Wimbledon 2025 Men's Singles Final| അൽകാരസിനെ വീഴ്ത്തി ഇറ്റലിയുടെ യാനിക് സിന്നറിന് വിംബിൾഡൺ കിരീടം

Last Updated:

ഒരു മാസം മുൻപ് ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ അൽകാരസിനോടേറ്റ തോൽവിക്കും 23കാരനായ സിന്നർ പകരം വീട്ടി

യാനിക് സിന്നറിന്റെ കന്നി വിംബിൾഡൺ കിരീടമാണിത് (AP)
യാനിക് സിന്നറിന്റെ കന്നി വിംബിൾഡൺ കിരീടമാണിത് (AP)
നിലവിലെ ചാംപ്യനായ സ്പാനിഷ് താരം കാർലോസ് അൽകാരസിനെ വീഴ്ത്തി ഇറ്റലിയുടെ യാനിക് സിന്നറിന് കന്നി വിംബിൾഡൺ കിരീടം. ഓൾ ഇംഗ്ലണ്ട് ക്ലബ്ബിലെ സെന്റർ കോർട്ടിനെ ആവേശത്തിലാഴ്ത്തിയ കലാശപ്പോരാട്ടത്തിൽ, ആദ്യ സെറ്റ് കൈവിട്ട് പിന്നിലായിപ്പോയ ശേഷം രാജകീയമായി തിരിച്ചടിച്ചാണ് സിന്നറിന്റെ വിജയം. ഇതോടെ, ഒരു മാസം മുൻപ് ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ അൽകാരസിനോടേറ്റ തോൽവിക്കും 23കാരനായ സിന്നർ പകരം വീട്ടി. സ്കോർ: 4-6, 6-4, 6-4, 6-4.
യാനിക് സിന്നറിന്റെ നാലാം ഗ്രാൻസ്‌ലാം കിരീടവും കന്നി വിംബിൾഡൺ കിരീടവുമാണിത്. അതേസമയം, ഗ്രാൻസ്‍ലാം ഫൈനലിൽ കാർലോസ് അൽകാരസിന്റെ ആദ്യ തോൽവി കൂടിയാണിത്. 24 മത്സരങ്ങൾ നീണ്ട അൽകാരസിന്റെ അപരാജിത കുതിപ്പിനും ഇതോടെ വിരാമമായി. ഈ മത്സരത്തിനു മുൻപ് കണ്ടുമുട്ടിയ 12 മത്സരങ്ങളിൽ സിന്നറിനെതിരെ അൽകാരസിനുണ്ടായിരുന്ന 8–4ന്റെ മേധാവിത്വവും ഇത്തവണ ഗുണം ചെയ്തില്ല.
ഇതും വായിക്കുക: ഫിഫ ക്ലബ് ലോകകപ്പ് കിരീടം ചെൽസിക്ക്; പിഎസ്ജിയെ എതിരില്ലാത്ത 3 ഗോളുകൾക്ക് തകർ‌ത്തു
കഴിഞ്ഞ മാസം 8ന് ഫ്രഞ്ച് ഓപ്പണിലെ കലാശപ്പോരാട്ടത്തിൽ പിന്നിൽനിന്ന് തിരിച്ചടിച്ചാണ് കാർലോസ് അൽകാരസ് യാനിക് സിന്നറിനെ വീഴ്ത്തിയതെങ്കിൽ, ഇത്തവണ അതേ നാണയത്തിലായിരുന്നു ഇറ്റാലിയൻ താരത്തിന്റെ തിരിച്ചടി. അന്ന്, 5 സെറ്റ് നീണ്ട മാരത്തൺ പോരാട്ടത്തിനൊടുവിലാണ് അൽകാരസ് കിരീടം ചൂടിയതെങ്കിൽ, ഇത്തവണ 4 സെറ്റിനുള്ളിൽ സിന്നർ വിജയക്കൊടി നാട്ടി. ഇറ്റലിയില്‍നിന്ന് വിംബിള്‍ഡണ്‍ സിംഗിള്‍സ് കിരീടം നേടുന്ന ആദ്യ പുരുഷതാരമായി സിന്നർ മാറി.
advertisement
Summary: Jannik Sinner finally gets his hands on a maiden Wimbledon title, sinking two-time defending champion Carlos Alcaraz in four hard-fought sets at Centre Court in Wimbledon on Sunday.
മലയാളം വാർത്തകൾ/ വാർത്ത/Sports/
Wimbledon 2025 Men's Singles Final| അൽകാരസിനെ വീഴ്ത്തി ഇറ്റലിയുടെ യാനിക് സിന്നറിന് വിംബിൾഡൺ കിരീടം
Next Article
advertisement
Love Horoscope October 28 | പങ്കാളിയിൽ നിന്ന് നിങ്ങൾക്ക് സ്‌നേഹം ലഭിക്കും ; നിങ്ങളുടെ ബന്ധം കൂടുതൽ ശക്തമാകും: ഇന്നത്തെ  പ്രണയഫലം അറിയാം
പങ്കാളിയിൽ നിന്ന് നിങ്ങൾക്ക് സ്‌നേഹം ലഭിക്കും ; നിങ്ങളുടെ ബന്ധം കൂടുതൽ ശക്തമാകും: ഇന്നത്തെ പ്രണയഫലം
  • ഇന്നത്തെ പ്രണയഫലം: മേടം, ഇടവം, ചിങ്ങം, കന്നി, വൃശ്ചികം രാശിക്കാർക്ക് സ്‌നേഹവും സന്തോഷവും.

  • മിഥുനം, കർക്കിടകം, കുംഭം, മീനം രാശിക്കാർക്ക് ചെറിയ തർക്കങ്ങളോ തെറ്റിദ്ധാരണകളോ നേരിടേണ്ടി വരാം.

  • ധനു, തുലാം രാശിക്കാർക്ക് വൈകാരിക പിരിമുറുക്കങ്ങൾ മറികടക്കാൻ ക്ഷമയും വ്യക്തതയും ആവശ്യമാണ്.

View All
advertisement