IND- SL | ടോസ് നേടിയ ശ്രീലങ്ക ഇന്ത്യക്കെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്തു, സഞ്ജുവും ദേവ്ദത്തും ടീമിലില്ല

Last Updated:

ഇഷാന്‍ കിഷനാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പിങ് ചുമതല. യുസ്വേന്ദ്ര ചഹലും, കുല്‍ദീപ് യാദവും സ്പിന്‍ ഡിപ്പാര്‍ട്‌മെന്റ് കൈകാര്യം ചെയ്യും.

Sri lankan players
Sri lankan players
ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ഇന്ത്യക്കെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്തു. മലയാളി താരങ്ങളായ സഞ്ജു വി സാംസണ്‍, ദേവ്ദത്ത് പടിക്കല്‍ എന്നിവരെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ശിഖര്‍ ധവാനൊപ്പം പൃഥ്വി ഷായാണ് ഇന്ത്യന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. ഇഷാന്‍ കിഷനാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പിങ് ചുമതല. യുസ്വേന്ദ്ര ചഹലും, കുല്‍ദീപ് യാദവും സ്പിന്‍ ഡിപ്പാര്‍ട്‌മെന്റ് കൈകാര്യം ചെയ്യും. ശ്രീലങ്കന്‍ ടീമില്‍ ഭാനുക രജപക്‌സ ഇന്ന് അരങ്ങേറ്റം നടത്തും.
ശ്രീലങ്കന്‍ ടീമിനെ നയിക്കുന്നത് ദസുന്‍ ഷനകയാണ്. ധനഞ്ജയ ഡിസില്‍വയാണ് ഉപനായകന്‍. പരിക്കിനെ തുടര്‍ന്ന് കുശാല്‍ പെരേര, ബിനുര ഫെര്‍ണാണ്ടോ എന്നിവര്‍ ടീമില്‍ ഇടം നേടിയിട്ടില്ല. ഇംഗ്ലണ്ട് പര്യടനത്തിനിടയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച നിരോഷന്‍ ഡിക്ക്വെല്ല, ധനുഷ്‌ക ഗുണതിലക, കുശാന്‍ മെന്‍ഡിസ് എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഒരു പുതുമുഖ നിരയുമായി മത്സരത്തിന് ഇറങ്ങുന്ന ഇന്ത്യയെ നയിക്കുന്നത് ശിഖര്‍ ധവാനാണ്. ടി20 ലോകകപ്പിനുള്ള ഒരുക്കമായി കണക്കാക്കാവുന്ന ഈ പരമ്പര ടീമിലെ താരങ്ങള്‍ക്കെല്ലാം അവരുടെ മികവ് തെളിയിക്കാനുള്ള അവസരം കൂടിയാണ്.
advertisement
വിരാട് കോഹ്ലിയുള്‍പ്പെടെയുള്ള മുന്‍നിര താരങ്ങളുടെ അഭാവത്തിലാണ് ഇന്ത്യന്‍ ടീം ശ്രീലങ്കക്കെതിരായ പരമ്പരയ്ക്ക് ഒരുങ്ങിയിരിക്കുന്നത്. ശിഖര്‍ ധവാന്‍ നയിക്കുന്ന ടീമില്‍ പുതുമുഖങ്ങളോടൊപ്പം പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യക്ക് വേണ്ടി ഒരുപാട് നാള്‍ കളിച്ചു പരിചയമുള്ള ഒരുപിടി താരങ്ങളും ഇന്ത്യന്‍ നിരയിലുണ്ട്. ഇന്ത്യയുടെ ഇതിഹാസ താരമായ രാഹുല്‍ ദ്രാവിഡാണ് ടീമിന്റെ മുഖ്യ പരിശീലകന്‍. നേരത്തെ നിശ്ചയിച്ച പ്രകാരം ഈ മാസം 13നായിരുന്നു ഇരു ടീമുകളും തമ്മിലുള്ള ഏകദിന പരമ്പര ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍ ഇംഗ്ലണ്ട് പര്യടനം കഴിഞ്ഞു വന്ന ലങ്കന്‍ ടീമിലെ കോച്ചിങ് സ്റ്റാഫിലെ ചില അംഗങ്ങള്‍ക്ക് കോവിഡ് പിടിപ്പെട്ടതോടെ പരമ്പര പുനഃക്രമീകരിക്കുകയായിരുന്നു.
advertisement
സീനിയര്‍ ടീമിനൊപ്പം പരിശീലകനെന്ന നിലയില്‍ ദ്രാവിഡിന്റെ രണ്ടാമൂഴമാണ് ഇത്. 2014ല്‍ ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയ ടീമിന്റെ ബാറ്റിങ് കണ്‍സള്‍ട്ടന്റായിരുന്നു ദ്രാവിഡ്. അതിന് ശേഷം ഇതാദ്യമായാണ് സീനിയര്‍ ടീമിന്റെ ഉത്തരവാദിത്വപ്പെട്ട പദവിയിലേക്ക് ദ്രാവിഡെത്തുന്നത്. മലയാളി താരങ്ങളായ സഞ്ജു വി സാംസണും ദേവ്ദത്ത് പടിക്കലും സ്‌ക്വാഡില്‍ ഇടം നേടിയിട്ടുണ്ട്. ദേവ്ദത്ത് പടിക്കലിന് ആദ്യമായാണ് ഇന്ത്യന്‍ ജേഴ്‌സിയില്‍ കളിക്കാന്‍ വിളിയെത്തിയിരിക്കുന്നത്. പടിക്കലിനൊപ്പം ഐ പി എല്ലിലെ രാജസ്ഥാന്‍ റോയല്‍സിന്റെ പേസര്‍ ചേതന്‍ സക്കറിയ, കെ ഗൗതം, നിതീഷ് റാണ എന്നിവരും പുതുമുഖങ്ങളായി ടീമിലുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Sports/
IND- SL | ടോസ് നേടിയ ശ്രീലങ്ക ഇന്ത്യക്കെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്തു, സഞ്ജുവും ദേവ്ദത്തും ടീമിലില്ല
Next Article
advertisement
തിരുവനന്തപുരം കോർപറേഷനിൽ സിപിഎമ്മിൽ വിമതപ്പട; ദേശാഭിമാനി മുൻ ബ്യൂറോ ചീഫിനെ പുറത്താക്കി
തിരുവനന്തപുരം കോർപറേഷനിൽ സിപിഎമ്മിൽ വിമതപ്പട; ദേശാഭിമാനി മുൻ ബ്യൂറോ ചീഫിനെ പുറത്താക്കി
  • സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിച്ച കെ. ശ്രീകണ്ഠനെ സിപിഎം തിരുവനന്തപുരം കോർപറേഷനിൽ നിന്ന് പുറത്താക്കി.

  • സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കടകംപള്ളി സുരേന്ദ്രനെതിരെ രൂക്ഷവിമർശനം നടത്തിയതിന് പിന്നാലെയാണ് നടപടി.

  • ചെമ്പഴന്തിയിലും വാഴോട്ടുകോണം വാർഡിലുമുള്ള സിപിഎം പ്രാദേശിക നേതാക്കളും വിമത സ്ഥാനാർത്ഥികളായി മത്സരിക്കും.

View All
advertisement