ഹാമർ തലയിൽ വീണ് വിദ്യാർഥി മരിച്ച സംഭവം: സംഘാടനത്തിലെ വീഴ്ചയെന്ന് അന്വേഷണസംഘം

ജാവലിൻ-ഹാമർ ത്രോ മത്സരങ്ങൾ സമാന്തരമായി നടത്തിയതാണ് അപകടത്തിനിടയാക്കിയതെന്നും സമിതി കണ്ടെത്തി

അഫീൽ

അഫീൽ

 • News18
 • Last Updated :
 • Share this:
  തിരുവനന്തപുരം: സംസ്ഥാന ജൂനിയർ അത്ലറ്റ് മീറ്റിൽ ഹാമർ ത്രോ മത്സരത്തിനിടെ ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ സംഘാടനത്തിൽ പിഴവുണ്ടായതായി അന്വേഷണ സമിതി. സംഘാടനത്തിലെ വീഴ്ചയാണ് വിദ്യാർഥിയുടെ ദാരുണ മരണത്തിനിടയാക്കിയതെന്നാണ് അന്വേഷണ സമിതിയുടെ റിപ്പോർട്ടിൽ പറയുന്നത്. അന്വേഷണത്തിന്റെ ഭാഗമായി പതിനാറു പേരിൽ നിന്ന് മൊഴിയെടുത്തിരുന്നു.

  ഇതനുരിച്ച് തയ്യാറാക്കിയ റിപ്പോർട്ടിൽ സംഘാടക സമിതിയിലെ പ്രധാന അംഗങ്ങളായ അഞ്ചുപേരാണ് അപകടത്തിന് ഉത്തരവാദികളെന്നാണ് പറയുന്നത്. പാലായിൽ വച്ച് നടന്ന അത്ലറ്റിക് മീറ്റ് മത്സരത്തിൽ ഇത്തരമൊരു സംഭവം ഉണ്ടായത് വിവാദങ്ങൾക്ക് വഴി വച്ചിരുന്നു. വേണ്ടത്ര സംവിധാനങ്ങൾ ഒരുക്കാതെയാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചതെന്നായിരുന്നു മുഖ്യ ആക്ഷേപം. ഇതിന് പിന്നാലെയാണ് സംഭവം അന്വേഷിക്കാൻ കേരള സര്‍വകലാശാല കായിക പഠനവകുപ്പ് മുന്‍ ഡയറക്ടര്‍ ഡോ. കെ.കെ. വേണു, വിരമിച്ച കോച്ച് എം.ബി. സത്യാനന്ദന്‍, അര്‍ജുന അവാര്‍ഡ് ജേതാവും ബാഡ്മിന്റണ്‍ താരവുമായ വി. ദിജു എന്നിവരടങ്ങിയ സമിതിയെ നിയോഗിച്ചത്.

  Also Read-ഹാമർ ത്രോ അപകടം; ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു

  ജാവലിൻ-ഹാമർ ത്രോ മത്സരങ്ങൾ സമാന്തരമായി നടത്തിയതാണ് അപകടത്തിനിടയാക്കിയതെന്നും സമിതി കണ്ടെത്തി. ഈ റിപ്പോർട്ട് സംസ്ഥാന സ്പോർട്സ് ഡയറക്ടർ ജെറോമിക് ജോർജിന് അന്വേഷണ സമിതി കൈമാറും. അദ്ദേഹം അത് വകുപ്പ് മന്ത്രിക്കും... ഇക്കഴിഞ്ഞ ഒക്ടോബർ നാലിന് നടന്ന ഹാമർ ത്രോ മത്സരങ്ങൾക്കിടെ അപകടമുണ്ടായത്. ഹാമർ തലയിൽ വീണ് വോളണ്ടിയർമാരിലൊരാളായ പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയായ അഫീല്‍ ജോണ്‍സന് ഗുരുതരമായി പരിക്കേറ്റിരുന്നു. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന അഫീൽ ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് മരിച്ചത്.

  First published:
  )}