• HOME
  • »
  • NEWS
  • »
  • sports
  • »
  • ഹോ! എന്തൊര് പന്ത്; ഹാരിസിനെ പുറത്താക്കി വിഹാരി

ഹോ! എന്തൊര് പന്ത്; ഹാരിസിനെ പുറത്താക്കി വിഹാരി

  • Share this:
    പെർത്ത്: ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസീസ് ഓപ്പണർ മാർക്കസ് ഹാരിസിനെ പുറത്താക്കിയ ഇന്ത്യൻ താരം ഹനുമാ വിഹാരിയുടെ പന്താണ് ഇപ്പോൾ ചർച്ചാ വിഷയം. 49-ാം ഓവറിലെ രണ്ടാമത്തെ പന്തിലാണ് ഹാരിസിനെ വിഹാരി പുറത്താക്കിയത്. എറൌണ്ട് ദ വിക്കറ്റായി വിഹാരി എറിഞ്ഞ പന്ത് ഓഫ് സ്റ്റംപിന് പുറത്തുനിന്ന് അതിവേഗം ബൌൺസ് ചെയ്ത് ബാറ്റ്സ്മാന് അടുത്തേക്ക് എത്തി. എന്ത് ചെയ്യണമെന്നറിയാതെ പരുങ്ങിയ ഹാരിസിന്‍റെ ബാറ്റിൽ തട്ടി സ്ലിപ്പിൽനിന്ന രഹാനെയുടെ കൈകളിലെത്തി. എല്ലാം പെട്ടെന്നായിരുന്നു. സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന ഹാരിസ് പവലിയനിലേക്ക് മടങ്ങി. അപ്പോൾ മൂന്നിന് 134 എന്ന നിലയിലായിരുന്നു ഓസ്ട്രേലിയ.

    ഹാരിസിനെ പുറത്താക്കിയ വിഹാരിയുടെ പന്ത്



    ഇന്ത്യ- ഓസ്ട്രേലിയ മത്സരത്തിലെ ചില കാഴ്ചകൾ

    കരിയറിലെ രണ്ടാം ടെസ്റ്റ് കളിക്കുന്ന ഹനുമാ വിഹാരിയുടെ നാലാം വിക്കറ്റായിരുന്നു ഹാരിസിന്‍റേത്. 141 പന്ത് നേരിട്ട ഹാരിസ് 70 റൺസെടുത്താണ് മടങ്ങിയത്. ആരോൺ ഫിഞ്ചിനൊപ്പം ചേർന്ന് 112 റൺസിന്‍റെ കൂട്ടുകെട്ട് ഉണ്ടാക്കിയ ഹാരിസ് ഓസ്ട്രേലിയയ്ക്ക് മികച്ച തുടക്കമാണ് സമ്മാനിച്ചത്.
    First published: