'എല്ലാ രാഷ്ട്രീയ അതിർവരമ്പുകളും ബഹിരാകാശത്ത് അലിഞ്ഞില്ലാതാകുന്നു': ചന്ദ്രയാൻ-2 ദൗത്യത്തെ അഭിനന്ദിച്ച് പാക് ബഹിരാകാശ യാത്രിക

Last Updated:

ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ച് പാക് ശാസ്ത്ര-സാങ്കേതിക വകുപ്പ് മന്ത്രി ഫവാദ് ചൗധരി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ നേട്ടത്തെ പുകഴ്ത്തി നമീറയുടെ പ്രതികരണം.

കറാച്ചി: ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സാന്നിധ്യം അറിയിക്കാനുള്ള ഇന്ത്യയുടെ നീക്കത്തെ അഭിനന്ദിച്ച് പാക് ബഹിരാകാശ ഗവേഷക നമീറ സലീം. ഒരു ഡിജിറ്റൽ ശാസ്ത്ര മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വിക്രം ലാൻഡറിനെ വിജയകരമായി ചന്ദ്രോപരിതലത്തിലെത്തിക്കാനുള്ള ചരിത്രപരമായ ശ്രമത്തിന് ഇന്ത്യയ്ക്കും ഐഎസ്ആർഓയ്ക്കും നമീറ അഭിനന്ദനങ്ങൾ അറിയിച്ചത്.
' ദക്ഷിണേഷ്യയുടെ ഒരു വലിയ മുന്നേറ്റമാണ് ചന്ദ്രയാന്‍-2 ദൗത്യം. ദക്ഷിണേഷ്യൻ രാജ്യങ്ങൾക്ക് മാത്രമല്ല ആഗോള ബഹിരാകാശ രംഗത്തിന് തന്നെ അഭിമാനകരമായ ദൗത്യം... ഏത് രാജ്യം നയിക്കുന്നു എന്നതിലുപരി ബഹിരാകാശ രംഗത്ത് ദക്ഷിണേഷ്യ നടത്തുന്ന മുന്നേറ്റങ്ങൾ അഭിനന്ദനാര്‍ഹം തന്നെയാണ്... എല്ലാ രാഷ്ട്രീയ അതിർവരമ്പുകളും ബഹിരാകാശത്ത് അലിഞ്ഞില്ലാതാകുന്നു.. ഭൂമിയിൽ നമ്മളെ വിഭജിക്കുന്നതൊക്കെ അവിടെ നമ്മെ ഒന്നിപ്പിക്കുന്നു..' എന്നായിരുന്നു നമീറയുടെ പ്രസ്താവന. പാകിസ്താനിൽ നിന്നുള്ള ആദ്യ ബഹിരാകാശ യാത്രിക കൂടിയാണ് നമീറ.
advertisement
ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ച് പാക് ശാസ്ത്ര-സാങ്കേതിക വകുപ്പ് മന്ത്രി ഫവാദ് ചൗധരി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ നേട്ടത്തെ പുകഴ്ത്തി നമീറയുടെ പ്രതികരണം.
മലയാളം വാർത്തകൾ/ വാർത്ത/Uncategorized/
'എല്ലാ രാഷ്ട്രീയ അതിർവരമ്പുകളും ബഹിരാകാശത്ത് അലിഞ്ഞില്ലാതാകുന്നു': ചന്ദ്രയാൻ-2 ദൗത്യത്തെ അഭിനന്ദിച്ച് പാക് ബഹിരാകാശ യാത്രിക
Next Article
advertisement
കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടുന്ന 50 വിദ്യാർത്ഥികൾക്ക് വീട് വെച്ചു നൽകും: മന്ത്രി ശിവൻകുട്ടി
കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടുന്ന 50 വിദ്യാർത്ഥികൾക്ക് വീട് വെച്ചു നൽകും: മന്ത്രി ശിവൻകുട്ടി
  • കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടിയ 50 വിദ്യാർത്ഥികൾക്ക് വീട് നൽകുമെന്ന് മന്ത്രി ശിവൻകുട്ടി അറിയിച്ചു.

  • ഇടുക്കി സ്വദേശിനിയായ ദേവപ്രിയയ്ക്ക് സി.പി.എം. ഇടുക്കി ജില്ലാ കമ്മിറ്റി വീട് നൽകും എന്ന് അറിയിച്ചു.

  • പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് ദേവനന്ദയ്ക്ക് വീട് നിർമിച്ചു നൽകും.

View All
advertisement