'പഴയിടത്തെ വേദനിപ്പിക്കേണ്ടിയിരുന്നില്ല;നോണ്‍ വെജ് നൽകാൻ കമ്മിറ്റി പഠനം നടത്തി തീരുമാനമെടുക്കും'; മന്ത്രി ശിവൻകുട്ടി
- Published by:Jayesh Krishnan
- news18-malayalam
Last Updated:
'കേരളത്തിന്റെ അഭിപ്രായം ഒന്നോ രണ്ടോ പേരുടേത് മാത്രമല്ല. സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ഇടുന്നവർ കാര്യങ്ങൾ അറിഞ്ഞു വേണം പോസ്റ്റ് ചെയ്യാൻ' മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: സ്‌കൂള്‍ കലാമേളകള്‍ക്ക് പാചകം ചെയ്യാന്‍ ഇനി ഇല്ലെന്ന പഴയിടത്തിന്റെ പ്രസ്താവനയില്‍ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കോഴിക്കോടിൽ പഴയിടം കൃത്യമായി തന്റെ ജോലി നിർവഹിച്ചെന്നും ഒരു പരാതിയുമില്ലെന്ന് മന്ത്രി പറഞ്ഞു.
പഴയിടത്തെ വേദനപ്പിക്കേണ്ടിയിരുന്നില്ലെന്നും കേരളത്തിന്റെ അഭിപ്രായം ഒന്നോ രണ്ടോ പേരുടേത് മാത്രമല്ലെന്ന് മന്ത്രി പറഞ്ഞു. കേരളത്തിന്റെ അഭിപ്രായം കോഴിക്കോട് കണ്ടതാണ്. ബ്രഹ്മണ മേധാവിത്വം സംബന്ധിച്ച ചര്‍ച്ചകള്‍ അനാവശ്യ വിവാദം സൃഷ്ടിക്കുന്നു. ഒരു വിവാദവും ഇല്ലാത്തപ്പോള്‍ എന്തെങ്കിലും ഉണ്ടാക്കുന്നു എന്ന് മാത്രം. അടുത്ത കലോത്സവത്തിന് പഴയിടമില്ലെങ്കില്‍ ടെന്‍ഡര്‍ വഴി മറ്റൊരാളെ കണ്ടെത്തുമെന്ന് മന്ത്രി വ്യക്തമാക്കി.
advertisement
കലോത്സവ ഭക്ഷണശാലയില്‍ നോണ്‍ വെജ് ആഹാരം നല്‍കുന്നതിനെക്കുറിച്ച് ആലോചിച്ചുവെന്നും എന്നാല്‍ കൂടുതല്‍ ചര്‍ച്ചകളിലൂടെ മാത്രമേ തീരുമാനം എടുക്കാന്‍ കഴിയൂ. നോണ്‍ വേജ് നല്‍കുന്നതിനെ സംബന്ധിച്ച് കമ്മിറ്റി രൂപീകരിച്ച് പഠനം നടത്തി തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിലെ വിവാദം അതിവിപ്ലവമായെ കാണാനാകൂ. സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ഇടുന്നവർ കാര്യങ്ങൾ അറിഞ്ഞു വേണം പോസ്റ്റ് ചെയ്യാൻ എന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
January 08, 2023 7:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പഴയിടത്തെ വേദനിപ്പിക്കേണ്ടിയിരുന്നില്ല;നോണ്‍ വെജ് നൽകാൻ കമ്മിറ്റി പഠനം നടത്തി തീരുമാനമെടുക്കും'; മന്ത്രി ശിവൻകുട്ടി