'അഭിമാന നിമിഷം'; മെസിയെയും പിന്തള്ളി ഛേത്രി; ഇനി മുന്നില്‍ റോണോ മാത്രം

Last Updated:
അബുദാബി: എഎഫ്‌സി ഷ്യേന്‍ കപ്പിലെ ആദ്യ മത്സരം അവസാനിക്കുന്നതിനു മുന്നേ ചരിത്രത്തിലേക്ക് കാലെടുത്ത് വെച്ചിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി. തായ്‌ലന്‍ഡിനെതിരായ ആദ്യ മത്സരത്തില്‍ കളി 46 ാം മിനിറ്റിള്‍ എത്തിയപ്പോഴേക്കും രണ്ട് ഗോളുകള്‍ നേടിയ ഇന്ത്യന്‍ നായകന്‍ ലോക ഫുട്‌ബോളില്‍ നിലവില്‍ കളിക്കുന്നവരില്‍ രണ്ടാമനായിരിക്കുകയാണ്. അതും അര്‍ജന്റീനന്‍ ഇതിഹാസം ലയണല്‍ മെസിയെ മറികടന്ന്.
ഇന്ന് രണ്ട് ഗോള്‍ നേടിയതോടെ നിലവില്‍ കളിക്കുന്ന താരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ പട്ടികയിലാണ് ഛേത്രി രണ്ടാമതെത്തിയത്. ഇന്ത്യന്‍ നായകന്റെ ബൂട്ടില്‍ നിന്നും ദേശീയ ടീമിനായി 67 ഗോളുകളാണ് ഇതുവരെ പിറന്നിരിക്കുന്നത്. അതും 104 മത്സരങ്ങളില്‍ നിന്ന്. അര്‍ജന്റീനന്‍ നായകനും സൂപ്പര്‍ താരവുമായ മെസിയ്ക്ക് അന്താരാഷ്ട്ര കരിയറില്‍ 65 ഗോളുകളാണ് സ്വന്തമായിട്ടുള്ളത്. അതും 128 മത്സരങ്ങളില്‍ നിന്ന്.
Dont Miss: 'ലോകകപ്പിന് ഇറങ്ങിയില്ലെങ്കിലും ഛേത്രി ലോകം കീഴടക്കിയ വര്‍ഷം'
പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് നിലവില്‍ കളിക്കുന്ന താരങ്ങളില്‍ ഈ പട്ടികയില്‍ മുന്നിലുള്ളത്. 154 മത്സരങ്ങളില്‍ നിന്ന് 85 ഗോളുകളാണ് ക്രിസ്റ്റ്യോനോ നേടിയിരിക്കുന്നത്. ദേശീയ ടീമിനായി കൂടുതല്‍ ഗോള്‍ നേടിയവരുടെ പട്ടികയെടുത്താല്‍ 20 ാം സ്ഥാനത്താണ് ഛേത്രി. കൂടുതല്‍ ഗോള്‍ നേടിയവരുടെ പട്ടികയില്‍ ക്രിസ്റ്റ്യാനോ രണ്ടാം സ്ഥാനത്തും മെസി 22 ാം സ്ഥാനത്തുമാണ്.
advertisement
Also Read: മെസിയെ മറികടന്ന് ഛേത്രി; നായകന്റെ കരുത്തില്‍ ഇന്ത്യ മുന്നേറുന്നു
ഇറാന്റെ ഇതിഹാസതാരം അലി ദേയിയാണ് ലോകത്തെ ഏറ്റവും മികച്ച ഗോള്‍ വേട്ടക്കാരന്‍. 109 ഗോളുകളാണ് താരത്തിന്റെ പേരില്‍. മൂന്നാമതുള്ള പുസ്‌കാസിന്റെ പേരില്‍ 84 ഗോളുകളും.
മലയാളം വാർത്തകൾ/ വാർത്ത/Sports/
'അഭിമാന നിമിഷം'; മെസിയെയും പിന്തള്ളി ഛേത്രി; ഇനി മുന്നില്‍ റോണോ മാത്രം
Next Article
advertisement
ആഗോള വായു ഗുണനിലവാര റാങ്കിംഗ് ഔദ്യോഗികമല്ല; സ്വന്തം എയർ സ്റ്റാൻഡേർഡ് നിശ്ചയിക്കാൻ ഇന്ത്യ
ആഗോള വായു ഗുണനിലവാര റാങ്കിംഗ് ഔദ്യോഗികമല്ല; സ്വന്തം എയർ സ്റ്റാൻഡേർഡ് നിശ്ചയിക്കാൻ ഇന്ത്യ
  • ആഗോള വായു ഗുണനിലവാര റാങ്കിംഗുകൾ ഔദ്യോഗികമല്ലെന്നും WHO മാർഗ്ഗനിർദ്ദേശങ്ങൾ ഉപദേശകമാണെന്നും സർക്കാർ.

  • ഇന്ത്യ 12 മലിനീകരണ വസ്തുക്കൾക്കായുള്ള ദേശീയ ആംബിയന്റ് എയർ ക്വാളിറ്റി സ്റ്റാൻഡേർഡ്‌സ് വിജ്ഞാപനം ചെയ്തു.

  • NCAP പ്രകാരം 130 നഗരങ്ങളെ വിലയിരുത്തി റാങ്ക് ചെയ്യുന്നതിനായി വാർഷിക സ്വച്ഛ് വായു സർവേക്ഷണം നടത്തുന്നു.

View All
advertisement