advertisement

UNION BUDGET 2019: സഞ്ചാരികളേ ഇതിലേ, ഇന്ത്യയിൽ എവിടെയും സഞ്ചരിക്കാൻ ഏകീകൃത ട്രാൻസ്പോർട്ട് കാർഡ്

Last Updated:

മെട്രോ, ബസ്, സബ് അർബൻ റെയിൽവേസ്, ടോൾ, പാർക്കിംഗ്, സ്മാർട് സിറ്റി, റീട്ടയിൽ ഷോപ്പിംഗ് എന്നീ ഇടപാടുകൾക്കെല്ലാം ഉപഭോക്താക്കൾക്ക് ഇനി ഈയൊരു ഒറ്റ കാർഡ് ഉപയോഗിച്ചാൽ മതി.

ന്യൂഡൽഹി: നാഷണൽ കോമൺ മൊബിലിറ്റി പ്ലാനിന്‍റെ ഭാഗമായി ദേശീയതലത്തിൽ ഏകീകൃത ട്രാൻസ്പോർട്ട് കാർഡ് തുടങ്ങുമെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിർമല സിതാരാമൻ. ഇന്നത്തെ ബജറ്റിലാണ് ധനമന്ത്രി സുപ്രധാനമായ ഈ പ്രഖ്യാപനം നടത്തിയത്. ഏകീകൃത ട്രാൻസ്പോർട്ട് കാർഡിലൂടെ രാജ്യത്തെവിടെയുമുള്ള റെയിൽവേ, റോഡ് ഗതാഗത സൗകര്യങ്ങൾ ഉപയോഗപ്പെടുത്താൻ കഴിയും. ദിവസേന ഈ സൗകര്യങ്ങൾ ഉപയോഗിച്ച് യാത്ര ചെയ്യുന്നവർക്ക് ഇത് ഉപയോഗപ്പെടുത്താൻ കഴിയും.
മെട്രോ, ബസ്, സബ് അർബൻ റെയിൽവേസ്, ടോൾ, പാർക്കിംഗ്, സ്മാർട് സിറ്റി, റീട്ടയിൽ ഷോപ്പിംഗ് എന്നീ ഇടപാടുകൾക്കെല്ലാം ഉപഭോക്താക്കൾക്ക് ഇനി ഈയൊരു ഒറ്റ കാർഡ് ഉപയോഗിച്ചാൽ മതി. മൾട്ടിപ്പിൽ ട്രാൻസ്പോർട് ചാർജുകൾ റുപേ കാർഡ് വഴി ഉപഭോക്താവിന് പേ ചെയ്യാൻ കഴിയും. പാർക്കിംഗ് ചാർജ്, ബസ്, റെയിൽവേ, കാബ് ടാരിഫ് എന്നിവയും ഈ കാർഡ് ഉപയോഗിച്ച് പേ ചെയ്യാൻ കഴിയും.
advertisement
ഏകീകൃത ട്രാൻസ്പോർട്ട് കാർഡ് ഉപയോഗിച്ച് എല്ലാ ടിക്കറ്റുകളും ബുക്ക് ചെയ്യാം. ഇതിനായി രണ്ടാംഘട്ടത്തിൽ 10, 000 കോടിയുടെ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. ജലമാർഗമുള്ള ചരക്ക് ഗതാഗതവും വർദ്ധിപ്പിക്കും.
മലയാളം വാർത്തകൾ/ വാർത്ത/Uncategorized/
UNION BUDGET 2019: സഞ്ചാരികളേ ഇതിലേ, ഇന്ത്യയിൽ എവിടെയും സഞ്ചരിക്കാൻ ഏകീകൃത ട്രാൻസ്പോർട്ട് കാർഡ്
Next Article
advertisement
യുഎസ് യുദ്ധവിമാനങ്ങൾക്ക് താവളം ഒരുക്കില്ലെന്ന് ശ്രീലങ്ക
യുഎസ് യുദ്ധവിമാനങ്ങൾക്ക് താവളം ഒരുക്കില്ലെന്ന് ശ്രീലങ്ക
  • അമേരിക്കയുടെ യുദ്ധവിമാനങ്ങൾ ശ്രീലങ്കയിൽ താവളം ഒരുക്കാൻ അനുമതി നിഷേധിച്ചതായി പ്രസിഡന്റ് അറിയിച്ചു

  • രാജ്യത്തിന്റെ നിഷ്പക്ഷതയും ലങ്കൻ മണ്ണ് സൈനിക ഉപയോഗം തടയാനുമാണ് തീരുമാനം.

  • ഇറാന്റെ കപ്പലുകൾക്കും അമേരിക്കയുടെ യുദ്ധവിമാനങ്ങൾക്കും താവളം അനുവദിക്കാത്തത് നിഷ്പക്ഷതയെന്ന് ദിസനായകെ.

View All
advertisement