദിന പര്യടനങ്ങളുടെ അടിസ്ഥാനത്തിൽ സൂപ്പർ ലീഗ് ടേബിൾ പ്രകാരമാണ് ലോകകപ്പിലേക്ക് യോഗ്യത നേടുന്ന ടീമിനെ നിശ്ചയിച്ചിരിക്കുന്നത്. ആദ്യ എട്ട് ടീമുകൾ നേരിട്ട് ലോകകപ്പിന് യോഗ്യത നേടുമെങ്കിലും ശേഷിക്കുന്ന ടീമുകളെ യോഗ്യതാ മത്സരങ്ങളിലൂടെ തീരുമാനിക്കും. അടുത്ത വർഷം ഒക്‌ടോബർ-നവംബർ മാസങ്ങളിലായാണ് ലോകകപ്പ് നടക്കുന്നത്.
advertisement
സൂപ്പർ ലീഗ് ടേബിളിൽ ആദ്യ പത്തിൽ അഫ്ഗാനിസ്ഥാനും ശ്രീലങ്കയും ഇടംപിടിച്ചിട്ടുണ്ട്. ആദ്യ ഏകദിനത്തിലെ വിജയവും ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിലെ മഴയുടെ ചെറിയ സഹായവും കൊണ്ട്, അഫ്ഗാനിസ്ഥാന് 15 പോയിന്റുകൾ ശേഖരിക്കാനായത് അവരെ ആദ്യ എട്ടിൽ കടക്കാനും ലോകകപ്പിന് യോഗ്യത നേടാനും സഹായിച്ചു. ആകെ 115 പോയിന്റുമായി അവർ പട്ടികയിൽ ഏഴാം സ്ഥാനത്താണ്. ശ്രീലങ്ക 67 പോയിന്റുമായി പത്താം സ്ഥാനത്താണ്. 59 പോയിന്റുമായി ദക്ഷിണാഫ്രിക്കയാണ് പട്ടികയിൽ അവസാന സ്ഥാനത്ത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 29, 2022 3:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
അടുത്ത വർഷത്തെ ക്രിക്കറ്റ് ലോകകപ്പിന് 7 ടീമുകൾ നേരിട്ട് യോഗ്യത നേടി; ദക്ഷിണാഫ്രിക്കയും ശ്രീലങ്കയും ഇല്ല