ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലെ ഫൈനൽ മത്സരത്തിൽ ന്യൂസിലൻഡിനെതിരെ ടോസ് നഷ്ടപ്പെട്ട ഇന്ത്യ ആദ്യം ബാറ്റിങിന് ഇറങ്ങിയിരിക്കുകയാണ്. ടോസ് നേടിയ ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ മൂടിനിൽക്കുന്ന അന്തരീക്ഷം കണക്കിലെടുത്താണ് ബൗളിംഗ് തിരഞ്ഞെടുത്തത്. അതിപ്രധാനമായ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ടത് ഇന്ത്യന്‍ ആരാധകർക്ക് ചെറിയ ആശങ്ക സമ്മാനിച്ചിട്ടുണ്ട്. ടോസിൽ ഇന്ത്യൻ ക്യാപ്റ്റനായ വിരാട് കോഹ്ലിക്കുള്ള മോശം റെക്കോർഡ് ആണ് ആരാധകരുടെ ആശങ്കയേറ്റുന്നത്.
ക്യാപ്റ്റനെന്ന നിലയില്‍ ന്യൂസിലൻഡിനെതിരെ കോഹ്ലിയുടെ ആറാമത്തെ ടെസ്റ്റ് മത്സരമാണ് ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍. കിവീസിനെതിരെ കളിച്ച ഇതിന് മുൻപത്തെ അഞ്ചു ടെസ്റ്റുകളില്‍ മൂന്നു തവണയാണ് കോഹ്ലിക്കു ടോസ് ജയിക്കാനായത്. ടോസ് ഇന്ത്യൻ ക്യാപ്റ്റൻ്റെ ഒപ്പം നിന്ന മല്‍സരങ്ങില്‍ ഇന്ത്യ വിജയിക്കുകയും ടോസ് നഷ്ടമായ മത്സരങ്ങൾ ഇന്ത്യ തോല്‍ക്കുകയും ചെയ്തിരുന്നു. ഈ ഒരു കാര്യത്തിലാണ് ആരാധകരുടെ ആശങ്ക. ഈ റെക്കോർഡ് വച്ച് നോക്കുമ്പോൾ ടോസ് നഷ്ടപ്പെട്ടത് അവരുടെ സ്വന്തം ടീമിന് തിരിച്ചടിയാകുമോ എന്നതാണ് അവർ ഭയക്കുന്നത്.
ഇന്നത്തെ ടോസ് നഷ്ട്ടം കണക്കിലെടുക്കുമ്പോൾ തുടര്‍ച്ചയായ മൂന്നാമത്തെ ടോസാണ് ഇത്തവണ ഫൈനലില്‍ കോലിക്കു നഷ്ടമായിരിക്കുന്നത്. നേരത്തേ ന്യൂസിലന്‍ഡില്‍ 2020ന്റെ തുടക്കത്തില്‍ നടന്ന രണ്ടു ടെസ്റ്റുകളുടെ പരമ്പരയിലും അദ്ദേഹത്തിനു ടോസ് ലഭിച്ചിരുന്നില്ല. ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻ്റെ ഭാഗമായ ഈ പരമ്പരയിൽ ഇന്ത്യ ദയനീയമായി തോൽക്കുകയും ചെയ്തിരുന്നു.
അതേസമയം, യഥാർഥത്തിൽ ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരത്തിൻ്റെ രണ്ടാം ദിവസമാണ് ഇന്നെങ്കിലും ആദ്യദിനമായ ഇന്നലെ മഴ കാരണം മത്സരം തടസപ്പെട്ടതിനാൽ റിസർവ് ദിനമായി നിശ്ചയിച്ചിരിക്കുന്ന ജൂൺ 23 ടെസ്റ്റിൻ്റെ അഞ്ചാം ദിനമായി മാറും. ഇന്നലെ ശക്തമായ മഴ കാരണം ടോസ് പോലും ഇടാൻ പറ്റാതെയാണ് ഒന്നാംദിനത്തിലെ കളി ഉപേക്ഷിച്ചത്.
മഴ കാരണം മൂടിനിൽക്കുന്ന അന്തരീക്ഷമായതിനാൽ പേസ് ബൗളർമാർക്ക് അനുകൂലമായ സാഹചര്യമായിരിക്കും. ഇതും ഇന്ത്യക്ക് തിരിച്ചടിയാണ്. കാരണം ഇന്ത്യ രണ്ട് സ്പിന്നർമാരെ ഉൾപ്പെടുത്തിയാണ് അവരുടെ അവസാന ഇലവൻ പ്രഖ്യാപിച്ചത്. അതേസമയം, ന്യൂസിലൻഡ് ഇറങ്ങുന്നത് പേസ് ബൗളിംഗിന് മുൻതൂക്കം നൽകിക്കൊണ്ടാണ്.
Also read- ഇന്ത്യയുടെ അത്‌ലറ്റിക് ഇതിഹാസം മില്‍ഖാ സിംഗ് അന്തരിച്ചു
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യൻ ടീം 13.3 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 41 റൺസ് എന്ന നിലയിലാണ്. 46 പന്തിൽ 21 റൺസുമായി രോഹിത് ശർമയും 34 പന്തിൽ 19 റൺസുമായി ശുഭ്മാൻ ഗില്ലുമാണ് ക്രീസിൽ നിൽക്കുന്നത്. പേസർമാർക്ക് അനുകൂല സാഹചര്യമായതിനാൽ ഇരുവരും വളരെ ശ്രദ്ധയോടെ എതിർ ടീമിന് അധികം അവസരം നൽകാതെയാണ് കളിക്കുന്നത്.
പ്ലെയിങ് ഇലവന്‍
ഇന്ത്യ-
രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കോഹ്ലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ.
ന്യൂസിലന്‍ഡ്-
ടോം ലാതം, ഡെവോൺ കോണ്‍വേ, കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), റോസ് ടെയ്‌ലര്‍, ഹെൻറി നിക്കോള്‍സ്, ബിജെ വാട്‌ലിങ് (വിക്കറ്റ് കീപ്പര്‍), കോളിന്‍ ഡി ഗ്രാൻഡ്ഹോം, കൈല്‍ ജാമിസൻ, ടിം സൗത്തി, നീല്‍ വാഗ്നര്‍, ട്രെന്റ് ബോള്‍ട്ട്.
Summary
Virat Kohli's unfortune at toss continues, tension mounts among the Indian fans over the superstition of their Captain’s record at toss
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: India vs New Zealand, Kane williamson, Virat Kohli (C), WTC 2021, WTC Final