Gold Seized | നെടുമ്പാശേരിയിൽ വൻ സ്വർണവേട്ട; 224 പവനോളം സ്വർണം പിടികൂടി; മൂന്നുപേർ പിടിയിൽ
- Published by:Anuraj GR
- news18-malayalam
Last Updated:
ഗൾഫിൽനിന്ന വന്ന യാത്രക്കാർ ബാഗേജിലും ശരീരത്തിലുമായി ബിസ്കറ്റ് രൂപത്തിലാണ് സ്വര്‍ണം ഒളിപ്പിച്ചത്. ഇവർ സ്വർണക്കടത്ത് കാരിയർമാരാണെന്ന് കസ്റ്റംസ് പറയുന്നു.
കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം വഴി സ്വർണം (Gold) കടത്താനുള്ള ശ്രമം കസ്റ്റംസ് (Customs) പരാജയപ്പെടുത്തി. 225 പവനോളം സ്വര്‍ണവുമായി മൂന്ന് യാത്രക്കാരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. മലപ്പുറം തിരൂരങ്ങാടി സ്വദേശി യൂസഫ്, പള്ളിത്തോട് സ്വദേശി മുനീര്‍ , മലപ്പുറം സ്വദേശി അഫ്സല്‍ എന്നിവരാണ് പിടിയിലായത്.
യൂസഫില്‍ നിന്നും 966 ഗ്രാം സ്വർണമാണ് പിടികൂടിയത്. മുനീറില്‍ നിന്നും 643 ഗ്രാം സ്വർണവും അഫ്സലിന്‍റെ കൈവശം 185 ഗ്രാം സ്വർണവും കണ്ടെത്തി. ബാഗേജിലും ശരീരത്തിലുമായി ബിസ്കറ്റ് രൂപത്തിലാണ് സ്വര്‍ണം ഒളിപ്പിച്ചത്. കസ്റ്റംസ് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടിച്ചെടുത്തത്. ഇവരെ കസ്റ്റംസ് വിശദമായി ചോദ്യം ചെയ്തുവരുന്നു. സ്വര്‍ണക്കടത്തുസംഘത്തിലെ കാരിയര്‍മാരാണ് ഇവരെന്നാണ് കസ്റ്റംസ് സംശയിക്കുന്നത്.
കൊച്ചിയിൽ വൻ രക്തചന്ദന വേട്ട; ദുബായിലേക്ക് കടത്താൻ ശ്രമിച്ച 2200 കിലോഗ്രാം പിടിച്ചെടുത്തു
കൊച്ചിയിൽ (Kochi) വൻ രക്തചന്ദന വേട്ട. കൊച്ചി തീരത്ത് നിന്ന് 2200 കിലോഗ്രാം രക്ത ചന്ദനം (Red Sandalwood) ഡിആർഐ (DRI) പിടികൂടി. കൊച്ചിയിൽ നിന്ന് ദുബായിലേക്ക് (Dubai) കപ്പൽ മാർഗം കടത്താനായിരുന്നു ശ്രമം. കൊച്ചി ഐലൻഡിൽ നിന്നാണ് രക്തചന്ദനം പിടികൂടിയത്. ആന്ധ്രയിൽ നിന്ന് അനധികൃതമായി എത്തിച്ച രക്തചന്ദനം ഓയിൽ ടാങ്കിൽ ഒളിപ്പിച്ചു കടത്താനായിരുന്നു നീക്കം.
advertisement
ആന്ധ്രയിൽ നിന്ന് കൊച്ചിയിലെത്തിച്ച് ഇവിടെ നിന്ന് വിദേശത്തേക്ക് കടത്തുകയായിരുന്നു ലക്ഷ്യം. സർക്കാരിൽ നിന്ന് ലേലം വഴി മാത്രമേ രക്തചന്ദന ഇടപാട് നടത്താനാകൂ എന്നിരിക്കെയാണ് ഇത്രയും വലിയ തോതിൽ രക്തചന്ദനം കടത്താനുള്ള ശ്രമം. സംഭവത്തിൽ വിശദമായ അന്വേഷണം തുടങ്ങിയതായി ഡിആർഐ അറിയിച്ചു. ഓയിൽ ടാങ്കറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു രക്തചന്ദനം. നിലവിൽ ആരും കസ്റ്റഡിയിലില്ലെന്നും ഡിആർഐ അറിയിച്ചു.
മുത്തശ്ശിയ്ക്കൊപ്പം താമസിച്ചിരുന്ന പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; നാലു പ്രതികള്‍ അറസ്റ്റില്‍
കൊല്ലം കടയ്ക്കലില്‍ മുത്തശ്ശിയ്‌ക്കൊപ്പം താമസിച്ചിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച നാലു പേര്‍ പിടിയില്‍. സുധീര്‍, മുഹമ്മദ് നിയാസ്, മോഹനനന്‍, ബഷീര്‍ എന്നിവരാണ് പൊലീസ് പിടിയിലായത്. കഴിഞ്ഞവര്‍ഷം ജൂണ്‍ മാസമാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്.
advertisement
പ്രതികളായ സുധീറും മുഹമ്മദ് നിയാസും പെണ്‍കുട്ടിയെ വിവാഹം കഴിച്ചുകൊള്ളാം എന്ന് വാഗ്ദാനം നല്‍കിയാണ് പീഡിപ്പിച്ചത്. മറ്റു പ്രതികളായ മോഹനനും ബഷീറും പുതിയ വസ്ത്രങ്ങള്‍ വാങ്ങി നല്‍കിയും പീഡിപ്പിച്ചു. കുട്ടി പഠിക്കുന്ന സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങല്‍ ആണ് വിവരം പുറത്തറിയുന്നത്.
സംഭവം സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയും തുടര്‍ന്ന് കടയ്ക്കല്‍ പൊലീസിന് കൈമാറുകയും ചെയ്തു. കേസില്‍ കൂടുതല്‍ പേര്‍ പിടിയിലാകുമെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികളെ സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Location :
First Published :
March 24, 2022 2:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Uncategorized/
Gold Seized | നെടുമ്പാശേരിയിൽ വൻ സ്വർണവേട്ട; 224 പവനോളം സ്വർണം പിടികൂടി; മൂന്നുപേർ പിടിയിൽ