നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • uncategorized
  • »
  • Gold Price Today| പവന് 280 രൂപ കൂടി; ഇന്നത്തെ സ്വർണ വില അറിയാം

  Gold Price Today| പവന് 280 രൂപ കൂടി; ഇന്നത്തെ സ്വർണ വില അറിയാം

  ഇന്നലെ സെപ്റ്റംബർ മാസത്തിലെ ഏറ്റവും കുറഞ്ഞ നിലയിലായിരുന്നു വില.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില കൂടി. പവന് 280 രൂപയുടെ വർധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇന്നലെ സെപ്റ്റംബർ മാസത്തിലെ ഏറ്റവും കുറഞ്ഞ നിലയിലായിരുന്നു വില. ഒരു പവൻ സ്വർണത്തിന് 34,720 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 35 വർധിച്ച് 4,340 രൂപയായി.

   ഇന്നലെ ഒരു പവന് 34,440 രൂപയും ഗ്രാമിന് 4,305 രൂപയുമായിരുന്നു. 120 രൂപയാണ് ഇന്നലെ ഒരു പവന് കുറഞ്ഞത്. തിങ്കളാഴ്ച സ്വർണവില വർധിച്ചിരുന്നു. മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്നതിന് ശേഷമാണ് തിങ്കളാഴ്ച കൂടിയത്.

   ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് സ്വർണ വില 35,000 ൽ താഴെയാണ്. സെപ്റ്റംബർ 17 നാണ് സ്വര്‍ണവില ഈ മാസം ആദ്യമായി 35,000 താഴെ എത്തിയത്. 34,720 ആയിരുന്ന വില പിന്നീട് വീണ്ടും കുറഞ്ഞ് 34,640 ലെത്തി. ചൊവ്വാഴ്ച വീണ്ടും കുറഞ്ഞ് 34,560രൂപയിലെത്തി. സെപ്റ്റംബർ ഒന്നിന് 35,440 രൂപയായിരുന്നു ഒരു പവന് വിലയുണ്ടായിരുന്നത്. ഇത് ക്രമേണ കുറഞ്ഞെങ്കിലും സെപ്റ്റംബർ 4 ന് ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയായ 35,600 ൽ എത്തി. സെപ്റ്റംബർ പത്തിന് പവന് 35,280 രൂപയായിരുന്നു സ്വർണവില.
   Also Read-Whatsapp ₹ Payment | വാട്സാപ്പ് വഴിയുള്ള പണം കൈമാറ്റം ഇനി കൂടുതൽ എളുപ്പം; ചാറ്റ് കംപോസിൽ ₹ ചിഹ്നം ഉൾപ്പെടുത്തി

   സെപ്റ്റംബര്‍ മാസത്തെ ഇതുവരെയുള്ള സ്വർണവില (പവന്)

   സെപ്റ്റംബര്‍ 1- 35,440
   സെപ്റ്റംബര്‍ 2- 35,360
   സെപ്റ്റംബര്‍ 3- 35,360
   സെപ്റ്റംബര്‍ 4- 35,600
   സെപ്റ്റംബര്‍ 5- 35,600
   സെപ്റ്റംബര്‍ 6- 35,600
   സെപ്റ്റംബര്‍ 7- 35,520
   സെപ്റ്റംബർ 8- 35,280
   സെപ്റ്റംബർ 9- 35,200
   സെപ്റ്റംബര്‍ 10- 35,280
   സെപ്റ്റംബര്‍ 11- 35,200
   സെപ്റ്റംബര്‍ 12- 35,200
   സെപ്റ്റംബര്‍ 13- 35,200
   സെപ്റ്റംബര്‍ 14- 35,200
   സെപ്റ്റംബര്‍ 15- 35,440
   സെപ്റ്റംബര്‍ 16- 35,200
   സെപ്റ്റംബര്‍ 17- 34,720
   സെപ്റ്റംബർ 18 - 34,720
   സെപ്റ്റംബർ 19 - 34,720
   സെപ്റ്റംബർ 20 - 34,640
   സെപ്റ്റംബർ 21- 34,800
   സെപ്റ്റംബർ 21- 34,800
   സെപ്റ്റംബർ 22- 35,080
   സെപ്റ്റംബർ 23- 34,880
   സെപ്റ്റംബർ 24- 34,560
   സെപ്റ്റംബർ 25- 34,560
   സെപ്റ്റംബർ 26- 34,560
   സെപ്റ്റംബർ 27- 34,680
   സെപ്റ്റംബർ 28- 34,560
   സെപ്റ്റംബർ 29- 34,560
   സെപ്റ്റംബർ 29- 34,440

   ഇന്ധനവില കുത്തനെ മേലോട്ട് തന്നെ; പെട്രോളിനും ഡീസലിനും ഇന്നും വില കൂട്ടി

   രാജ്യത്തെ ഇന്ധനവില കുത്തനെ മേൽപ്പോട്ടേക്ക്. പെട്രോളിനും ഡീസലിനും ഇന്നും വില വർധിപ്പിച്ചു. ഡീസൽ ലിറ്ററിന് 31 പൈസയും പെട്രോൾ ലിറ്ററിന് 25 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോൾ വില 104 രൂപ 13 പൈസയും ഡീസൽ വില 97 രൂപയുമായി.

   102 രൂപ 7 പൈസയാണ് കൊച്ചിയിലെ പെട്രോൾ വില. ഡീസൽ വില 95 രൂപ 8 പൈസയായി. കോഴിക്കോട് പെട്രോളിന് 102 രൂപ 34 പൈസയും ഡീസലിന് 95 രൂപ 35പൈസയുമാണ് പുതുക്കിയ വില.

   പ്രകൃതിവാതക വിലയും വർധിപ്പിച്ചു. 62 ശതമാനമാണ് വർധിപ്പിച്ചത്. പ്രകൃതി വാതക വില വർധിപ്പിച്ചതിനാൽ സിഎൻജി വിലയും ഉയരും.

   പത്തൊമ്പത് ദിവസം മാറ്റമില്ലാതെ തുടർന്നതിന് ശേഷമായിരുന്നു വെള്ളിയാഴ്ച്ച ഡീസൽ വില വർധിപ്പിച്ചത്. സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐ ഒ സി), ഭാരത് പെട്രോളിയം കോർപ്പറേഷൻ (ബി പി സി എൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ (എച്ച് പി സി എൽ) എന്നിവ അന്താരാഷ്ട്ര എണ്ണവില ഉയർന്നിട്ടും സെപ്റ്റംബർ അഞ്ച് മുതൽ ഇന്ധന നിരക്ക് പുതുക്കിയിരുന്നില്ല.

   സെപ്റ്റംബർ 24 മുതൽ നാലുതവണയായി ഡീസലിന് 95 പൈസയാണ് വർധിച്ചത്. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില മൂന്ന് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്.
   Published by:Naseeba TC
   First published:
   )}