Shane Warne | 'പുറത്ത് കാത്തുനിന്നു; മുറി തുറന്നപ്പോൾ വോൺ അബോധാവസ്ഥയിൽ'; വോണിന്റെ അന്ത്യനിമിഷങ്ങൾ വിവരിച്ച് മാനേജർ
- Published by:Naveen
- news18-malayalam
Last Updated:
മരിക്കുന്നതിന്റെ തലേദിവസമാണ് വോണും സുഹൃത്തുക്കളും തായ്‍ലൻഡിലെത്തിയതെന്ന് എർസ്കിൻ വ്യക്തമാക്കുന്നു.
ഓസ്‌ട്രേലിയൻ ലെഗ് സ്പിൻ ഇതിഹാസം ഷെയ്ൻ വോണിന്റെ (Shane Warne) മരണവാർത്ത ക്രിക്കറ്റ് ലോകത്തെ നടുക്കിയിരിക്കുകയാണ്. ഔദ്യോഗിക തിരക്കുകളിൽ നിന്നും മാറി തായ്‌ലൻഡിൽ വിശ്രമിക്കാനായി പോയ വോൺ ഹൃദയാഘാതത്തെ തുടർന്ന് വിടപറയുകയായിരുന്നു. ലോകം കണ്ട ഏറ്റവും മികച്ച ലെഗ് സ്പിന്നർക്ക് ക്രിക്കറ്റ് ലോകം ആദരാഞ്ജലികൾ അർപ്പിക്കവേ ഇതിഹാസ താരത്തിന്റെ ജീവിതത്തിലെ ദൗർഭാഗ്യകരമായ അന്ത്യനിമിഷങ്ങളെ കുറിച്ച് വിവരിക്കുകയാണ് താരത്തിന്റെ മാനേജരായ ജയിംസ് എർസ്കിൻ (James Erskine).
ആഷസ് പരമ്പരയ്ക്ക് ശേഷം ഔദ്യോഗിക തിരക്കുകൾ മാറ്റിവച്ച് മൂന്ന് മാസം വിശ്രമം എടുക്കാൻ തീരുമാനിച്ചായിരുന്നു ഷെയ്ൻ വോൺ തായ്‌ലൻഡിലെത്തിയതെന്നാണ് എർസ്‌കിൻ പറയുന്നത്. ഒരു വർഷത്തെ വിശ്രമ൦ വേണമെന്നായിരുന്നു വോൺ ആവശ്യപ്പെട്ടതെങ്കിലും ഏറെ കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ടായിരുന്നതിനാൽ അത് താൻ അനുവദിച്ചില്ലെന്നും ഒടുവിൽ മൂന്ന് മാസത്തെ വിശ്രമം എടുക്കാൻ താരം തീരുമാനിക്കുകയായിരുന്നെന്നും എർസ്‌കിൻ പറഞ്ഞു. നാല് സുഹൃത്തുക്കൾക്കൊപ്പമായിരുന്നു വോൺ തായ്‍ലൻഡിലെത്തിയത്. പക്ഷെ അവിടെയെത്തി ഒരു ദിവസം പിന്നിടും മുൻപേ വോൺ ലോകത്തോട് തന്നെ വിടപറയുകയിരുന്നുവെന്ന് എർസ്‌കിൻ പറഞ്ഞു .
advertisement
Also read- Shane Warne |രാവിലെ റോഡ് മാര്‍ഷിന്റെ വേര്‍പാടില്‍ വേദന പങ്കുവെച്ച് ട്വീറ്റ്; വൈകീട്ടോടെ വോണും യാത്രയായി
മരിക്കുന്നതിന്റെ തലേദിവസമാണ് വോണും സുഹൃത്തുക്കളും തായ്‍ലൻഡിലെത്തിയതെന്ന് എർസ്കിൻ വ്യക്തമാക്കുന്നു. പിറ്റേന്ന് അഞ്ച് മണിക്ക് പുറത്ത് പോയി കഴിക്കാമെന്ന് സുഹൃത്തുക്കളോട് പറഞ്ഞശേഷമായിരുന്നു വോൺ സ്വന്തം റൂമിലേക്ക് പോയത്. എന്നാൽ, 5.15 ആയിട്ടും വോണിനെ പുറത്തുകാണാഞ്ഞതിനെ തുടർന്ന് അന്വേഷിച്ച് ചെല്ലുകയായിരുന്നു എർസ്‌കിൻ വെളിപ്പെടുത്തി.
Also read- Shane Warne |'വളരെ നേരത്തെ ആയിപ്പോയി'; വോണിന്റെ വിയോഗത്തില്‍ അനുസ്മരിച്ച് സച്ചിന്‍ തെണ്ടുല്‍ക്കര്‍
'പുറത്തേക്ക് വരൂ..ഇപ്പോൾ തന്നെ സമയം വൈകിയെന്ന് പറഞ്ഞ് സുഹൃത്തുക്കളിലൊരാൾ വോണിന്റെ മുറിയുടെ വാതിലിൽ തട്ടി. അകത്ത് നിന്ന് മറുപടി ഒന്നും വരഞ്ഞതോടെ അരുതാത്തതെന്തോ സംഭവിച്ചുവെന്ന് തോന്നി. വാതിൽ തള്ളിത്തുറന്ന് അകത്തേക്ക് ചെന്നപ്പോൾ അബോധാവസ്ഥയിൽ കിടക്കുന്ന വോണിനെയാണ് കണ്ടത്. ഉടൻ തന്നെ സിപിആർ കൊടുത്തു പക്ഷെ ഫലമുണ്ടായില്ല’ – എർസ്കിൻ വിശദീകരിച്ചു.
advertisement
Also read- Shane Warne| വോണിന്റെ 'നൂറ്റാണ്ടിന്റെ പന്ത്' ഓർമയുണ്ടോ? ക്രിക്കറ്റ് പ്രേമികൾക്ക് മറക്കാനാകുമോ ആ കാഴ്ച ?
'20 മിനിറ്റോളം സിപിആർ കൊടുത്തു, അപ്പോഴേക്കും ആംബുലൻസ് എത്തി 20 മിനിറ്റിനുള്ളിൽ ആശുപത്രിയിലെത്തിച്ചു, പക്ഷെ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.' - എർസ്‌കിൻ കൂട്ടിച്ചേർത്തു.
മരിക്കുന്നതിന് തൊട്ടുമുൻപ് വോൺ ഓസ്‌ട്രേലിയയും പാകിസ്ഥാനും തമ്മിലുള്ള ടെസ്റ്റ് മത്സരം കാണുകയായിരുന്നുവെന്ന് ഡെയ്‌ലി മെയിലിന്റെ റിപ്പോർട്ടിൽ പറയുന്നു.
Summary : Shane Warne's manager reveals Aussie spin legend's final tragic moments before his demise
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 05, 2022 3:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
Shane Warne | 'പുറത്ത് കാത്തുനിന്നു; മുറി തുറന്നപ്പോൾ വോൺ അബോധാവസ്ഥയിൽ'; വോണിന്റെ അന്ത്യനിമിഷങ്ങൾ വിവരിച്ച് മാനേജർ