'5G നെറ്റ് വർക്ക് കൊറോണ വ്യാപനത്തിന് കാരണമാകും'; ഗൂഢാലോചന സിദ്ധാന്തക്കാരനെ ഫെയ്സ്ബുക്ക് പുറത്താക്കി 

Last Updated:

ജൂത വിഭാഗമാണ് ലോകത്ത് കൊറോണ വൈറസിന്റെ പിന്നിലെന്ന മറ്റൊരു വിവാദ പരാമർശവും അദ്ദേഹം നടത്തിയിരുന്നു.

കോവിഡ് 19 നുമായി ബന്ധപ്പെട്ടുള്ള പ്രചാരണങ്ങളുടെ പേരിൽ വിവാദ നായകനായ ഇംഗ്ലീഷ് ഗൂഢാലോചന സൈദ്ധാന്തികൻ ഡേവിഡ് ഐക്കിന്റെ അക്കൗണ്ട് ചെയ്ത് ഫെയ്സ്ബുക്ക് നീക്കം ചെയ്തു. മാർഗ നിർദേശങ്ങൾക്ക് വിരുദ്ധമായി നിരന്തരം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനെ തുടർന്നാണ് ഐക്കിന്റെ അക്കൗണ്ട് നീക്കം ചെയ്തതെന്ന് ഫെയ്സ്ബുക്ക് അറിയിച്ചു.
കോവിഡ് 19 നുമായി ബന്ധപ്പെട്ട് നിരവധി വിവാദ പരാമർശങ്ങളാണ് ഐക്ക് നടത്തിയിരുന്നത്. കൊറോണ വൈറസ് പടരുന്നത് 5G മൊബൈൽ നെറ്റ് വർക്ക് വഴിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ ഒരു പരാമർശം. ജൂത വിഭാഗമാണ് ലോകത്ത് കൊറോണ വൈറസിന്റെ പിന്നിലെന്ന മറ്റൊരു വിവാദ പരാമർശവും അദ്ദേഹം നടത്തിയിരുന്നു.
അതേസമയം, "ഫാസിസ്റ്റ് ഫെയ്സ്ബുക്ക് തന്റെ അക്കൗണ്ട് നീക്കം ചെയ്തെന്നും. വരേണ്യ വർഗം ഭയപ്പെട്ടു" എന്നുമായിരുന്നു ട്വിറ്ററിൽ അക്കൗണ്ട് നീക്കം ചെയ്തതിനെ കുറിച്ച് ഐക്കിന്റെ കുറിപ്പ്.
BEST PERFORMING STORIES:തിരുവനന്തപുരത്തു നിന്നും അതിഥിത്തൊഴിലാളികളുമായി ജാർഖണ്ഡിലേക്ക് ട്രെയിൻ [NEWS]പൊതുചടങ്ങിൽ പങ്കെടുക്കുന്ന കിം ജോങ് ഉൻ; ചിത്രങ്ങൾ പുറത്തുവിട്ട് ഉത്തരകൊറിയ [NEWS]'മദ്യം കൊറോണയെ കൊല്ലും'; മദ്യശാലകൾ തുറക്കണമെന്ന് കോൺഗ്രസ് എം.എൽ.എ [NEWS]
കൊറോണവൈറസുമായി ബന്ധപ്പെട്ട് ഐക്ക് നടത്തുന്ന വസ്തുതാവിരുദ്ധമായ പരാമർശങ്ങൾക്ക് സാമൂഹിക മാധ്യമങ്ങൾ ഇടംകൊടുക്കുന്നതായി വലിയ രീതിയിൽ ആരോപണമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സെന്റർ ഫോർ കൗണ്ടറിങ് ഡിജിറ്റൽ ഹെയ്റ്റ് എന്ന ക്യാമ്പെയിനിങ് ഗ്രൂപ്പ് ഫെയ്സ്ബുക്ക് അടക്കമുള്ള കമ്പനികൾക്ക് തുറന്ന കത്തും എഴുതിയിരുന്നു.
advertisement
ആമസോൺ, ഫെയ്സ്ബുക്ക്, ട്വിറ്റർ, യൂട്യൂബ് തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ കോവിഡുമായി ബന്ധപ്പെട്ട് ഐക്കിന്റെ വംശീയവും വസ്തുതാവിരുദ്ധവുമായ പരാമർശങ്ങൾക്ക് ഇടം നൽകുന്നുവെന്നും ലക്ഷക്കണക്കിന് പേരിലേക്കാണ് ഇത്തരം  തെറ്റായ വിവരങ്ങൾ എത്തുന്നതെന്നുമായിരുന്നു കത്തിൽ വിമർശിച്ചിരുന്നത്.
നിരവധി പ്രമുഖരും കത്തിൽ ഒപ്പുവെച്ചു. 30 മില്യൺ ആളുകളാണ് ഐക്കിന്റെ "untrue and conspiracist claims about Covid-19" എന്ന വീഡിയോ ഓൺലൈനിൽ കണ്ടത്.
ഹസ്തദാനത്തിലൂടെ കൊറോണ വൈറസ് പടരില്ല, മുസ്ലീം പുരുഷന്മാർക്ക് ബലാത്സംഗം നിയമവിധേയമാക്കാൻ നീങ്ങുന്നു, തുടങ്ങി വംശീയവും തെറ്റിദ്ധരിപ്പിക്കുന്നതുമായ നിരവധി കാര്യങ്ങളാണ് സോഷ്യൽമീഡിയ അക്കൗണ്ടിലൂടെ ഐക്ക് പ്രചരിപ്പിക്കുന്നത്.
advertisement
കോവിഡ് ആരോഗ്യ പ്രതിസന്ധിയും 5G യും തമ്മിലുള്ള ബന്ധം എന്ന പേരിലുള്ള ഐക്കിന്റെ വീഡിയോ കഴിഞ്ഞ മാസം യൂട്യൂബും ഫെയ്സ്ബുക്കും നീക്കം ചെയ്തിരുന്നു.
മുൻ ഫുട്ബോൾ താരം കൂടിയായ ഡേവിഡ് ഐക്ക് വിവിധ വിഷയങ്ങളിൽ ഇരുപതോളം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ഏതാണ്ട് 25 രാജ്യങ്ങളിൽ പ്രഭാഷണവും നടത്തിയിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/World/
'5G നെറ്റ് വർക്ക് കൊറോണ വ്യാപനത്തിന് കാരണമാകും'; ഗൂഢാലോചന സിദ്ധാന്തക്കാരനെ ഫെയ്സ്ബുക്ക് പുറത്താക്കി 
Next Article
advertisement
ബ്രാഹ്‌മണരല്ലാത്തവർക്കും ക്ഷേത്രങ്ങളിലെ ശാന്തിമാരാകാം;ദേവസ്വം ബോര്‍ഡ് വിജ്ഞാപനം ഹൈക്കോടതി ശരിവെച്ചു
ബ്രാഹ്‌മണരല്ലാത്തവർക്കും ക്ഷേത്രങ്ങളിലെ ശാന്തിമാരാകാം;ദേവസ്വം ബോര്‍ഡ് വിജ്ഞാപനം ഹൈക്കോടതി ശരിവെച്ചു
  • കേരള ഹൈക്കോടതി ദേവസ്വം ബോർഡിന്റെ ശാന്തി നിയമന വിജ്ഞാപനം ശരിവെച്ചു.

  • ശാന്തി നിയമനത്തിൽ ജാതിയും പാരമ്പര്യവും മാനദണ്ഡമല്ലെന്ന് ഹൈക്കോടതി വിധി.

  • ദേവസ്വം ബോർഡിന്റെ നിയമന നടപടികൾ ഭരണഘടനാപരമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

View All
advertisement