EXCLUSIVE ഈ സൗന്ദര്യം അനുഭവിച്ചറിയുക; കേരളത്തെ പുകഴ്ത്തി വിരാട് കോഹ്‌ലി
Last Updated:
തിരുവനന്തപുരം: കേരളത്തെ വാനോളം പുകഴ്ത്തി ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്‌ലി. ദൈവത്തിന്റെ സ്വന്തം നാടായി കേരളം മടങ്ങിയെത്തിയിരിക്കുന്നു.
ഓരോ തവണ എത്തുമ്പോഴും സന്തോഷിപ്പിക്കുന്ന സ്ഥലമാണ് കേരളം. കേരളത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ എല്ലാവരും എത്തണമെന്നും കോഹ്‌ലി. കേരളത്തിൽ വരുന്നത് സായൂജ്യം കിട്ടുന്നത് പോലെയെന്നും വിരാട് കോഹ്‌ലി പറഞ്ഞു. ഇന്ത്യ-വെസ്റ്റിൻഡീസ് അഞ്ചാം ഏകദിനത്തിനായി തിരുവനന്തപുരത്തെത്തിയതായിരുന്നു വിരാട് കോഹ്‌ലി.
കേരളത്തെ പുകഴ്ത്തിയ വിരാട് കോഹ്‌ലിയുടെ പ്രസ്താവനയുടെ മലയാളം തർജ്ജമ
കേരളത്തിൽ വരുമ്പോൾ ഏറ്റവും ആനന്ദകരമായ അനുഭവമാണുള്ളത്. ഇവിടേക്ക് വരാൻ ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്നു, കേരളത്തിലെ മുഴുവൻ സ്ഥലങ്ങളെയും സ്നേഹിക്കുന്നു. കേരളത്തിന്‍റെ സൌന്ദര്യം അനുഭവിച്ചുതന്നെ അറിയണം, എല്ലാവരോടും കേരളം സന്ദർശിക്കാനും, ദൈവത്തിന്‍റെ സ്വന്തം നാടിന്‍റെ മനോഹാരിത ആസ്വദിക്കാനും ഞാൻ നിർദേശിക്കുന്നു. ദൈവത്തിന്‍റെ സ്വന്തം നാടായി കേരളം മടങ്ങിയെത്തിയിരിക്കുന്നു. ഇവിടെ എത്തുമ്പോഴെല്ലാം കുടുതൽ സന്തോഷകരമായ അനുഭവം ലഭ്യമാകുന്നതിന് ഈ നാടിനോട് നന്ദി പറയുന്നു.
advertisement
സ്നേഹാശംസകളോടെ
വിരാട് കോഹ്‌ലി

ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Oct 30, 2018 7:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
EXCLUSIVE ഈ സൗന്ദര്യം അനുഭവിച്ചറിയുക; കേരളത്തെ പുകഴ്ത്തി വിരാട് കോഹ്‌ലി










