World Cup 2023 | ആഫ്രിക്കൻ കരുത്തിന് മുന്നിൽ തകർന്നടിഞ്ഞ് ന്യൂസിലാൻഡ്; 190 റൺസ് ജയത്തോടെ ദക്ഷിണാഫ്രിക്ക ഒന്നാമത്

Last Updated:

ക്വിന്‍റൻ ഡി കോക്ക്(114), റസ്സി വാൻഡർ ഡസ്സൻ(133) എന്നിവരുടെ തകർപ്പൻ സെഞ്ച്വറികളാണ് ദക്ഷിണാഫ്രിക്കയ്ക്ക് കളിയിൽ മേൽക്കൈ നേടിക്കൊടുത്തത്

ദക്ഷിണാഫ്രിക്ക-ന്യൂസിലാൻഡ്
ദക്ഷിണാഫ്രിക്ക-ന്യൂസിലാൻഡ്
പൂനെ: ലോകകപ്പിൽ ദക്ഷിണാഫ്രിക്കയുടെ ജൈത്രയാത്ര തുടരുന്നു. കരുത്തരുടെ പോരാട്ടത്തിൽ ന്യൂസിലാൻഡിനെ 190 റൺസിന് തകർത്താണ് ദക്ഷിണാഫ്രിക്കയുടെ മുന്നേറ്റം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക ഉയർത്തിയ 358 റൺസ് വിജയലക്ഷ്യം തേടി ബാറ്റുചെയ്ത ന്യൂസിലാൻഡ് ഇന്നിംഗ്സ് 35.3 ഓവറിൽ 167 റൺസിൽ അവസാനിച്ചു. നാല് വിക്കറ്റെടുത്ത കേശവ് മഹാരാജും മൂന്നു വിക്കറ്റെടുത്ത മാർക്കോ യാൻസനും ചേർന്നാണ് ന്യൂസിലാൻഡിനെ തകർത്തത്. 60 റൺസെടുത്ത ഗ്ലെൻ ഫിലിപ്സാണ് ന്യൂസിലാൻഡിന്‍റെ ടോപ് സ്കോറർ. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി സെഞ്ച്വറി നേടിയ റസ്സി വാൻഡർ ഡസ്സനാണ് കളിയിലെ താരം
ക്വിന്‍റൻ ഡി കോക്ക്(114), റസ്സി വാൻഡർ ഡസ്സൻ(133) എന്നിവരുടെ തകർപ്പൻ സെഞ്ച്വറികളാണ് ദക്ഷിണാഫ്രിക്കയ്ക്ക് കളിയിൽ മേൽക്കൈ നേടിക്കൊടുത്തത്. ഇരുവരും അരങ്ങ് വാണതോടെ ന്യൂസിലാൻഡ് ബോളർമാർ നിഷ്പ്രഭരായി മാറി. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 200 റൺസാണ് കൂട്ടിച്ചേർത്തത്. അവസാന ഓവറുകളിൽ ഡേവിഡ് മില്ലർ നടത്തിയ കടന്നാക്രമണമാണ് ദക്ഷിണാഫ്രിക്കയുടെ സ്കോർ 350 കടത്തിയത്.
ഈ ലോകകപ്പിൽ നാലാമത്തെ സെഞ്ച്വറി നേടിയ ക്വിന്‍റൻ ഡികോക്ക് ഏറ്റവുമധികം റൺസ് നേടിയവരുടെ പട്ടികയിൽ ഒന്നാമതാണ്. 116 പന്തിൽ 10 ഫോറും മൂന്ന് സിക്സറും ഉൾപ്പടെ 114 റൺസാണ് ഡികോക്ക് നേടിയത്. കളിയിലെ കേമനായ വാൻഡർ ഡസ്സൻ 118 പന്തിൽ 133 റൺസെടുത്തു. 9 ഫോറും അഞ്ച് സിക്സറും ഉൾപ്പെടുന്നതായിരുന്നു അദ്ദേഹത്തിന്‍റെ ഇന്നിംഗ്സ്. ന്യൂസിലാൻഡിന് വേണ്ടി ടിം സൌത്തി രണ്ട് വിക്കറ്റെടുത്തു.
advertisement
ഇന്നത്തെ വിജയത്തോടെ ദക്ഷിണാഫ്രിക്കയ്ക്ക് ഏഴ് കളികളിൽ 12 പോയിന്‍റായി. ആറ് കളികളിൽ 12 പോയിന്‍റുള്ള ഇന്ത്യയെ നെറ്റ് റൺറേറ്റിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ദക്ഷിണാഫ്രിക്ക പോയിന്‍റ് ടേബിളിൽ ഒന്നാമതാണ്. ഏറെക്കുറെ സെമി ഉറപ്പിക്കാനും ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അതേസമയം തോൽവിയോടെ ന്യൂസിലാൻഡിന് പാകിസ്ഥാനുമായുള്ള അടുത്ത മത്സരം അതീവ നിർണായകമായി മാറി. ഏഴ് കളികളിൽ എട്ട് പോയിന്‍റാണ് ന്യൂസിലാൻഡിന്. പാകിസ്ഥാന് ഏഴ് കളികളിൽ ആറ് പോയിന്‍റാണുള്ളത്.
മലയാളം വാർത്തകൾ/ വാർത്ത/Sports/
World Cup 2023 | ആഫ്രിക്കൻ കരുത്തിന് മുന്നിൽ തകർന്നടിഞ്ഞ് ന്യൂസിലാൻഡ്; 190 റൺസ് ജയത്തോടെ ദക്ഷിണാഫ്രിക്ക ഒന്നാമത്
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement