യുവരാജ് സിങിന്റെ പ്രശസ്തമായ ഒരു ഓവറിൽ 6 സിക്സ് നേടിയ ട്വന്റി20 ലോകകപ്പിലെ കളിയെ സംബന്ധിച്ച് കൂടുതൽ വെളിപ്പെടുത്തലുകളുമായി താരം. ഒരു ഓവറിൽ ആറു സിക്സ് നേടിയ തന്റെ ബാറ്റിന്റെ കാര്യത്തിൽ വിവിധ ടീമുകൾക്ക് അക്കാലത്ത് സംശയങ്ങളുണ്ടായിരുന്നതായി യുവരാജ് സിങ് പറഞ്ഞു.
അന്ന് ഓസ്ട്രേലിയൻ ടീമിന്റെ പരിശീലകനായിരുന്ന വ്യക്തി എന്റെ അടുത്തുവന്ന് ബാറ്റിനു പിന്നിൽ ഫൈബർ വല്ലതുമുണ്ടോയെന്ന് അന്വേഷിച്ചിരുന്നു. ഓസീസ് വിക്കറ്റ് കീപ്പറായിരുന്ന ആദം ഗിൽക്രിസ്റ്റ് പോലും എവിടെനിന്നാണ് നിങ്ങളുടെ (ഇന്ത്യൻ താരങ്ങളുടെ) ബാറ്റ് നിർമിക്കുന്നതെന്ന് ചോദിച്ചിരുന്നതായും യുവരാജ് വെളിപ്പെടുത്തി.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.