'ഒരുതെറ്റ് പറ്റി മാപ്പാക്കണം' ഫീല്‍ഡിങ് പിഴവ്; ധോണിയോട് ക്ഷമചോദിച്ച് ശര്‍ദുല്‍
Last Updated:
രണ്ട് കൈയ്യും കൂപ്പിയായിരുന്നു ശര്‍ദുല്‍ നായകനോട് ക്ഷമ ചോദിച്ചത്
ചെന്നൈ: മികച്ച ഫോമിലാണെങ്കിലും മുംബൈ ഇന്ത്യന്‍സിന് മുന്നിലെത്തുമ്പോള്‍ കളി മറക്കുന്നത് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പതിവു രീതിയാണ്. ഇന്നലെ നടന്ന മത്സരത്തിലും ഇതിന് യാതൊരു മാറ്റവും ഉണ്ടായിരുന്നില്ല. പതിയെ തുടങ്ങിയ മുംബൈ അവസാന നിമിഷം തകര്‍ത്തടിക്കുകയും പിന്നീട് ചെന്നൈയെ എറിഞ്ഞിടുകയും ചെയ്തപ്പോള്‍ 37 റണ്‍സിനായിരുന്നു ചെന്നൈ പരാജയം സമ്മതിച്ചത്.
മത്സരത്തില്‍ ചെന്നൈ താരങ്ങളുടെ ഫീല്‍ഡിങ് പിഴവുകളും മത്സരത്തില്‍ നിര്‍ണ്ണായകമായിരുന്നു. ഇതിനിടെ തനിക്ക് പറ്റിയ പിഴവിന് ചെന്നൈ നായകനോട് ക്ഷമ ചോദിച്ച ശര്‍ദല്‍ താക്കൂറും കാണികള്‍ക്ക പുത്തന്‍ കാഴ്ചയായി.
Also Read: മങ്കാദിങ്ങോ ? അതും ധോണിയോടോ? ചെന്നൈ നായകനെ വീഴ്ത്താന്‍ ക്രൂണാലിന്റെ വിഫലശ്രമം
ഇമ്രാന്‍ താഹിര്‍ എറിഞ്ഞ എട്ടാം ഓവറിലായിരുന്നു ശര്‍ദുല്‍ താക്കൂര്‍ ഫീല്‍ഡില്‍ പിഴവ് വരുത്തിയത്. കൈയ്യിലേക്ക് വന്ന പന്ത് പിടിച്ചെടുക്കുന്നതില്‍ താരത്തിന് പിഴച്ചപ്പോള്‍ മുംബൈ താരങ്ങള്‍ സിംഗിള്‍ ഓടിയെടുക്കുകയായിരുന്നു. എന്നാല്‍ ഇത് കണ്ട് പെട്ടെന്ന് ത്രോ നല്‍കിയ താരത്തിന് വീണ്ടും പിഴക്കുകയും ചെയ്തു.
advertisement
ധോണിക്കും സ്ലിപ്പിലെ ഫീല്‍ഡര്‍ക്കും ഇടയിലൂടെയുയായിരുന്നു താരത്തിന്റെ ത്രോ. ഇതോടെ ധോണി ശര്‍ദുലിനെ നോക്കി അതൃപ്തി അറിയിക്കുകയായിരുന്നു. തനിക്ക് പറ്റിയ പിഴവിന് രണ്ട് കൈയ്യും കൂപ്പിയായിരുന്നു ശര്‍ദുല്‍ നായകനോട് ക്ഷമ ചോദിച്ചത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 04, 2019 11:22 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ഒരുതെറ്റ് പറ്റി മാപ്പാക്കണം' ഫീല്‍ഡിങ് പിഴവ്; ധോണിയോട് ക്ഷമചോദിച്ച് ശര്‍ദുല്‍