'ഞങ്ങള്‍ വിജയിച്ചു'; ബൂംറയെയും ഭൂവനേശ്വറിനെയും ടീമിലെടുക്കാന്‍ ഇന്ത്യയെ തങ്ങള്‍ നിര്‍ബന്ധിതരാക്കിയെന്ന് വിന്‍ഡീസ് പരിശീലകന്‍
Last Updated:
മുംബൈ: ഇന്ത്യാ വിന്‍ഡീസ് ഏകദിന പരമ്പരയിലെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ക്കുള്ള ടീമിനെ ബിസിസിഐ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ആദ്യ മത്സരങ്ങളില്‍ വിശ്രമം അനുവദിച്ചിരുന്ന ഫാസ്റ്റ് ബൗളേഴ്‌സായ ഭൂവനേശ്വര്‍ കുമാറിനെയും ലോക ഒന്നാം നമ്പര്‍ താരം ജസ്പ്രീത് ബൂംറയെയും തിരികെ വിളിച്ചാണ് 15 അംഗ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചത്.
ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ കാഴ്ചവെച്ച ദയനീയ പ്രകടനമായിരുന്നു സെലക്ടര്‍മാരെ സൂപ്പര്‍ താരങ്ങളെ തിരികെ വിളിക്കാന്‍ പ്രേരിപ്പിച്ച പ്രധാന ഘടകം. ടെസ്റ്റ് പരമ്പരയില്‍ അമ്പേ പരാജയപ്പെട്ട വിന്‍ഡീസ് ടീം ആദ്യ രണ്ട് ഏകദിനത്തിലും 320 ന് മുകളില്‍ സ്‌കോര്‍ ചെയ്തിരുന്നു. ഇതോടെ തങ്ങള്‍ ഇന്ത്യയെ സൂപ്പര്‍ താരങ്ങളെ ടീമിലെടുക്കാന്‍ നിര്‍ബന്ധിതരാക്കിയിരിക്കുകയാണെന്ന് പറഞ്ഞിരിക്കുകയാണ് വിന്‍ഡീസ് പരിശീകന്‍ സ്റ്റുവര്‍ട് ലോ.
advertisement
ടെസ്റ്റ് പരമ്പരയില്‍ മോശം പെരുമാറ്റം നടത്തിയതിന് ഐസിസി ഏര്‍പ്പെടുത്തിയ രണ്ട് മത്സരങ്ങളിലെ വിലക്കിനുശേഷം ടീമിലേക്ക് മടങ്ങിയെത്തിയതിനു പിന്നാലെയാണ് ലോയുടെ പരാമര്‍ശങ്ങള്‍. ഇന്ത്യ പരിചയ സമ്പന്നരായ രണ്ട് താരങ്ങളെ തിരികെ വിളിച്ചത് തങ്ങളുടെ ക്രെഡിറ്റ് തന്നെയാണെന്നാണ് ലോയുടെ പരാമര്‍ശം.
'ഞാന്‍ അങ്ങനെയാണ് കരുതുന്നത്. ഇന്ത്യ പരിചയ സമ്പന്നരായ രണ്ട് ഏകദിന താരങ്ങളെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഞങ്ങളുടെ ക്രെഡിറ്റാണിത്.' ലോ പറഞ്ഞു. ഇന്ത്യന്‍ ടീം സ്വയം ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയതില്‍ സന്തോഷമുണ്ടെന്നും വിന്‍ഡീസ് പരിശീലകന്‍ പറയുന്നു.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 26, 2018 5:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ഞങ്ങള്‍ വിജയിച്ചു'; ബൂംറയെയും ഭൂവനേശ്വറിനെയും ടീമിലെടുക്കാന്‍ ഇന്ത്യയെ തങ്ങള്‍ നിര്‍ബന്ധിതരാക്കിയെന്ന് വിന്‍ഡീസ് പരിശീലകന്‍