വന്ദേഭാരത് മൂന്നാംഘട്ട വിമാനടിക്കറ്റ് ബുക്കിങ്ങ് തുടങ്ങി; മണിക്കൂറുകൾക്കകം ബുക്കുചെയ്തത് 20000-ഏറെ ടിക്കറ്റുകൾ

വിവിധ രാജ്യങ്ങളിൽനിന്നായി 300 വിമാനസർവീസുകളാണ് എയർഇന്ത്യ മൂന്നാം ഘട്ടത്തിൽ നടത്തുന്നത്

News18 Malayalam | news18-malayalam
Updated: June 6, 2020, 3:43 PM IST
വന്ദേഭാരത് മൂന്നാംഘട്ട വിമാനടിക്കറ്റ് ബുക്കിങ്ങ് തുടങ്ങി; മണിക്കൂറുകൾക്കകം ബുക്കുചെയ്തത് 20000-ഏറെ ടിക്കറ്റുകൾ
news18
  • Share this:
ന്യൂഡൽഹി: വിദേശത്തുള്ള ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരുന്നതിനുള്ള വന്ദേഭാരത് മിഷൻ മൂന്നാം ഘട്ടത്തിനുള്ള വിമാന ടിക്കറ്റ് ബുക്കിങ് തുടങ്ങി. വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് തുടങ്ങിയ ബുക്കിങ് പ്രകാരം മൂന്നു മണിക്കൂറിനുള്ളിൽ വിറ്റഴിച്ചത് 22000 ടിക്കറ്റുകളാണ്.

ഗൾഫ് രാജ്യങ്ങൾക്കുപുറമെ അമേരിക്ക, ബ്രിട്ടൻ, കാനഡ, മറ്റ് യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്നായി 300 വിമാനസർവീസുകളാണ് എയർഇന്ത്യ മൂന്നാം ഘട്ടത്തിൽ നടത്തുന്നത്. കൊച്ചിയിലേക്ക് മാത്രം 17 വിമാനങ്ങൾ മൂന്നാം ഘട്ടത്തിൽ സർവീസ് നടത്തുന്നുണ്ട്.

ഇന്നു മുതൽ ജൂൺ 23 വരെയാണ് കേരളത്തിലേക്ക് വന്ദേഭാരതിന്റെ മൂന്നാം ഘട്ട വിമാന സർവീസുകൾ നടത്തുന്നത്. ഈജിപ്ത്, ഫിലിപ്പൈൻസ്, ജിബൂട്ടി, വിയറ്റ്നാം, യുക്രൈൻ, മാൾട്ട, ബ്രിട്ടൻ, ദുബായ്, കുവൈറ്റ്, ദോഹ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്ക് കൂടുതൽ വിമാനങ്ങളെത്തും.
TRENDING:Unlock 1.0| ശ​ബ​രി​മ​ല ന​ട ജൂ​ണ്‍ 14 ന് തുറക്കും; ​ഒരേസ​മ​യം 50 പേ​ര്‍​ക്ക് ദ​ര്‍​ശ​നം [NEWS]Dawood Ibrahim | കോവിഡ് ബാധിച്ച് അധോലോക നായകൻ ദാവൂദ് ഇബ്രാഹിം മരിച്ചതായി അഭ്യൂഹം [NEWS]ഇനി പഠിക്കാൻ നമിതക്ക് പുരപ്പുറത്തു കയറേണ്ട; വീട്ടിനുള്ളിൽ 4G സേവനമൊരുക്കി ജിയോ [NEWS]
മുബൈ, ചെന്നൈ, ഡൽഹി എന്നീ വിമാനത്താവളങ്ങൾ വഴിയാണ് കേരളത്തിലേക്ക് കൂടുതൽ വിമാന സർവീസുകൾ എത്തുന്നത്. ജൂൺ 30 വരെയുള്ള കാലയളവിൽ നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് 113 ആഭ്യന്തര സർവീസുകളും ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
First published: June 6, 2020, 3:43 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading