World Cup 2023 | അക്ഷർ പട്ടേലിന് പകരം അശ്വിൻ ലോകകപ്പ് ടീമിൽ എത്തുമെന്ന് സൂചന
- Published by:Anuraj GR
- news18-malayalam
Last Updated:
2011ലെ ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിൽ അംഗമായിരുന്ന അശ്വിൻ നിലവിൽ ഔദ്യോഗികമായി 2023 ലോകകപ്പ് ടീമിൽ അംഗമല്ല
മുംബൈ: ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ അന്തിമ ടീമിനെ ഇന്ന് പ്രഖ്യാപിക്കുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ). ടീമിൽ മാറ്റം വരുത്തുന്നതിനുള്ള അവസാന അവസരമാണിത്. പരിക്കേറ്റ അക്ഷർ പട്ടേലിന് പകരം ആർ അശ്വിനെ ടീമിൽ ഉൾപ്പെടുത്തിയേക്കുമെന്നാണ് സൂചന. ഏഷ്യാകപ്പ് മത്സരത്തിനിടെ പരിക്കേറ്റ അക്ഷർപട്ടേൽ ഇതുവരെ സുഖംപ്രാപിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.
2011ലെ ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിൽ അംഗമായിരുന്ന അശ്വിൻ നിലവിൽ ഔദ്യോഗികമായി 2023 ലോകകപ്പ് ടീമിൽ അംഗമല്ല. എന്നാൽ അക്ഷർ പട്ടേലിന് പകരം അശ്വിനെ പരിഗണിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് റിപ്പോർട്ട്.
ഏഷ്യാ കപ്പിൽ ബംഗ്ലാദേശിനെതിരെ അക്‌സറിന് ഇടത് കാലിന് പരിക്ക് പറ്റിയിരുന്നു. ഇതേത്തുടർന്ന് അക്ഷർ പട്ടേലിനെ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്കാണ് (എൻസിഎ) അയച്ചത്. പരിക്ക് കാരണം ഏഷ്യാകപ്പും ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിലും അക്ഷർ പട്ടേലിന് കളിക്കാനായില്ല.
2023 ലോകകപ്പിന് നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള ഇന്ത്യൻ ടീം
രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, കെഎൽ രാഹുൽ, ഹാർദിക് പാണ്ഡ്യ (വിസി), ഷാർദുൽ താക്കൂർ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്
advertisement
അതേസമയം, ബുധനാഴ്ച ഇവിടെ നടന്ന മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്‌ക്കെതിരെ 66 റൺസിന്റെ വിജയം നേടിയ ഓസ്‌ട്രേലിയ ആശ്വാസവിജയം നേടി. 353 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയെ ഓസ്‌ട്രേലിയ 49.4 ഓവറിൽ 286ന് ഒതുക്കി. എന്നാൽ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി.
മിച്ചൽ മാർഷ് (96), സ്റ്റീവ് സ്മിത്ത് (74), മാർനസ് ലാബുഷേയ്ൻ (72), ഡേവിഡ് വാർണർ (56) എന്നിവരുടെ ബാറ്റിങ് മികവിലാണ് ഓസീസ് 7 വിക്കറ്റ് നഷ്ടത്തിൽ 352 റൺസെടുത്തത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
September 28, 2023 3:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
World Cup 2023 | അക്ഷർ പട്ടേലിന് പകരം അശ്വിൻ ലോകകപ്പ് ടീമിൽ എത്തുമെന്ന് സൂചന