Kusal Mendis | മത്സരത്തിനിടെ നെഞ്ചുവേദന; ശ്രീലങ്കൻ ക്രിക്കറ്റ് താരം കുശാൽ മെൻഡിസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
- Published by:Naveen
- news18-malayalam
Last Updated:
മത്സരത്തിനിടെ സ്ലിപ്പിൽ ഫീൽഡ് ചെയ്തുകൊണ്ടിരിക്കെ അസ്വസ്ഥത അനുഭവപ്പെട്ട മെൻഡിസ് നെഞ്ചിൽ കൈവെച്ച് നിലത്തിരുന്നു.
ക്രിക്കറ്റ് മത്സരത്തിനിടെ നെഞ്ചുവേദന (Chest Pain) അനുഭവപ്പെട്ട ശ്രീലങ്കൻ (Sri Lanka) താരം കുശാൽ മെൻഡിസിനെ (Kusal Mendis) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബംഗ്ലാദേശിനെതിരായ (BAN vs SL) ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ ഉച്ചഭക്ഷണത്തിനായി കളി നിർത്തുന്നതിന് തൊട്ടുമുൻപായിരുന്നു സംഭവം.
മത്സരത്തിനിടെ സ്ലിപ്പിൽ ഫീൽഡ് ചെയ്തുകൊണ്ടിരിക്കെ അസ്വസ്ഥത അനുഭവപ്പെട്ട മെൻഡിസ് നെഞ്ചിൽ കൈവെച്ച് നിലത്തിരുന്നു. ഇതുകണ്ട് ഓടിയെത്തിയ മെഡിക്കൽ സംഘ൦ പ്രാഥമിക പരിശോധനകൾ നടത്തി. ഇവരുടെ നിർദേശപ്രകാരം മൈതാനം വിട്ട മെൻഡിസിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
📢 Just in: Kusal Mendis has been hospitalized in Dhaka after leaving the field holding his chest
The player was helped off the field in the 23rd over, shortly before lunch today in the second #BANvSL Test
— ESPNcricinfo (@ESPNcricinfo) May 23, 2022
advertisement
Also read- IPL 2022 | ടോസ് പോയാലും ജയം നേടുന്ന രാജസ്ഥാൻ, അരങ്ങേറ്റത്തിൽ മിന്നിച്ച ഗുജറാത്ത്; ഫൈനലിലേക്ക് ആര്? കണക്കുകളും സാധ്യതകളും
ആശുപത്രിയിൽ വെച്ച് നടത്തിയ ഇസിജി പരിശോധനയിൽ ഹൃദയത്തിന് കുഴപ്പമില്ലെന്ന് കണ്ടെത്തി. നിർജലീകരണം മൂലമുണ്ടായ അസ്വസ്ഥതയാകാമെന്നും താരത്തിന്റെ ആരോഗ്യനിലയിൽ ആശങ്കയില്ലെന്നുമാണ് പ്രാഥമിക നിഗമനം.
അതേസമയം, കുശാൽ മെൻഡിസ് കളം വിട്ട ശേഷവും കളി തുടർന്ന്. കുശാലിന് പകരം പകരം കാമിൻഡു മെൻഡിസാണ് പകരമിറങ്ങിയത്. ടെസ്റ്റിന്റെ ആദ്യ ദിനം കളി അവസാനിപ്പിച്ചപ്പോൾ ബംഗ്ലാദേശ് 5 വിക്കറ്റ് നഷ്ടത്തിൽ 277 റൺസെടുത്തിട്ടുണ്ട്.
advertisement
Also read- IPL 2022 | 'ഗുജറാത്ത് കരുത്തർ, പക്ഷെ നേരിയ മേൽക്കൈ രാജസ്ഥാന്; അശ്വിൻ-ചാഹൽ കോംബോ നിർണായകമാകും'; മുൻ കിവീസ് താരം
സമനിലയിൽ അവസാനിച്ച ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ മെൻഡിസ് 131 പന്തിൽ 54 റൺസും രണ്ടാം ഇന്നിങ്സിൽ അതിവേഗം 48 റൺസുമെടുത്തിരുന്നു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 24, 2022 11:15 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
Kusal Mendis | മത്സരത്തിനിടെ നെഞ്ചുവേദന; ശ്രീലങ്കൻ ക്രിക്കറ്റ് താരം കുശാൽ മെൻഡിസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു