മുംബൈ: ബോർഡർ-ഗാവസ്‌കർ ട്രോഫിയിലെ ശേഷിക്കുന്ന രണ്ടു ടെസ്റ്റ് മത്സരങ്ങൾക്കും അതിനുശേഷം നടക്കുന്ന ഏകദിന പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മോശം ഫോം തുടരുന്ന കെ എൽ രാഹുലിനെ അവസാന രണ്ടു ടെസ്റ്റുകളിലേക്കുമുള്ള ടീമിൽ നിലനിർത്തിയിട്ടുണ്ട്.
അതേസമയം കുടുംബവുമായി ബന്ധപ്പെട്ട ചടങ്ങിൽ പങ്കെടുക്കുന്ന ക്യാപ്റ്റൻ രോഹിത് ശർമ്മ ആദ്യ ഏകദിനത്തിൽ കളിക്കില്ല. പകരം ഹാർദിക് പാണ്ഡ്യയായിരിക്കും ഇന്ത്യയെ നയിക്കുക. രഞ്ജി ട്രോഫിയിൽ മികച്ച പ്രകടനത്തിലൂടെ സൌരാഷ്ട്രയെ കിരീടത്തിലേക്ക് നയിച്ച ജയ്ദേവ് ഉനദ്കട്ടിനെ ടെസ്റ്റ്, ഏകദിന ടീമുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാമത്തെയും നാലാമത്തെയും ടെസ്റ്റിനുള്ള ഇന്ത്യൻ ടീം
രോഹിത് ശർമ്മ (ക്യാപ്റ്റൻ), കെ എൽ രാഹുൽ, ശുഭ്മാൻ ഗിൽ, ചേതേശ്വർ പൂജാര, വിരാട് കോലി, കെ എസ് ഭരത് (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ആർ അശ്വിൻ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, ഉമേഷ് യാദവ്, ജയ്ദേവ് ഉനദ്കട്ട്
ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ ഏകദിന ടീം
രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, കെഎൽ രാഹുൽ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, വാഷിങ്ടൻ സുന്ദർ, യുസ്വേന്ദ്ര ചാഹൽ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉംറാൻ മാലിക്, ഷാർദുൽ താക്കൂർ, അക്സർ പട്ടേൽ, ജയ്ദേവ് ഉനദ്കട്ട്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.