'പ്രസിഡന്റായാൽ എഫ്ബിഐ അടച്ചുപൂട്ടും, 75% തൊഴിലാളികളെ വെട്ടി കുറയ്ക്കും': വിവേക് രാമസ്വാമി

Last Updated:

അധികാരത്തിലേറിയ ആദ്യ വർഷത്തിൽ ഫെഡറൽ ജീവനക്കാരുടെ എണ്ണം പകുതിയായും വൈറ്റ് ഹൗസിൽ എത്തിയാൽ ആദ്യ ടേമിൽ 75 ശതമാനമായും കുറയ്ക്കാൻ ശ്രമിക്കുമെന്നും വിവേക് രാമസ്വാമി

വിവേക് രാമസ്വാമി
വിവേക് രാമസ്വാമി
പ്രസിഡന്റായി അധികാരത്തിലെത്തിയാൽ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) അടച്ചുപൂട്ടുമെന്നും 10 ലക്ഷത്തിലധികം ഫെഡറൽ ജീവനക്കാരെ പിരിച്ചുവിടുമെന്നും തുറന്നു പറഞ്ഞ് റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിയായ ഇന്ത്യൻ വംശജൻ വിവേക് ​​രാമസ്വാമി. വാഷിംഗ്ടണിലെ അമേരിക്ക ഫസ്റ്റ് പോളിസി ഇൻസ്റ്റിറ്റ്യൂട്ടിൽ സംസാരിക്കവെ ആണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അധികാരത്തിലേറിയ ആദ്യ വർഷത്തിൽ ഫെഡറൽ ജീവനക്കാരുടെ എണ്ണം പകുതിയായും വൈറ്റ് ഹൗസിൽ എത്തിയാൽ ആദ്യ ടേമിൽ 75 ശതമാനമായും കുറയ്ക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിൽ എഫ്ബിഐയും വിദ്യാഭ്യാസ വകുപ്പും ഉൾപ്പെടെ അഞ്ച് ഫെഡറൽ ഏജൻസികൾ അടച്ചുപൂട്ടുമെന്നും ന്യൂക്ലിയർ റെഗുലേറ്ററി കമ്മീഷൻ, ബ്യൂറോ ഓഫ് ആൽക്കഹോൾ, ടുബാക്കോ, ഫയര്‍ആംസ്, എക്‌സ്‌പ്ലോസിവ്‌സ്, ഫുഡ് ആൻഡ് ന്യൂട്രീഷൻ സർവീസ് എന്നിവയും ഈ പട്ടികയിൽ ഉണ്ട് എന്നും അദ്ദേഹം അറിയിച്ചു.
ട്രംപ് അധികാരത്തിലിരുന്നപ്പോൾ അദ്ദേഹത്തിന്റെ ഭരണകൂടത്തിന്റെ മുൻ‌ഗണനകൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന ബ്യൂറോക്രാറ്റുകൾക്കെതിരെ ശക്തമായി ആഞ്ഞടിച്ചിരുന്നു. എങ്കിലും നിലവിലുള്ള ജീവനക്കാരെ പിരിച്ചുവിടുന്ന നടപടിയിലേക്ക് അദ്ദേഹം നീങ്ങിയിരുന്നില്ല. എന്നാൽ റിപ്പബ്ലിക്കൻ പ്രസിഡന്റ് ഡിബേറ്റിലെ പ്രകടനത്തിന് ശേഷവും തന്റെ ഈ പുതിയ ആശയങ്ങളിലൂടെയും 38 കാരനായ വിവേക് രാമസ്വാമി ഏവരുടെയും ശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്. കൂടാതെ യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കൻ സ്ഥാനാര്‍ഥിയായി മത്സരരംഗത്തുള്ള മുൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ നിലനിൽക്കുന്ന കുറ്റാരോപണങ്ങളും അന്വേഷണങ്ങളും ചൂണ്ടിക്കാട്ടിയാണ് എതിർ സ്ഥാനാർഥികൾ രംഗത്തെത്തുന്നത്. എന്നാൽ ട്രംപിനെ ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച പ്രസിഡന്റായി വിലയിരുത്തി കൊണ്ടാണ് രാമസ്വാമി ട്രംപിനെതിരെ മത്സരിക്കുന്നത് എന്നതും എടുത്തു പറയേണ്ടതാണ്.
advertisement
അതേസമയം ഫെഡറൽ തൊഴിലാളികളെ വെട്ടിക്കുറയ്ക്കാൻ നിർദ്ദേശിക്കുന്ന ആദ്യത്തെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി രാമസ്വാമി അല്ല. ഇന്റേണൽ റവന്യൂ സർവീസ് (IRS) , വാണിജ്യ വകുപ്പ്, ഊർജ്ജ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവ വെട്ടി കുറക്കണം എന്ന് ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസും ആവശ്യം ഉന്നയിച്ചിരുന്നു. കൂടാതെ മുൻ ട്രംപ് അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥരോടൊപ്പം ഇപ്പോഴുള്ള ചില സംഘടനകൾ ഫെഡറൽ ഗവൺമെന്റിനെ തകർക്കാനുള്ള ശ്രമങ്ങൾ നടത്തി വരുന്നുണ്ട്. ട്രംപ് വൈറ്റ് ഹൗസിൽ തിരിച്ചെത്തിയാൽ ഉടൻ ഫെഡറൽ ജീവനക്കാരെ പുറത്താക്കി സമാന ചിന്താഗതിക്കാരായ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനുള്ള പദ്ധതി കൂടി ഇവർ തയ്യാറാക്കിയിട്ടുണ്ടെന്നും റിപ്പോർട്ട് ഉണ്ട്.
advertisement
അതേസമയം നിലവിൽ നയങ്ങൾ നടപ്പാക്കാൻ കഴിയാത്ത പാവകളെപ്പോലെയാണ് പ്രസിഡന്റുമാർ പ്രവർത്തിക്കുന്നതെന്നും രാമസ്വാമി വിമർശിച്ചു. അതിനാൽ ഭരണഘടനാ വിരുദ്ധമെന്ന് താൻ കരുതുന്ന ഫെഡറൽ നിയന്ത്രണങ്ങൾ റദ്ദാക്കുമെന്നും അദ്ദേഹം പറഞ്ഞു . ആവശ്യമില്ലാത്ത തൊഴിൽ മേഖലകളിൽ നിന്ന് 2000 പേരെ പിരിച്ചുവിടാനും 15,000 പേരെ യുഎസ് മാർഷൽസ് സർവീസ്, ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അഡ്മിനിസ്ട്രേഷൻ, യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രഷറിയിലെ ഫിനാൻഷ്യൽ ക്രൈം എൻഫോഴ്‌സ്‌മെന്റ് നെറ്റ്‌വർക്ക് എന്നിവയിലേക്ക് അയയ്ക്കാനുമാണ് അദ്ദേഹത്തിന്റെ പദ്ധതി.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
'പ്രസിഡന്റായാൽ എഫ്ബിഐ അടച്ചുപൂട്ടും, 75% തൊഴിലാളികളെ വെട്ടി കുറയ്ക്കും': വിവേക് രാമസ്വാമി
Next Article
advertisement
Horoscope January 19 | ഉയർച്ച താഴ്ചകളും മാനസിക സമ്മർദ്ദവും നേരിടേണ്ടി വന്നേക്കാം : ഇന്നത്തെ രാശിഫലം അറിയാം
Horoscope January 19 | ഉയർച്ച താഴ്ചകളും മാനസിക സമ്മർദ്ദവും നേരിടേണ്ടി വന്നേക്കാം : ഇന്നത്തെ രാശിഫലം അറിയാം
  • കുംഭം രാശിക്കാർക്ക് ഇന്ന് അനുകൂലതയും വ്യക്തിപരമായ വളർച്ചയും ലഭിക്കും

  • മീനം രാശിക്കാർക്ക് മാനസിക സമ്മർദ്ദവും വെല്ലുവിളികളും നേരിടും.

  • തുറന്ന ആശയവിനിമയവും പോസിറ്റീവ് മനോഭാവവും മികച്ച മാറ്റങ്ങൾ നൽകും

View All
advertisement