ബോളിവുഡ് സംവിധായകൻ ഗിരീഷ് മാലിക്കിന്റെ (Girish Malik) മകന്റെ മരണം ആത്മഹത്യയാണെന്ന് (Suicide) റിപ്പോർട്ട്. ഹോളി (Holi) ദിനമായ മാർച്ച് പതിനെട്ടിനാണ് സംവിധായകന്റെ മകൻ മന്നൻ (17) മുംബൈയിലെ കെട്ടിടത്തിന്റെ അഞ്ചാമത്തെ നിലയിൽ നിന്ന് വീണത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മന്നന്റെ മരണം ആത്മഹത്യയാണെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. മദ്യപാനം നിർത്തണമെന്ന് പിതാവ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് ആത്മഹത്യയെന്നും റിപ്പോർട്ടിൽ പറയുന്നു.
സഞ്ജയ് ദത്ത് നായകനായ തോർബാസ്, മൻ വേഴ്സസ് ഖാൻ, ജൽ എന്നീ സിനിമകളുടെ സംവിധായകനാണ് ഗിരീഷ് മാലിക്. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് അനുസരിച്ച്, ഹോളി ആഘോഷിച്ച് ഉച്ചയ്ക്ക് മുംബൈയിലെ ഒബ്റോയ് സ്പ്രിങ്സിലെ വീട്ടിൽ തിരിച്ചെത്തിയ മന്നൻ അഞ്ചാമത്തെ നിലയിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ കോകിലബെൻ അംബാനി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കെട്ടിടത്തിൽ നിന്നും സംവിധായകന്റെ മകൻ ചാടുകയായിരുന്നുവെന്ന് പൊലീസിനെ ഉദ്ധരിച്ച് ഇടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ആത്മഹത്യയാണെന്നാണ് റിപ്പോർട്ട്. പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ഡൽഹിയിൽ വെച്ചാണ് അന്ത്യകർമങ്ങൾ.
Also Read-
'ആറാട്ട്' ഇനി ഒടിടിയില്‍; ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്ട്രീമിംഗ് ആരംഭിച്ചു
ഹോളി ആഘോഷിച്ച് മദ്യപിച്ചായിരുന്നു കുട്ടി വീട്ടിൽ തിരിച്ചെത്തിയത്. വീട്ടിലെത്തിയിട്ടും മദ്യപാനം തുടർന്നു. മദ്യപിക്കരുതെന്ന് പിതാവ് ആവശ്യപ്പെട്ടെങ്കിലും നിർത്താൻ തയ്യാറായില്ല. തുടർന്ന് പ്രകോപിതനായ കുട്ടി ജനൽ പൊട്ടിച്ച് താഴേക്ക് ചാടുകയായിരുന്നുവെന്ന് അംബോലി പൊലീസ് സ്റ്റേഷനിലെ സീനിയർ പൊലീസ് ഇൻസ്പെക്ടർ ബന്ദോപന്ദ് ബൻസോദെയെ ഉദ്ധരിച്ച് ഇടൈംസ് റിപ്പോർട്ടിൽ പറയുന്നു.
Also Read-
തുരുതുരാ പെട്രോള്‍ കുപ്പികള്‍, വാട്ടര്‍ ടാങ്കിലെ വെള്ളം ഒഴുക്കി കളഞ്ഞു; കൊലപാതകം ആസൂത്രിതം
അമ്മയുമായും മന്നൻ വഴക്കിട്ടതായും റിപ്പോർട്ടുണ്ട്. മദ്യപിച്ചാൽ നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥ കുട്ടിക്ക് ഉണ്ടായിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.
വഴക്കിനു ശേഷം പിതാവ് സ്വന്തം മുറിയിലേക്ക് പോകുകയും അമ്മ അടുത്തില്ലാത്ത സമയത്തുമാണ് മന്നൻ താഴേക്ക് ചാടിയത്.
ശ്രദ്ധിക്കുക:
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.