COVID 19 | കോവിഡ് ആശുപത്രിയിൽ ഓക്സിജൻ ടാങ്ക് പൊട്ടിത്തെറിച്ച് 27 മരണം
Last Updated:
15,217 മരണങ്ങൾ ഉൾപ്പെടെ ഇറാഖിൽ ഇതുവരെ COVID-19 ബാധിച്ചവരുടെ എണ്ണം 102,5288 ആണെന്ന് ആരോഗ്യമന്ത്രാലയം ശനിയാഴ്ച അറിയിച്ചു.
ബാഗ്ദാദ്: കോവിഡ് ആശുപത്രിയിൽ ഓക്സിജൻ ടാങ്ക് പൊട്ടെത്തെറിച്ച് ഉണ്ടായ തീപിടുത്തത്തിൽ 27 മരണം. ഇറാറിലെ ബാഗ്ദാദിലെ കോവിഡ് ആശുപത്രിയിലാണ് സംഭവം. തെക്കു കിഴക്കൻ ബാഗ്ദാദിലെ ആശുപത്രിയിൽ ഉണ്ടായ തീപിടുത്തതിൽ 46 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. കോവിഡ് രോഗികളെ പാർപ്പിച്ചിരുന്ന ആശുപത്രിയിലാണ് തീപിടുത്തം ഉണ്ടായത്.
അപകടം നടന്ന ആശുപത്രിയിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ദാരുണ സംഭവത്തിൽ ഇറാഖ് പ്രസിഡന്റ് മുസ്തഫ അൽ ഖദിമി ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു.
തലസ്ഥാനമായ ബാഗ്ദാദിലെ ദിയാല ബ്രിഡ്ജ് മേഖലയിലെ ഇബ്ൻ ഖതിബ് ആശുപത്രിയിലാണ് തീപിടുത്തം ഉണ്ടായത്. ഓക്സിജൻ ടാങ്ക് പൊട്ടിത്തെറിച്ചതിനെ തുടർന്ന് തീപിടുത്തം ഉണ്ടാകുകയായിരുന്നു. സംഭവത്തിൽ പരുക്കേറ്റവരെ രക്ഷപ്പെടുത്താൻ നിരവധി ആംബുലൻസുകളാണ് ആശുപത്രിയിലേക്ക് കുതിച്ചെത്തിയതെന്ന് സംഭവത്തിന് ദൃക്സാക്ഷിയായ റോയിട്ടേഴ്സ് ഫോട്ടോഗ്രാഫർ വ്യക്തമാക്കി. സംഭവത്തിൽ പരുക്കേൽക്കാതെ രോഗികളെയും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.
advertisement
advertisement
ശ്വാസകോശ തീവ്രപരിചരണ വിഭാഗത്തിനായി നിശ്ചയിച്ചിട്ടുള്ള നിലയിലാണ് തീപിടിത്തമുണ്ടായതെന്നും 120 പേരിൽ 90 പേരെ ആശുപത്രിയിൽ നിന്ന് രക്ഷപ്പെടുത്തിയതായും ഇറാഖ് സിവിൽ ഡിഫൻസ് യൂണിറ്റ് മേധാവി പറഞ്ഞു. ആശുപത്രിയിലെ തീ അണച്ചതായും മേജർ ജനറൽ കാദിം ബോഹൻ കൂട്ടിച്ചേർത്തു.
advertisement
പതിറ്റാണ്ടുകളുടെ ഉപരോധം, യുദ്ധം, അവഗണന എന്നിവയാൽ ഇതിനകം നശിപ്പിക്കപ്പെട്ട ഇറാഖിലെ ആരോഗ്യസംവിധാനം കൊറോണ വൈറസ് കാലഘട്ടത്തിൽ വലിയ പ്രതിസന്ധി നേരിടുകയാണ്. 15,217 മരണങ്ങൾ ഉൾപ്പെടെ ഇറാഖിൽ ഇതുവരെ COVID-19 ബാധിച്ചവരുടെ എണ്ണം 102,5288 ആണെന്ന് ആരോഗ്യമന്ത്രാലയം ശനിയാഴ്ച അറിയിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Apr 25, 2021 8:53 AM IST










