സാക്ഷിയായെത്തിയ യുവതിയെ ഉദ്യോഗസ്ഥൻ ക്രൂരമായി ബലാത്സംഗം ചെയ്തു : പൊലീസ് യൂണിറ്റ് മുഴുവൻ പിരിച്ചു വിട്ടു
- Published by:Asha Sulfiker
- news18-malayalam
Last Updated:
Police Unit Disbanded | പൊലീസ് ഉദ്യോഗസ്ഥരെ നിലയ്ക്കു നിർത്താൻ സാധിക്കാത്തത് രാജ്യത്തിന്‍റെ പരാജയം ആണെന്നാരോപിച്ച് ആക്ടിവിസ്റ്റുകൾ രംഗത്തെത്തിയിട്ടുണ്ട്.
ക്രൂരമായ അതിക്രമങ്ങളുടെ പേരിൽ പൊലീസ് യൂണിറ്റ് മുഴുവൻ പിരിച്ചു വിട്ട് ഉക്രൈൻ അധികൃതര്‍. രാജ്യതലസ്ഥാനമായ കീവിന് സമീപം കഗർലിക്കിലാണ് സംഭവം. ഒരു കേസിൽ സാക്ഷിപറയാനെത്തിയ 26കാരിയായ യുവതിയെ പൊലീസ് ഉദ്യോഗസ്ഥൻ ബലാത്സംഗത്തിനിരയാക്കിയിരുന്നു. ബന്ധിയാക്കി, കൈവിലങ്ങുകൾ വച്ച് തോക്കിൻ മുനയിൽ നിർത്തിയായിരുന്നു പീഡനം. സംഭവത്തിൽ പൊലീസ് ഉദ്യോദസ്ഥൻ അറസ്റ്റിലാവുകയും ചെയ്തു.
ഇതിന് പുറമെ ഇതേ പൊലീസ് സ്റ്റേഷനിൽ മറ്റൊരു യുവാവും പൊലീസിന്‍റെ ക്രൂര മര്‍ദ്ദനത്തിനിരയായിരുന്നു. ഗ്യാസ് മാസ്ക് ധരിപ്പിച്ചും ലാത്തികൊണ്ടുള്ള ക്രൂരമർദ്ദനത്തിലും ഇയാളുടെ മൂക്കും ഇടുപ്പെല്ലും തകര്‍ന്നിരുന്നു. കൂടാതെ ഇയാളെ ബലാത്സംഗം ചെയ്യുമെന്ന ഭീഷണിയും മുഴക്കിയിരുന്നു. എല്ലാ അതിക്രമ സംഭവങ്ങളുടെയും പശ്ചാത്തലത്തിലാണ് നടപടി. പൊലീസ് യൂണിറ്റിനെ പിരിച്ചു വിടാനാണ് നാഷണൽ പൊലീസ് ചെയർമാൻ ഇഗോർ ക്ലിമെൻകോ തീരുമാനിച്ചിരിക്കുന്നതെന്നാണ് ഉക്രൈൻ നാഷണൽ പൊലീസ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നത്. രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഇതിൽ വ്യക്തമാക്കിയിട്ടുണ്ട്.
advertisement
You may also like:സുരക്ഷയിൽ ആശങ്ക: കോവിഡ് ചികിത്സയ്ക്കായി ഹൈഡ്രോക്സിക്ലോറോക്വിൻ നൽകുന്നത് നിർത്തിവച്ച് WHO [NEWS]പതിനായിരം രൂപക്ക് വാങ്ങിയ അണലിയെ കൊണ്ട് എലിയെ കടിപ്പിച്ച് ആദ്യ പരീക്ഷണം; ഉത്രയെ കടിപ്പിക്കാനുള്ള ആദ്യ ശ്രമം പാളി [NEWS]SHOCKING: ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങൾ മരിച്ച നിലയിൽ; വെവ്വേറ മരണങ്ങളിൽ ഞെട്ടി കാസർഗോഡ് [NEWS]
26കാരിയായ പെൺകുട്ടി പൊലീസ് സ്റ്റേഷനിൽ വച്ച് ക്രൂരമായ പീഡനത്തിനിരയായ വിവരം അധികൃതർ തന്നെയാണ് പുറത്തുവിട്ടത്. 'കീവിന് സമീപം കഗർലിക്കിലെ ഒരു പൊലീസുകാരൻ ദൃക്സാക്ഷിയായി എത്തിയ യുവതിയെ ദിവസങ്ങളോളം ക്രൂര പീഡനത്തിനിരയാക്കി.. കൈവിലങ്ങിട്ട്, ഗ്യാസ് മാസ്ക് ധരിപ്പിച്ചായിരുന്നു പീഡനം. ഭയപ്പെടുത്തുന്നതിനായി തലയ്ക്ക് മുകളിലൂടെ വെടിയുതിർക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷം പലതവണ ഇവരെ പീഡനത്തിനിരയാക്കി..' എന്നാണ് പ്രാഥമിക അന്വേഷണത്തിന് ശേഷം സ്റ്റേറ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ പ്രസ്താവനയിലൂടെ അറിയിച്ചത്.
advertisement
സംഭവത്തിൽ ഉക്രൈൻ പ്രസിഡന്‍റ് വ്ളാദിമിർ സെലന്‍സ്കി ഇതുവരെ പ്രതികരിച്ചിട്ടില്ല.. എന്നാൽ പൊലീസ് ഉദ്യോഗസ്ഥരെ നിലയ്ക്കു നിർത്താൻ സാധിക്കാത്തത് രാജ്യത്തിന്‍റെ പരാജയം ആണെന്നാരോപിച്ച് ആക്ടിവിസ്റ്റുകൾ രംഗത്തെത്തിയിട്ടുണ്ട്. പൈശാചികതയ്ക്കും അപ്പുറമായ കൃത്യമാണ് നടന്നതെന്നാണ് വിഷയത്തിൽ നിയമവിദഗ്ധനായ ആൻഡ്രി ഒസാദ്ചുക് പ്രതികരിച്ചത്. സംഭവത്തിൽ ഉൾപ്പെട്ടെ എല്ലാവരുടെയും ശിക്ഷ ഉറപ്പാക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടിട്ടുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 26, 2020 9:02 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
സാക്ഷിയായെത്തിയ യുവതിയെ ഉദ്യോഗസ്ഥൻ ക്രൂരമായി ബലാത്സംഗം ചെയ്തു : പൊലീസ് യൂണിറ്റ് മുഴുവൻ പിരിച്ചു വിട്ടു