'മാറ്റങ്ങള്‍ വേണം' ഒടുവില്‍ ചെന്നൈ പരിശീലകനും പറഞ്ഞു വയസന്‍ പടയുമായി മുന്നോട്ടു പോകാനാകില്ല
Last Updated:
ഭാവിയെക്കുറിച്ച് ചിന്തിക്കേണ്ട സമയമായി. പ്രായം കൂടിക്കൊണ്ടിരിക്കുന്ന ടീമിനെ ഉടച്ചു വാര്‍ക്കേണ്ട സമയം അടുത്തു
ഹൈദരാബാദ്: ഐപിഎല്ലിലെ മികച്ച ടീമുകളിലൊന്നാണെങ്കിലും താരങ്ങളുടെ പ്രായത്തിന്റെ ശരാശരി വെച്ച് നോക്കുമ്പോള്‍ പ്രായക്കൂടുതലുള്ള താരങ്ങളടങ്ങിയ ടീമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. മറ്റു ടീമുകളുടെ ആരാധകര്‍ ചെന്നൈയെ കളിയാക്കി വിളിക്കുന്നതും വയസന്‍ പടയെന്നാണ്. എന്നാല്‍ ഇവര്‍ക്കുള്ള മറുപടി കളത്തില്‍ നല്‍കുന്നതാണ് ധോണിയുടെയും സംഘത്തിന്റെയും ശീലം.
എന്നാല്‍ പന്ത്രണ്ടാം സീസണിലെ കലാശപ്പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് പരാജയപ്പെട്ടതോടെ ടീമില്‍ മാറ്റങ്ങള്‍ ആവശ്യമാണെന്നും പ്രായക്കൂടുതലുള്ള താരങ്ങളെക്കൊണ്ട് മാത്രം മുന്നോട്ട പോകാനാകില്ലെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് ചെന്നൈ പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ്. പുതിയ ടീമിനെ തയ്യാറാക്കേണ്ട സമയമാണിതെന്നും ഭാവിയെക്കുറിച്ച് ചിന്തിക്കേണ്ട സമയമാണെന്നും ഫ്‌ളെമിങ് പറയുന്നു.
'34 വയസാണ് ചെന്നൈ ടീമിന്റെ ശരാശരി പ്രായം. എന്നാലും ടീമിന് കഴിഞ്ഞ ഐപിഎല്ലില്‍ കിരീടം നേടാനും ഇത്തവണ ഫൈനലിലെത്താനും കഴിഞ്ഞു. ടീമിനെ സംബന്ധിച്ച് നല്ല രണ്ട് വര്‍ഷങ്ങളായിരുന്നു. പക്ഷേ ഭാവിയെക്കുറിച്ച് ചിന്തിക്കേണ്ട സമയമായി. പ്രായം കൂടിക്കൊണ്ടിരിക്കുന്ന ടീമിനെ ഉടച്ചു വാര്‍ക്കേണ്ട സമയം അടുത്തു' ഫ്‌ളെമിങ് കൂട്ടിച്ചേര്‍ത്തു.
advertisement
ടീമില്‍ ബാറ്റിങ്ങ് നിരയുടെ മോശം പ്രകടനമാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതെന്നാണ് ഫ്‌ളെമിങ്ങിന്റെ നിരീക്ഷണം. 'ബാറ്റിങ് നിരയില്‍ പല താരങ്ങളും നിരാശാജനകമായ പ്രകടനമാണ് ഇത്തവണ കാഴ്ചവച്ചത്. ചെന്നൈയുടെ ബൗളര്‍മാര്‍ തിളങ്ങി. എന്നാല്‍, ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം ആശാവഹമല്ലായിരുന്നു. ധോണി ലോകകപ്പ് കഴിഞ്ഞ് തിരിച്ചെത്തിയാല്‍ ഇതുസംബന്ധിച്ച കൂടിയാലോചനകള്‍ നടക്കും' ഫ്‌ളെമിങ് വ്യക്തമാക്കി.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 14, 2019 12:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'മാറ്റങ്ങള്‍ വേണം' ഒടുവില്‍ ചെന്നൈ പരിശീലകനും പറഞ്ഞു വയസന്‍ പടയുമായി മുന്നോട്ടു പോകാനാകില്ല


