ഒളിമ്പിക്സിൽ നിന്നും ഭാരോദ്വഹനം പുറത്തേക്കോ?, ബോക്സിങ്ങിലും ആശങ്ക

Last Updated:

വര്‍ഷങ്ങളായി അഴിമതി ആരോപണങ്ങള്‍ക്കും ഉത്തേജക വിവാദങ്ങളും ഉയർന്ന് വന്നിരുന്ന ഭാരോദ്വഹനത്തിൽ സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട ആരോപണങ്ങളും ഉയർന്നിരുന്നു.

(Reuters photo)
(Reuters photo)
ഒളിമ്പിക്സിൽ പുതിയ ഇനങ്ങൾ ചേർക്കാനും നിലവിലുള്ളവ ഒഴിവാക്കാനും രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി(ഐഒസി)ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന നിയമം പ്രാബല്യത്തിൽ. രാജ്യാന്തര വെയ്‌റ്റ്ലിഫ്റ്റിംഗ് ഫെഡറേഷനിൽ വർഷങ്ങളായുള്ള ഉത്തേജക മരുന്ന് ഉപയോഗവും അഴിമതിയും ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഒളിമ്പിക് കമ്മിറ്റിയെ ഇത്തരത്തിൽ ഒരു നീക്കം നടത്താൻ പ്രേരിപ്പിച്ചത്.
ഇതോടൊപ്പം ബോക്സിങ്ങിന്റെ ഭാവിയും തുലാസിലാണ്. രാജ്യാന്തര ബോക്സിങ് ഫെഡറേഷന്റെ രീതികളോട് കടുത്ത വിയോജിപ്പാണ് ഐഒസിക്കുള്ളത്. ഇതേ തുടർന്ന് ടോക്യോ ഒളിമ്പിക്സിലെ ബോക്‌സിങ് മത്സരങ്ങളുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങളില്‍നിന്ന് ബോക്‌സിങ് ഫെഡറേഷനെ ഐഒസി രണ്ടു വര്‍ഷം മുന്‍പ് ഒഴിവാക്കിയിരുന്നു. ഭാരോദ്വഹനത്തിന്റെയും ബോക്സിങിന്റെയും ഭാവി അനിശ്ചിതത്വത്തിൽ നിൽക്കുമ്പോൾ ഗെയിംസിലേക്ക് പുതിയ കായിക ഇനങ്ങൾ ഉൾപ്പെടുത്താനുള്ള പദ്ധതിയും ഐഒസി ആലോചിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി 2024ൽ നടക്കുന്ന പാരീസ് ഒളിമ്പിക്സിൽ ബ്രേക്ക് ഡാൻസിംഗ് അരങ്ങേറും. ഇതോടൊപ്പം ഈ ഒളിമ്പിക്സിൽ ഉണ്ടായിരുന്ന സ്‌കേറ്റ് ബോർഡിങ്, ക്ലൈമ്പിങ്, സർഫിങ് എന്നീ ഇനങ്ങൾ തുടരുകയും ചെയ്യും.
advertisement
വര്‍ഷങ്ങളായി അഴിമതി ആരോപണങ്ങള്‍ക്കും ഉത്തേജക വിവാദങ്ങളും ഉയർന്ന് വന്നിരുന്ന ഭാരോദ്വഹനത്തിൽ സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട ആരോപണങ്ങളും ഉയർന്നിരുന്നു. രാജ്യാന്തര ഒളിംപിക് കമ്മിറ്റി അംഗമായിരുന്ന ടമാസ് അജാനാണ് കഴിഞ്ഞ വര്‍ഷം വരെ രാജ്യാന്തര വെയ്റ്റ്‌ലിഫ്റ്റിംഗ് ഫെഡറേഷന്റെ അമരത്തുണ്ടായിരുന്നത്. രണ്ട് പതിറ്റാണ്ട് കാലം ഫെഡറേഷന്റെ തലപ്പത്തിരുന്ന ശേഷമാണ് അദ്ദേഹം വഴിമാറിയതും. ഈ സമയത്ത് അഴിമിതയും ഉത്തേജക വിവാദങ്ങളും നിറഞ്ഞതായിരുന്നു ഭാരോദ്വഹനം. ഇതിനെ കുറിച്ച് ഒരു ജര്‍മന്‍ മാധ്യമം വാർത്ത പുറത്തുവിടുകയും ചെയ്തിരുന്നു.
Also read- ഒളിമ്പിക്സിൽ ചരിത്രം കുറിച്ച ഇന്ത്യൻ താരങ്ങൾ തിരിച്ചെത്തി; താരങ്ങൾക്ക് ആവേശോജ്ജ്വല സ്വീകരണം നൽകി രാജ്യം
2016ല്‍ റിയോ ഒളിമ്പിക്സിലെ ബോക്‌സിങ് മത്സരങ്ങളുടെ നടത്തിപ്പിനെച്ചൊല്ലി ഉയര്‍ന്ന സംശയങ്ങളെ തുടര്‍ന്നാണ് ബോക്സിങ്ങിലേക്കും ഐഒസിയുടെ അന്വേഷണം നീണ്ടത്. ഇതിനു പുറമെയാണ് ബോക്‌സിങ് ഫെഡറേഷനിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഐഒസിക്കുള്ള അതൃപ്തി. ടോക്യോ ഒളിമ്പിക്സിലെ ബോക്‌സിങ് മത്സരങ്ങളുടെ നടത്തിപ്പും ഒപ്പം പുതിയ പ്രസിഡന്റായ ഉമര്‍ ക്രെംലേവിനു കീഴിൽ ഫെഡറേഷൻ എങ്ങനെ പ്രവർത്തിക്കുന്നു എന്നും വിലയിരുത്തിയാകും പാരീസ് ഒളിമ്പിക്സിൽ ബോക്സിങിന്റെ ഭാവി തീരുമാനിക്കുക.
advertisement
Also read- Tokyo Olympics 2020 | എന്താണ് ജാവലിൻ ത്രോ? നീരജ് ചോപ്ര ഇന്ത്യയ്ക്ക് സ്വർണം നേടി തന്ന കായിക ഇനത്തെക്കുറിച്ച് അറിയാം
ഒളിമ്പിക്സിൽ നിന്ന് ഭാരോദ്വഹനവും ബോക്സിങ്ങും എടുത്ത് കളഞ്ഞാൽ അത് ഇന്ത്യക്കും ഒരു തരത്തിൽ തിരിച്ചടിയാണ്. ഭാരോദ്വഹനത്തിൽ ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യക്കായി മീരാഭായ് ചാനു വെള്ളി നേടിയിരുന്നു. ബോക്സിങ്ങിൽ ലവ്ലിന ബോർഗോഹെയ്ൻ ഇന്ത്യക്കായി വെങ്കല മെഡൽ നേടിയിരുന്നു. അടുത്ത ഒളിമ്പിക്സിൽ ഈ ഇനങ്ങളിൽ മികച്ച പ്രകടനം ലക്ഷ്യം വെക്കുന്ന ഇന്ത്യക്ക് ഇവ രണ്ടും എടുത്ത് കളയുന്നത് തിരിച്ചടിയാകും.
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഒളിമ്പിക്സിൽ നിന്നും ഭാരോദ്വഹനം പുറത്തേക്കോ?, ബോക്സിങ്ങിലും ആശങ്ക
Next Article
advertisement
മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി ഏഷ്യാനെറ്റിലെ 'മൗനരാഗം'; അഞ്ചു വർഷം കൊണ്ട് 1526 എപ്പിസോഡുകൾ
മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി ഏഷ്യാനെറ്റിലെ 'മൗനരാഗം'; അഞ്ചു വർഷം കൊണ്ട് 1526 എപ്പിസോഡുകൾ
  • ഏഷ്യാനെറ്റിലെ 'മൗനരാഗം' മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി 1526 എപ്പിസോഡുകൾ തികച്ചു.

  • മൗനരാഗം, കിരൺ–കല്യാണി കൂട്ടുകെട്ടിന്റെ പ്രണയവും കുടുംബബന്ധങ്ങളും പ്രേക്ഷക ശ്രദ്ധ നേടി.

  • മൗനരാഗം തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 6 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു.

View All
advertisement