വിരാട് കോഹ്‌ലിയും രോഹിത് ശർമയും അന്താരാഷ്ട്ര T20 മത്സരങ്ങളിൽ നിന്നും വിരമിച്ചു

Last Updated:

ഇന്ത്യയെ രണ്ടാം T20 ലോകകപ്പ് വിജയത്തിലേക്ക് നയിച്ചതിന് പിന്നാലെ അന്താരാഷ്ട്ര T20 മത്സരങ്ങളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച്‌ വിരാട് കോഹ്‌ലിയും രോഹിത് ശർമയും

വിരാട് കോഹ്‌ലി, രോഹിത് ശർമ
വിരാട് കോഹ്‌ലി, രോഹിത് ശർമ
ഇന്ത്യയെ രണ്ടാം T20 ലോകകപ്പ് വിജയത്തിലേക്ക് നയിച്ചതിന് പിന്നാലെ അന്താരാഷ്ട്ര T20 മത്സരങ്ങളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച്‌ വിരാട് കോഹ്‌ലിയും രോഹിത് ശർമയും. മൂന്നിന് 34 എന്ന അനിശ്ചിതാവസ്ഥയിൽ നിന്ന് ഇന്ത്യയെ കരകയറ്റി, 59 പന്തിൽ രണ്ട് സിക്‌സറുകളും ആറ് ഫോറുകളും സഹിതം 76 റൺസ് നേടി കോഹ്‌ലി ടീമിനെ സുരക്ഷിതമാക്കി.
ഇന്ത്യയ്ക്കുവേണ്ടിയുള്ള തൻ്റെ അവസാന T20 മത്സരമാണിതെന്ന് മാൻ ഓഫ് ദ മാച്ച് അവാർഡ് നേടിയ ശേഷം കോഹ്‌ലി പറഞ്ഞു.
11 വർഷത്തിന് ശേഷം രാജ്യം T20 ലോകകപ്പിൽ മുത്തമിട്ട ശേഷം, “ഇത് എൻ്റെ അവസാന ടി20 ലോകകപ്പായിരുന്നു, ഞങ്ങൾ നേടാൻ ആഗ്രഹിച്ചത് ഇതാണ്," എന്നായിരുന്നു കോഹ്‌ലിയുടെ പ്രതികരണം.
T20 ലോകകപ്പ് വിജയത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ T20 അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കാനുള്ള തൻ്റെ തീരുമാനം രോഹിത് ശർമ്മ പ്രഖ്യാപിക്കുകയുണ്ടായി. “ഇത് എൻ്റെ അവസാന T20 മത്സരമായിരുന്നു. ഈ ഫോർമാറ്റിനോട് വിട പറയാൻ ഇതിലും നല്ല സമയമില്ല. ഇതിലെ ഓരോ നിമിഷവും ഞാൻ ഇഷ്ടപ്പെട്ടു. ഈ ഫോർമാറ്റിലാണ് ഞാൻ എൻ്റെ ഇന്ത്യൻ കരിയർ ആരംഭിച്ചത്," രോഹിത് പറഞ്ഞു.
advertisement
“എനിക്ക് ഒരു കാര്യം പറയാനുണ്ട്. അതൊരു പരസ്യമായ രഹസ്യമായിരുന്നു (റിട്ടയർമെൻ്റ്). ഞങ്ങൾ തോറ്റാലും ഞാൻ പ്രഖ്യാപിക്കാതിരിക്കാതെ പോകുമായിരുന്ന ഒന്നല്ല. T20 അടുത്ത തലമുറ മുന്നോട്ട് കൊണ്ടുപോകാനുള്ള സമയമായി,” കോഹ്‌ലി സ്ഥിരീകരിച്ചു.
T20യിലെ രോഹിതിൻ്റെ റെക്കോർഡ്, ഈ ചെറു ഫോർമാറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ എന്ന അദ്ദേഹത്തിൻ്റെ ക്ലാസിനെക്കുറിച്ച് വാചാലമാകുന്നു. കളിച്ച 159 T20 മത്സരങ്ങളിൽ നിന്ന് 32 ശരാശരിയിലും 141 സ്ട്രൈക്ക് റേറ്റിലും 4231 റൺസാണ് രോഹിത് നേടിയത്.
advertisement
2024 ലെ T20 ലോകകപ്പിൽ, 156.70 എന്ന സ്‌ട്രൈക്ക് റേറ്റിലും 36.71 ശരാശരിയിലും 257 റൺസുമായി രോഹിത് ശർമ്മ ഏറ്റവും കൂടുതൽ റൺ വേട്ട നടത്തിയവരിൽ രണ്ടാം സ്ഥാനത്താണ്.
Summary: Virat Kohli and Rohit Sharma announced retirement post India lifting the T20 World Cup trophy the other day. They retired from playing for the T20 format in international circuits
മലയാളം വാർത്തകൾ/ വാർത്ത/Sports/
വിരാട് കോഹ്‌ലിയും രോഹിത് ശർമയും അന്താരാഷ്ട്ര T20 മത്സരങ്ങളിൽ നിന്നും വിരമിച്ചു
Next Article
advertisement
'ശബരിമലയിൽ അയ്യപ്പനൊപ്പം വാവരെ കാണാൻ ആർഎസ്എസിന് കഴിയുന്നില്ല': മുഖ്യമന്ത്രി
'ശബരിമലയിൽ അയ്യപ്പനൊപ്പം വാവരെ കാണാൻ ആർഎസ്എസിന് കഴിയുന്നില്ല': മുഖ്യമന്ത്രി
  • ശബരിമലയില്‍ അയ്യപ്പനൊപ്പം വാവരെ കാണാന്‍ ആര്‍എസ്എസിന് കഴിയുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

  • ആര്‍എസ്എസിന് മേധാവിത്വമുണ്ടായാല്‍ മഹാബലിയെ നഷ്ടമാകും, താത്പര്യം വാമനനോടാണെന്നും മുഖ്യമന്ത്രി.

  • കേരളത്തില്‍ ഇഷ്ടമുള്ള വസ്ത്രവും ആഹാരവും കഴിക്കാം, പക്ഷേ ബിജെപിക്ക് വോട്ട് നല്‍കിയാല്‍ തനിമ തകര്‍ക്കും.

View All
advertisement