ഇന്ത്യന്‍ യുവതാരം ശിവം ദൂബെയ്ക്ക് (Shivam Dube) തന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു ദിവസമായിരിക്കും ഇന്നത്തേത്. രണ്ട് സന്തോഷങ്ങളാണ് ഒരേ ദിവസത്തില്‍ താരത്തിന് ഇന്നുണ്ടായിരിക്കുന്നത്. അതില്‍ ഒന്ന് അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതത്തിലും മറ്റേത് കരിയറിലുമാണ്.
ഇന്ന് രാവിലെ ശിവം ദൂബെയ്ക്കും ഭാര്യ അഞ്ചുമിനും ആണ്‍കുഞ്ഞ് പിറന്നിരുന്നു. ഇതിന്റെ സന്തോഷത്തില്‍ നില്‍ക്കുമ്പോഴാണ് താരത്തെ തേടി അടുത്ത സന്തോഷ വാര്‍ത്തയെത്തുന്നത്.
ഐപിഎല്‍ മെഗാതാരാലേലത്തില്‍ (IPL Mega Auction) നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സ് തന്നെ സ്വന്തമാക്കിയിരിക്കുന്നു എന്നതായിരുന്നു ആ വാര്‍ത്ത. ലേലത്തില്‍ നാലു കോടി രൂപയ്ക്കാണ് താരത്തെ സിഎസ്കെ ടീമിലെത്തിച്ചത്.
40 ലക്ഷം രൂപയായിരുന്നു ലേലത്തില്‍ ദുബെയുടെ അടിസ്ഥാന വില. ലേലത്തില്‍ താരത്തിനു വലിയ ഡിമാന്റുണ്ടാവില്ലെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാല്‍ സിഎസ്കെയും പഞ്ചാബ് കിങ്സും ലേലത്തിന്റെ തുടക്കം മുതല്‍ ദുബെയ്്ക്കു വേണ്ടി രംഗത്തുണ്ടായിരുന്നു. ഒടുവില്‍ നാലു കോടി രൂപ സിഎസ്കെ ഓഫര്‍ ചെയ്തപ്പോള്‍ പഞ്ചാബ് പിന്മാറി. ഇതോടംയാണ് ദുബെ സിഎസ്കെയുടെ ഭാഗമായത്.
IPL Auction |പഴയ തട്ടകത്തിലേക്ക് തിരിച്ചെത്തി വാര്‍ണര്‍; ഡല്‍ഹി സ്വന്തമാക്കിയത് 6.25 കോടിക്ക്
ഐപിഎല്‍ മെഗാ താരലേലത്തില്‍ (IPL mega auction) ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കിയിരുന്ന ഒരു താരമാണ് സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ മുന്‍ നായകന് ഡേവിഡ് വാര്‍ണര്‍ (David Warner). കഴിഞ്ഞ സീസണില്‍ നിറം മങ്ങിയത് മൂലം ക്യാപ്റ്റന്‍ സ്ഥാനവും തുടര്‍ന്ന് ടീമിലെ സ്ഥാനവും നഷ്ടമായ വാര്‍ണര്‍ താരലേലത്തില്‍ നേട്ടമുണ്ടാക്കുമെന്ന് ഏവരും ഉറപ്പിച്ചിരുന്നു. ഐപിഎല്ലിന് ശേഷം നടന്ന ടി20 ലോകകപ്പിലെ പ്രകടനവും താരത്തിന്റെ താരമൂല്യം ഉയരാന്‍ കാരണമാകുമെന്ന വിലയിരുത്തലുണ്ടായിരുന്നു.
പ്രതീക്ഷകള്‍ തെറ്റിക്കാതെ വാര്‍ണറിനായി വാശിയേറിയ മത്സരം നടത്തി ഡല്‍ഹി ക്യാപിറ്റല്‍സ് (Delhi Capitals) ആണ് ഓസീസ് താരത്തെ സ്വന്തമാക്കിയിരിക്കുന്നത്. 6.25 കോടി രൂപയ്ക്കാണ് വാര്‍ണര്‍ ഡല്‍ഹിയിലേക്ക് എത്തുന്നത്. ഇതോടെ ഡല്‍ഹിയുടെ ഓപ്പണിങ് പ്രശ്നങ്ങളും തീര്‍ന്നു. തങ്ങളുടെ ഓപ്പണറായിരുന്ന ഇന്ത്യന്‍ താരം ശിഖര്‍ ധവാനെ നഷ്ടമായതിനു പകരം നല്ലൊരു പകരക്കാരനെയാണ് ഡല്‍ഹി ടീമിലെത്തിച്ചത്.
ലേലത്തില്‍ വാര്‍ണറെ സ്വന്തമാക്കാന്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സ്, മുന്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് എന്നിവരുണ്ടായിരുന്നെങ്കിലും തങ്ങളുടെ മുന്‍ താരം കൂടിയായ വാര്‍ണറെ ഡല്‍ഹി വിടാതെ പിടിക്കുകയായിരുന്നു.
സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ നായകനായി കഴിഞ്ഞ സീസണ് തുടങ്ങിയ താരത്തിനു സീസണ് അവസാനിക്കുമ്പോള്‍ സ്ക്വാഡില്‍ പോലും ഇല്ലാതെ ഹോട്ടല്‍ റൂമില്‍ ഇരിക്കേണ്ടി വന്ന അവസ്ഥ കടുത്ത ഹൈദരാബാദ് ആരാധകരെപ്പോലും വിഷമിപ്പിച്ചതാണ്. ഹൈദരാബാദ് ടീമിനെ തങ്ങളുടെ പ്രഥമ ഐപിഎല്‍ കിരീട നേട്ടത്തിലേക്കു നയിച്ച നായകന് കൂടിയായിരുന്നു അതെന്നത് ഏറെ സങ്കടകരമായ അവസ്ഥയാണ്. എന്നാല്‍ കഴിഞ്ഞ സീസണില്‍ മോശം ഫോം തുടര്‍ന്നതോടെ വാര്‍ണറിന്റെ പ്രഭാവം മുഖവിലയ്ക്കെടുക്കാതെ ടീം തഴയുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.