വെറും 642 പന്ത്; ചരിത്രത്തിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ ടെസ്റ്റ്; റെക്കോർഡിട്ട് ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം
- Published by:Arun krishna
- news18-malayalam
Last Updated:
രണ്ട് ദിവസങ്ങളിലായി അഞ്ച് സെഷനുകൾ പൂർത്തിയാകും മുൻപ് തന്നെ മത്സരം അവസാനിച്ചു
ഏറ്റവും ദൈർഘ്യം കുറഞ്ഞ ടെസ്റ്റ് ക്രിക്കറ്റിന് വേദിയായി കേപ്ടൌൺ. വ്യാഴാഴ്ച നടന്ന ഇന്ത്യയും ദക്ഷിണാഫ്രിക്കുകയും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മത്സരം ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ പുതിയ ഒരു ചരിത്രമായി മാറി. രണ്ട് ദിവസങ്ങളിലായി അഞ്ച് സെഷനുകൾ പൂർത്തിയാകും മുൻപ് തന്നെ മത്സരം അവസാനിച്ചു. മത്സരത്തിൽ ഇന്ത്യ ഏഴ് വിക്കറ്റിന് ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചതോടെ ടെസ്റ്റ് സമനിലയിലായി. ഒന്നാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക ജയിച്ചിരുന്നു.
കേപ്ടൗണിൽ ടെസ്റ്റ് ജയിക്കുന്ന ആദ്യ ഏഷ്യൻ ടീം എന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി. 1882ന് ശേഷം ഇത് 25-ാം തവണയാണ് ഒരു ടെസ്റ്റ് മത്സരം രണ്ട് ദിവസത്തിനുള്ളിൽ അവസാനിക്കുന്നത്. 107 ഓവറുകളിലായി ആകെ 642 പന്തുകൾ മാത്രമാണ് എറിഞ്ഞത്. ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കുകയും തമ്മിൽ 1932ൽ മെൽബണിൽ വച്ചു നടന്ന ടെസ്റ്റ് മത്സരമായിരുന്നു ഇതുവരെ ഉണ്ടായിരുന്ന ഏറ്റവും ദൈർഘ്യം കുറഞ്ഞ ടെസ്റ്റ്. അന്ന് 109.2 ഓവറിൽ 656 പന്തുകളാണ് എറിഞ്ഞത്. ഇന്ത്യൻ ടീമിനെ സംബന്ധിച്ച് രണ്ട് ദിവസത്തിനുള്ളിൽ തന്നെ അവസാനിക്കുന്ന ടെസ്റ്റ് മത്സരത്തിന്റെ ഭാഗമാകുന്നത് ഇത് മൂന്നാം തവണയാണ്. 2018 ൽ ബംഗളൂരുവിൽ വച്ച് അഫ്ഗാനിസ്ഥാനെതിരെയും 2021 ൽ അഹമ്മദാബാദിൽ വച്ച് ഇംഗ്ലണ്ടിനെതിരെയും ഇന്ത്യ കളിച്ച ടെസ്റ്റ് മത്സരങ്ങൾ രണ്ട് ദിവസത്തിനുള്ളിൽ അവസാനിച്ചിരുന്നു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
January 08, 2024 8:12 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
വെറും 642 പന്ത്; ചരിത്രത്തിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ ടെസ്റ്റ്; റെക്കോർഡിട്ട് ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം