സ്ത്രീകള്‍ മറ്റ് സ്ത്രീകള്‍ കേള്‍ക്കുന്ന രീതിയില്‍ പ്രാര്‍ത്ഥിക്കരുത്; താലിബാന്റെ പുതിയ വിലക്ക്

Last Updated:

പൊതുസമൂഹത്തിന് മുന്നില്‍ നിന്നും സ്ത്രീയെ മുഴുവനായി തുടച്ചു നീക്കുന്ന ബാലിശമായ നിയമങ്ങളാണ് താലിബാന്‍ പുറപ്പെടുവിക്കുന്നത്

സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് മേല്‍ വീണ്ടും കൈവെച്ച് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം. സ്ത്രീകള്‍ മറ്റ് സ്ത്രീകള്‍ക്ക് കേള്‍ക്കുന്ന രീതിയില്‍ ഖുറാന്‍ പാരായണം ചെയ്യുന്നത് ഒഴിവാക്കണമെന്നാണ് പുതിയ ഉത്തരവ്. താലിബാന്‍ മന്ത്രിയായ മുഹമ്മദ് ഖാലിദ് ഹനഫിയാണ് വിലക്ക് പുറപ്പെടുവിച്ചത്.
''സ്ത്രീകള്‍ക്ക് തക്ബീര്‍ ചൊല്ലാനോ ആസാന്‍ ചൊല്ലാനോ അനുവാദമില്ലെങ്കില്‍ തീര്‍ച്ചയായും അവര്‍ക്ക് പാടാനോ സംഗീതം ആസ്വദിക്കാനോ കഴിയില്ല,'' എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു സ്ത്രീയുടെ ശബ്ദം 'ഔറാഹ്' ആയാണ് കണക്കാക്കപ്പെടുന്നത്. അത് മറച്ചുവെയ്‌ക്കേണ്ടതാണ്. മറ്റ് സ്ത്രീകള്‍ പോലും ഇവരുടെ ശബ്ദം കേള്‍ക്കാന്‍ പാടില്ലെന്നും ഹനഫി പറഞ്ഞു. നിലവില്‍ സ്ത്രീകളുടെ ഉച്ചത്തിലുള്ള പ്രാര്‍ത്ഥനയ്ക്കാണ് താലിബാന്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
പൊതുസ്ഥലങ്ങളില്‍ സംസാരിക്കുന്നതിനും താലിബാന്‍ സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ പോലും തങ്ങളുടെ ബന്ധുക്കളായ പുരുഷന്‍മാരോട് സംസാരിക്കാന്‍ പാടില്ലെന്നാണ് താലിബാന്റെ ഉത്തരവ്.
advertisement
'' ജോലിയ്ക്ക് പോകുന്ന വഴിയിലെ ചെക്ക് പോയിന്റുകളില്‍ പോലും സംസാരിക്കാന്‍ പാടില്ലെന്നാണ് അവര്‍ പറയുന്നത്. ക്ലിനിക്കിലും ആരോടും സംസാരിക്കാന്‍ പാടില്ല.മെഡിക്കല്‍ സംബന്ധമായ പ്രശ്‌നങ്ങളെപ്പറ്റി ബന്ധുക്കളായ പുരുഷന്‍മാരോട് സംസാരിക്കാനും പാടില്ലെന്ന് അവര്‍ പറയുന്നു,'' എന്ന് ഹെറാത്തിലെ നഴ്‌സ് പറഞ്ഞു.
2021ല്‍ അഫ്ഗാനിസ്ഥാനില്‍ അധികാരത്തെത്തിയതിന് പിന്നാലെ സ്ത്രീകളുടെ നിരവധി അവകാശങ്ങള്‍ക്ക് താലിബാന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. അധികാരത്തിലെത്തിയ ഉടനെ സ്ത്രീകള്‍ മുഖവും ശരീരവും പൂര്‍ണ്ണമായി മറച്ചുവേണം പൊതുസ്ഥലങ്ങളിലെത്താന്‍ എന്ന് താലിബാന്‍ ഉത്തരവിറക്കിയിരുന്നു.
അടുത്തിടെ ജീവനുള്ള വസ്തുക്കള്‍ ചിത്രീകരിച്ച് ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്യുന്നത് നിരോധിച്ചും താലിബാന്‍ ഉത്തരവിറക്കിയിരുന്നു. 1996-2001 കാലത്ത് അധികാരത്തിലേറിയ സമയത്ത് ടെലിവിഷനും താലിബാന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ നിലവിലെ താലിബാന്‍ ഭരണകൂടം ടെലിവിഷന് പൂര്‍ണ്ണമായി വിലക്കേര്‍പ്പെടുത്തിയിട്ടില്ല.
advertisement
അതേസമയം ഇക്കഴിഞ്ഞ ആഗസ്റ്റില്‍ പൊതുസ്ഥലത്ത് സ്ത്രീകള്‍ സംസാരിക്കാന്‍ പാടില്ലെന്ന താലിബാന്റെ വിലക്കിനെതിരെ അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് സ്ത്രീകള്‍ പ്രതിഷേധം അറിയിച്ചത്. ഹാഷ്ടാഗുകളോടൊപ്പം വീഡിയോയും ചിത്രങ്ങളും പങ്കുവച്ചുകൊണ്ടാണ് പ്രതിഷേധം അറിയിച്ചിരിക്കുന്നത്.
'എന്റെ ശബ്ദം നിരോധിച്ചിട്ടില്ല'', ''താലിബാന്‍ വേണ്ട'' തുടങ്ങിയ ഹാഷ്ടാഗുകള്‍ ഉപയോഗിച്ചാണ് പുതിയ നിയന്ത്രണങ്ങളില്‍ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്. 'നിങ്ങള്‍ എന്റെ ശബ്ദം നിശബ്ദമാക്കി... ഒരു സ്ത്രീയെന്ന കുറ്റത്തിന് നിങ്ങളെന്നെ വീട്ടില്‍ പൂട്ടിയിട്ടിരിക്കുന്നു' എന്ന ക്യാപ്ഷനോടെയാണ് ഒരു സ്ത്രീ ചിത്രം പങ്കുവച്ചിരിക്കുന്നത്.
advertisement
താലിബാന്‍ ഭരണം പിടിച്ചെടുത്തിന് പിന്നാലെ, ഒന്നിന് പിറകെ ഒന്നായി നിരവധി നിയമങ്ങളാണ് അഫ്ഗാനിസ്ഥാനില്‍ നടപ്പിലാക്കിയിട്ടുള്ളത്. സ്ത്രീകള്‍ക്ക് പൊതുസ്ഥലത്ത് മുഖം പുറത്ത് കാണിക്കാനോ, ശബ്ദിക്കാനോ പാടില്ലെന്ന ശാസന ഈയടുത്താണ് പുറപ്പെടുവിച്ചത്. ഈ നിയമം മുമ്പും നിലനിന്നിരുന്നെങ്കിലും ഇപ്പോഴാണ് നിയമമായി മാറിയത്.
ഇതോടെ അഫ്ഗാനിസ്ഥാനില്‍ സ്ത്രീകളുടെ മുഴുവന്‍ സ്വാതന്ത്ര്യവും മൂടിക്കെട്ടിയിരിക്കുകയാണ് താലിബാന്‍. ഇതിനെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രതിഷേധം ഉയരുന്നുണ്ട്. പൊതുസമൂഹത്തിന് മുന്നില്‍ നിന്നും സ്ത്രീയെ മുഴുവനായി തുടച്ചു നീക്കുന്ന ബാലിശമായ നിയമങ്ങളാണ് താലിബാന്‍ വീണ്ടും പുറപ്പെടുവിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/World/
സ്ത്രീകള്‍ മറ്റ് സ്ത്രീകള്‍ കേള്‍ക്കുന്ന രീതിയില്‍ പ്രാര്‍ത്ഥിക്കരുത്; താലിബാന്റെ പുതിയ വിലക്ക്
Next Article
advertisement
'ഐ ലൗ മുഹമ്മദ്' കാമ്പയ്നിലൂടെ വിഭാഗീയത പരത്തരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ 
'ഐ ലൗ മുഹമ്മദ്' കാമ്പയ്നിലൂടെ വിഭാഗീയത പരത്തരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ
  • ഐ ലൗ മുഹമ്മദ് കാമ്പയിൻ സമൂഹത്തിൽ വിഭാഗീയത പരത്താൻ കാരണമാകരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ ആവശ്യപ്പെട്ടു.

  • മുഹമ്മദ് നബിയുടെ സന്ദേശങ്ങൾ ജീവിതത്തിലൂടെ പ്രസരിപ്പിക്കാനാണ് ശ്രമിക്കേണ്ടതെന്ന് യോഗം നിർദേശിച്ചു.

  • പലസ്തീൻ പ്രശ്നം പരിഹരിക്കാൻ രാജ്യങ്ങൾ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് അഹ്‌ലെ ഹദീസ് ശൂറ അഭിപ്രായപ്പെട്ടു.

View All
advertisement