2018ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന ടെസ്റ്റ് മത്സരത്തില്‍ പന്തില്‍ കൃത്രിമം കാണിച്ചതിനെ തുടര്‍ന്ന് മുന്‍ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തിന് ഏര്‍പ്പെടുത്തിയ ക്യാപ്റ്റന്‍സി വിലക്ക് അവസാനിച്ചു. അന്നത്തെ കളിയിൽ ആസ്ട്രേലിയന്‍ നായകനായിരുന്ന സ്റ്റീവ് സ്മിത്തിനെയും സഹതാരവും ഉപനായകനുമായ ഡേവിഡ് വാര്‍ണറെയുമാണ് ഒരു വര്‍ഷത്തേക്ക് ക്രിക്കറ്റില്‍ നിന്ന് വിലക്കിയത്.
അതേസമയം ആസ്ട്രേലിയന്‍ ടീമിന്റെ നായകസ്ഥാനത്ത് നിന്നും സ്മിത്തിന് രണ്ട് വര്‍ഷത്തേക്കായിരുന്നു വിലക്കേര്‍പ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് അവസാനത്തോടെ കളിക്കളത്തില്‍ നിന്നുള്ള വിലക്ക് മാറിയ സ്മിത്തിന്‍റെ രണ്ട് വര്‍ഷത്തെ ക്യാപ്റ്റന്‍സി വിലക്കും ഇപ്പോള്‍ അവസാനിച്ചിരിക്കുകയാണ്.
BEST PERFORMING STORIES:കോട്ടയം ജില്ലയില്‍ നിരോധനാജ്ഞ; രാവിലെ ആറുമണി മുതൽ [NEWS]യുഎഇയിൽ ഒരു മരണം കൂടി; കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത് 102 പേർക്ക് [NEWS]കോവിഡിൻ്റെ മറവിൽ അമിത വില; ഒരാഴ്ചക്കിടെ 7.5 ലക്ഷം രൂപ പിഴ ഈടാക്കി [NEWS]
വിലക്ക് അവസാനിച്ചതോടെ ഇനി എപ്പോള്‍ വേണമെങ്കിലും സ്മിത്തിന് ടീമിന്റെ നായക സ്ഥാനത്തേക്ക് തിരിച്ചെത്താമെങ്കിലും താരം ഏറ്റെടുക്കുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. നിലവില്‍ ആരോണ്‍ ഫിഞ്ചാണ് ടി20, ഏകദിന ഫോര്‍മാറ്റുകളില്‍ ടീമിനെ നയിക്കുന്നത്.
ദേശീയ ടീമില്‍ വിലക്ക് തുടരുന്ന സമയത്തുതന്നെ ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ സ്മിത്ത് നയിച്ചിരുന്നു. രാജസ്ഥാന്‍ നായകനായിരുന്ന അജിങ്ക്യ രഹാനെ കഴിഞ്ഞ വര്‍ഷം പാതിവഴിയില്‍ നായക സ്ഥാനം ഉപേക്ഷിച്ചതിനെ തുടര്‍ന്നായിരുന്നു സ്മിത്ത് നായകസ്ഥാനം ഏറ്റെടുത്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Australia Cricket team, Australian cricketer, Cricket australia