ബുള്ളറ്റിൽ ഹൈറേഞ്ച് സാഹസിക യാത്രക്ക് ഒരുങ്ങി വനിതാ റൈഡർമാർ

ഉരുളൻ കല്ലുകളും ചെങ്കുത്തായ കയറ്റങ്ങളും നിറഞ്ഞ ഇടുക്കി ജില്ലയിലെ പാൽകുളമേട്ടിലേക്കാണ് യാത്ര.

News18 Malayalam | news18
Updated: January 17, 2020, 9:47 PM IST
ബുള്ളറ്റിൽ ഹൈറേഞ്ച് സാഹസിക യാത്രക്ക് ഒരുങ്ങി വനിതാ റൈഡർമാർ
ആൻഫിയും മേഴ്സിയും.
  • News18
  • Last Updated: January 17, 2020, 9:47 PM IST
  • Share this:
അപകടം പതിയിരിക്കുന്ന ഓഫ് റോഡിലൂടെ ആദ്യമായാണ് വനിതകൾ യാത്രയ്ക്ക് ഒരുങ്ങുന്നത്. പാൽകുളമേട്ടിലേക്ക് ബുള്ളറ്റിൽ ഓഫ് റോഡ് റെയ്ഡ് നടത്തുന്ന ആദ്യവനിതകളാണ് ആൻഫിയും മേഴ്സിയും.

ട്രക്കിങ് ഇഷ്ടപ്പെടുന്നവരുടെ ഏറ്റവും പ്രിയപ്പെട്ട സ്ഥലം. ഓഫ് റോഡ് ഇഷ്ടപ്പെടുന്നവർ പാൽക്കുളമേട് തിരഞ്ഞെടുക്കാറുണ്ടെങ്കിലും പൂർത്തിയാക്കുന്നവർ അപൂർവം. ഇരുപതുകാരിയായ ആൻഫി മരിയ ബേബിയും 46 കാരിയായ മേഴ്സി യും യാത്രക്കിടയിൽ പരിചയപ്പെട്ടവരാണ്. പിന്നീട് പല യാത്രകളിലും പങ്കാളികളായി.

കളിയിക്കാവിള കൊലപാതകം; മുഖ്യ ആസൂത്രകൻ ഐ എസ് പരിശീലനം നേടിയിരുന്നെന്ന് പൊലീസ്

പതിനെട്ടാമത്തെ വയസിൽ ഹിമാലയൻ യാത്ര പൂർത്തിയാക്കി എത്തിയ ആൻഫി ബുള്ളറ്റ് യാത്ര ഇഷ്ടപ്പെടുന്ന പെൺകുട്ടികൾക്കായി ആൻഫി റോയൽ ട്യൂൺ റൈഡേഴ്സ് എന്ന ഗ്രൂപ്പും ആരംഭിച്ചിട്ടുണ്ട്. 18 മുതൽ 60 വയസു വരെയുള്ള യാത്രയെ സ്നേഹിക്കുന്ന സ്ത്രീകൾ ഈ കൂട്ടായ്മയുടെ ഭാഗമാണ്.

സാഹസികയാത്രകൾ മനസ്സിന് കൂടുതൽ കരുത്തു പകരുന്നു എന്നാണ് ഈ കൊച്ചിക്കാരിയുടെ പക്ഷം.
First published: January 17, 2020, 9:46 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading