കാട്ടുനായക്കൂട്ടം ആക്രമിച്ച യുവതി രക്ഷപ്പെടാൻ കടലിൽ ചാടി; എയർലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തി
- Published by:Anuraj GR
- news18-malayalam
Last Updated:
കടലിലേക്ക് ചാടുന്നതിന് മുമ്പ് യുവതിയുടെ കൈകാലുകളിലും തുടയിലും കടിയേറ്റതായി അധികൃതർ പറഞ്ഞു
സിഡ്നി: കാട്ടുനായക്കൂട്ടത്തിന്‍റെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടാനായി കടലിൽ ചാടിയ യുവതിയെ എയർലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തി. ഓസ്ട്രേലിയയിലെ ക്വീൻസ്‌ലാന്റിലെ കെഗാരിയിലാണ് സംഭവം. രാവിലെ ജോഗിങ്ങിനിടെയാണ് യുവതിയെ ഡിങ്കോകൾ എന്ന കാട്ടുനായക്കൂട്ടം ആക്രമിച്ചത്. ഇതിൽനിന്ന് രക്ഷപ്പെടാനായി സമീപത്തെ കടലിലേക്ക് എടുത്തുചാടുകയായിരുന്നു. എന്നാൽ ബീച്ചിൽ ഉണ്ടായിരുന്നവർ ഉടൻ തന്നെ റെസ്ക്യൂ സർവീസിൽ വിവരം അറിയിക്കുകയും യുവതിയെ ഹെലികോപ്ടറിൽ എയർ ലിഫ്റ്റ് ചെയ്തു ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കാട്ടുനായക്കൂട്ടത്തിന്‍റെ കടിയേറ്റ യുവതിയെ ഹെർവി ബേ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.
യുവതിയുടെ കൈകാലുകളിലും തുടയിലും കടിയേറ്റതായി ക്വീൻസ്ലാൻഡ് ആംബുലൻസ് സർവീസ് റിപ്പോർട്ട് ചെയ്തു. ദ്വീപിന്റെ വടക്കുകിഴക്കൻ ഭാഗത്തുള്ള ഓർക്കിഡ് ബീച്ച് പ്രദേശത്ത് നാല് ഡിങ്കോകൾ ചേർന്നാണ് യുവതിയെ ആക്രമിച്ചത്. ക്വീൻസ്‌ലാന്റിലെ പരിസ്ഥിതി വകുപ്പും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം ഡിങ്കോകളുടെ സാന്നിദ്ധ്യമുള്ളതിനാൽ ബീച്ച് പ്രദേശത്തും ദ്വീപിലും താമസക്കാരും സന്ദർശകരും ജാഗ്രത പാലിക്കാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. യുവതിക്കുനേരെ ഉണ്ടായ ഡിങ്കോകളുടെ ആക്രമണത്തെ കുറിച്ച് അറിഞ്ഞ ക്വീൻസ്‌ലാന്റിലെ പ്രീമിയർ അന്നാസ്‌റ്റേസിയ പലാഷ്‌സുക്ക് ഞെട്ടൽ പ്രകടിപ്പിച്ചു. ദ്വീപിൽ ഡിങ്കോകളുടെ സാന്നിധ്യം പാലാഷ്‌സുക്ക് അംഗീകരിക്കുകയും അവ വന്യമൃഗങ്ങളാണെന്ന കാര്യം എല്ലാവരും ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പ് നൽകി.
advertisement
നേരത്തെ സമീപത്തെ ഫ്രേസർ ദ്വീപ് എന്നറിയപ്പെട്ടിരുന്ന, പ്രശസ്തമായ അവധിക്കാല സഞ്ചാരകേന്ദ്രത്തിൽ ഡിങ്കോകളുടെ ആക്രമണം ഉണ്ടായിരുന്നു. ഈ മാസം ആദ്യം ദ്വീപിലെ ഒരു ബീച്ചിൽ എട്ട് വയസ്സുള്ള ഒരു ആൺകുട്ടിയാണ് ഡിങ്കോ ആക്രമണത്തിന് ഇരയായത്. ഇതിന് പിന്നാലെ ഏഴ് വയസ്സുള്ള ആൺകുട്ടിയെയും 42 കാരിയായ സ്ത്രീയെയും ആക്രമിച്ച ഡിങ്കോയെ കഴിഞ്ഞമാസം ദയാവധം ചെയ്യാനുള്ള തീരുമാനം അധികൃതർ എടുത്തിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Jul 17, 2023 7:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
കാട്ടുനായക്കൂട്ടം ആക്രമിച്ച യുവതി രക്ഷപ്പെടാൻ കടലിൽ ചാടി; എയർലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തി










