കോഹ്‌ലിക്ക് ശേഷം ഇന്ത്യയെ നയിക്കുക ആര്?; സാധ്യത കല്‍പ്പിക്കപ്പെടുന്ന അഞ്ച് താരങ്ങള്‍

Last Updated:
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിലെ മികച്ച താരം ആരെന്ന ചോദ്യത്തിന് വിരാട് കോഹ്‌ലിയെന്ന ഒരുത്തരമേ കളി നിരീക്ഷകര്‍ക്കും ആരാധകര്‍ക്കും വിദഗ്ദര്‍ക്കും ഉണ്ടാകു. എന്നാല്‍ മികച്ച നായകനാരെന്ന ചോദ്യത്തിന് വിരാടെന്നും രോഹിത്തെന്നും വ്യത്യസ്ത അഭിപ്രായങ്ങളാകും പലര്‍ക്കും ഉണ്ടാവുക. കോഹ്‌ലിക്ക് ശേഷം ഇന്ത്യയെ ആര് നയിക്കുമെന്ന ചോദ്യത്തിനും ആര്‍ക്കും വ്യക്തമായ ഉത്തരം ഉണ്ടാകില്ല.
നിലവില്‍ ടെസ്റ്റ്ടീമിന്റെ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെയാണ്, ഏകദിന ടീമിന്റേത് രോഹിത് ശര്‍മയും. കോഹ്‌ലി നായകത്വം ഒഴിഞ്ഞാല്‍ ഇവരില്‍ ആര് ഇന്ത്യയെ നയിക്കുമെന്നത് ഏവരും ആകാംക്ഷയോടെ നോക്കുന്ന കാര്യമാണ്. ഇന്ത്യയുടെ ഭാവി നായകനാകാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന അഞ്ച് താരങ്ങള്‍ ആരൊക്കെയെന്ന് നോക്കാം.
1. രോഹിത് ശര്‍മ
ഇന്ത്യന്‍ ടീമില്‍ നിലവിലെ മികച്ച നായകന്മാരിലൊരാളെന്ന് പേരുള്ള താരമാണ് രോഹിത് ശര്‍മ. കോഹ്‌ലിയുടെ അഭാവത്തില്‍ പല ടൂര്‍ണ്ണമെന്റുകളിലും ഇന്ത്യയെ നയിച്ച താരം കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. ഐപിഎല്ലില്‍ മുംബൈയെ നയിക്കുന്ന താരം ടീമിനെ മൂന്ന് തവണയാണ് ചാമ്പ്യന്മാരാക്കിയത്. ഏത് സമ്മര്‍ദ്ദ ഘട്ടത്തെയും ഒരുപോലെ നേരിടുമെന്നതും താരത്തിന്റെ പ്രത്യേകതയാണ്.
advertisement
2. കെഎല്‍ രാഹുല്‍
ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും സ്ഥാനം ഉറപ്പിക്കാന്‍ കഴിയാത്ത താരമാണ് കെഎല്‍ രാഹുല്‍. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ നിലവില്‍ പ്രതിഭയില്‍ മുന്നില്‍ നില്‍ക്കുന്ന ബാറ്റ്‌സ്മാനും രാഹുലാണ്. ഭാവിയുടെ താരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന രാഹുല്‍ ടീമില്‍ സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞാല്‍ ഇന്ത്യയെ നയിക്കാനും നിയോഗിക്കപ്പെട്ടേക്കും. ടെസ്റ്റ് ക്രിക്കറ്റില്‍ രാഹുലിന്റെ പ്രകടനം ക്രിക്കറ്റ് വിദഗ്ദന്മാര്‍ വരെ അംഗീകരിച്ച് കഴിഞ്ഞതാണ്. കളിയെ അറിയുന്ന താരമെന്ന നിലയില്‍ തന്നെ വിരാടിനു ശേഷം ദീര്‍ഘകാലത്തേക്ക് ഒരു നായകനെയാണ് സെലക്ടര്‍മാര്‍ തേടുന്നതെങ്കില്‍ നറുക്ക് രാഹുലിന് വീഴും.
advertisement
3. ഋഷഭ് പന്ത്
ഋഷഭ് പന്തെന്ന യുവതാരത്തിന്റെ പേര് ഈ ലിസ്റ്റില്‍ കാണുമ്പോള്‍ പലരും നെറ്റിചുളിച്ചേക്കാം. ടീമില്‍ അരങ്ങേറുമ്പോള്‍ തന്നെ നായകന്റെ നിരയിലേക്ക് വിലയിരുത്തുന്നതിനെതിരെയും ചോദ്യങ്ങള്‍ ഉണ്ടാകും. എന്നാല്‍ ഭാവിയില്‍ ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യഘടകമാകാന്‍ പോകുന്ന താരമെന്ന നിലയിലും ടീമിനെ നയിച്ച് പരിചയമുള്ള വ്യക്തിയെന്ന നിലയിലും പന്തിനും ഈ ലിസ്റ്റില്‍ പ്രാധാന്യമുണ്ട്.
നിലവില്‍ ടെസ്റ്റ് ടീം വിക്കറ്റ് കീപ്പറായ താരം ഏകദിന ടീമില്‍ സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായാണ് അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. ധോണി വിരമിച്ച് കഴിഞ്ഞാല്‍ മൂന്ന് ഫോര്‍മാറ്റുകളിലും വിക്കറ്റിനു പിന്നില്‍ നില്‍ക്കുക പന്ത് തന്നെയാകും. കളിയെ മനസിലാക്കാനും കളിപ്പിക്കാനും വിക്കറ്റ് കീപ്പര്‍ക്ക് കൂടുതല്‍ കഴിയുമെന്നിരിക്കെ പന്തിന് ഇത് ഗുണകരമാകും. ആഭ്യന്തര ക്രിക്കറ്റില്‍ ഒരു സീസണ്‍ മുഴുവന്‍ ഡല്‍ഹിയെ നയിച്ച് വിജയിച്ച താരവുമാണ് പന്ത്.
advertisement
4. ആര്‍ അശ്വിന്‍
വ്യത്യസ്ത ഫോര്‍മാറ്റുകളില്‍ വ്യത്യസ്ത നായകരെ പരീക്ഷിക്കാന്‍ ഇന്ത്യ തയ്യാറായാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ടീമിനെ നയിക്കുക സീനിയര്‍ താരം അശ്വിനായിരിക്കും. ഐപിഎല്ലില്‍ പഞ്ചാബിനെ നയിച്ച് കഴിവ് തെളിയിച്ച താരം കളിയെ മനസിലാക്കി സമീപിക്കുന്ന വ്യക്തികൂടിയാണ്.
5. അജിങ്ക്യ രഹാനെ
കഴിഞ്ഞ വര്‍ഷം ധര്‍മശാലയില്‍ ഓസീസിനെതിരെ ഇന്ത്യയെ നയിച്ച അശ്വിന്‍ ആ ഒരു മത്സരത്തില്‍ തന്നെ തന്റെ നേതൃപാടവം തെളിയിച്ചിരുന്നു. പരമ്പര 1- 1 ന് സമനിലയിലായിരുന്നു താരമന്ന് അവസാനിപ്പിച്ചത്. അശ്വിനെപോലെ പരിമിത ഓവര്‍ ടീമിന് പുറത്താണ് എന്നതാണ് രഹാനയെയും അലട്ടുന്ന കാര്യം. കോഹ്‌ലിക്ക് പിന്നാലെ നിലവിലെ സാഹചര്യത്തില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ നയിക്കുക രഹാനെ തന്നെയാകും.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Sports/
കോഹ്‌ലിക്ക് ശേഷം ഇന്ത്യയെ നയിക്കുക ആര്?; സാധ്യത കല്‍പ്പിക്കപ്പെടുന്ന അഞ്ച് താരങ്ങള്‍
Next Article
advertisement
തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിയുടെ കഴുത്തറുത്തു; ഒരാൾ പിടിയിൽ
തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിയുടെ കഴുത്തറുത്തു; ഒരാൾ പിടിയിൽ
  • തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥി ഫൈസലിനെ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ച പ്രതി പിടിയിൽ.

  • ഫൈസലിനെ കുളത്തൂരിൽ വെച്ച് സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെയാണ് ആക്രമിച്ചത്.

  • ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഫൈസലിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

View All
advertisement