ഫ്രഞ്ച് കത്തോലിക്ക പുരോഹിതർ പതിനായിരത്തോളം പേരെയെങ്കിലും ലൈംഗിക ചൂഷണം ചെയ്തിട്ടുണ്ടാകാം; ഞെട്ടിക്കുന്ന റിപ്പോർട്ട്

Last Updated:

ദുരുപയോഗത്തിന് ഇരകളായവർക്കും അതിന് സാക്ഷികളായവർക്കും വേണ്ടി 2019 ജൂണിൽ ആരംഭിച്ച ഒരു ഹോട്ട്ലൈൻ പ്രവർത്തനത്തിലാണ് ആദ്യ 17 മാസത്തിനുള്ളിൽ 6,500 കോളുകൾ ലഭിച്ചിരിക്കുന്നത്.

ഫ്രഞ്ച് കാത്തോലിക് പുരോഹിതന്മാർ കുറഞ്ഞത് 10,000 പേരെയെങ്കിലും ലൈംഗികമായി ചൂഷണം ചെയ്തിക്കാമെന്ന് റിപ്പോർട്ട്. 1950 മുതലുള്ള വിവരങ്ങൾ അനുസരിച്ചുള്ള കണക്കാണിത്. ഫ്രാൻസിലെ സഭ സ്ഥാപിച്ച ഒരു സ്വതന്ത്ര അന്വേഷണ റിപ്പോർട്ടിലാണ് പ്രായപൂർത്തിയാകാത്ത- മറ്റ് ദുർബല വിഭാഗത്തില്‍പ്പെട്ട ആയിരക്കണക്കിന് പേരെ പുരോഹിതർ ദുരുപയോഗം ചെയ്തിരിക്കാമെന്നുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ ഉള്ളത്.
പീഡനത്തിന് ഇരയായവരുടെ എണ്ണം കുറഞ്ഞത് പതിനായിരം എങ്കിലും എത്തുമെന്നാണ് സഭയിലെ ലൈംഗിക പീഡനത്തെക്കുറിച്ച് അന്വേഷിക്കുന്ന സ്വതന്ത്ര്യ കമ്മീഷൻ (സിഐഎഎസ്ഇ) കണക്കാക്കുന്നത്. ഇതുവരെ 3000 വ്യത്യസ്ഥ ഇരകളുമായി ബന്ധപ്പെട്ടുള്ള 6,500 കോളുകളാണ് കമ്മീഷന് ലഭിച്ചിരിക്കുന്നത്. ദുരുപയോഗത്തിന് ഇരകളായവർക്കും അതിന് സാക്ഷികളായവർക്കും വേണ്ടി 2019 ജൂണിൽ ആരംഭിച്ച ഒരു ഹോട്ട്ലൈൻ പ്രവർത്തനത്തിലാണ് ആദ്യ 17 മാസത്തിനുള്ളിൽ 6,500 കോളുകൾ ലഭിച്ചിരിക്കുന്നത്.
Also Read-അന്തരിച്ച സുവിശേഷകൻ രവി സക്കറിയാസിന്റെ ലൈംഗിക ചൂഷണം; തെളിവായി 200 ലധികം സ്ത്രീകളുടെ ഫോട്ടോകളും ചാറ്റുകളും
എത്ര ശതമാനം ആളുകൾ കമ്മീഷന് കൃത്യമായ വിവരങ്ങൾ നൽകിയിട്ടുണ്ടെന്ന് ഈ ഘട്ടത്തിൽ ഉറപ്പു പറയാൻ കഴിയില്ലെന്ന് സിഐഎഎസ്ഇ പ്രസിഡൻ്റ് ജീൻ മാർക്ക് സാവെ പറഞ്ഞു. ''ഇരകൾ കുറഞ്ഞത് പതിനായിരത്തിലെത്താൻ സാധ്യതയുണ്ട്. അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്, പൊതുജനങ്ങളിൽ നിന്നാണ് വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുന്നത്, എത്രയാളുകൾ ഇരയായിട്ടുണ്ട് എന്നത് കൃത്യമായ കണക്കോടെ പറയാൻ സാധിക്കും'' അദ്ദേഹം കൂട്ടിച്ചേർത്തു. 2021 അവസാനത്തോടെ കൃത്യമായ ഒരു റിപ്പോർട്ട് നൽകാൻ കഴിയുമെന്നാണ് കണക്കാക്കുന്നത്.
advertisement
''ഇരകളായ ആളുകളിൽ എത്ര പേർ മുന്നോട്ട് വന്ന് കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്? അത് 25 ശതമാനമോ 10 ശതമാനമോ അല്ലെങ്കിൽ 5 ശതമാനമോ എന്നതാണ് ഞങ്ങൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം'' ജീൻ മാർക്ക് സാവെ പറയുന്നു.  ചില അഴിമതികൾ പുറത്തു വന്നതോടെ ഫ്രഞ്ച് കാത്തോലിക് സഭാ അംഗങ്ങളും മറ്റ് മത സ്ഥാപനങ്ങളും ചേർന്ന് 2018-ലാണ് ഈ സ്വതന്ത്ര്യ കമ്മീഷന് രൂപം നൽകിയത്.
advertisement
ഫ്രഞ്ച് കാത്തോലിക് ബിഷപ്പ് കോൺഫറൻസാണ് കമ്മീഷന് ആവശ്യമായ ധന സഹായം നൽകുന്നത്. എന്നാൽ ഇതിലെ അംഗങ്ങൾക്ക് ശമ്പളമോ സഭയിൽ നിന്ന് നിർദ്ദേശമോ ലഭിക്കുന്നില്ല.
2019 മെയ് മാസത്തിൽ, ഫ്രാൻസിസ് മാർപാപ്പ, ലൈംഗിക അതിക്രമത്തെക്കുറിച്ച് അറിവ് ലഭിക്കുന്ന ആരും അത് അവരുടെ മേലുദ്യോഗസ്ഥർക്ക് റിപ്പോർട്ട് ചെയ്യണമെന്ന നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. 1986-നും 1991-നും ഇടയിൽ 70-ഓളം സ്കൗട്ട് അംഗങ്ങളെ ആക്രമിച്ച കേസിലെ കുറ്റാരോപിതനായ ബെർണാർഡ് പ്രെയാൻ്റിനെ സംരക്ഷിക്കാൻ ശ്രമിച്ചതിന് 2019-ൽ, ലിയോൺ അതിരൂപതയിലെ ഫിലിപ്പ് ബാർബറിനെ സസ്പെൻഡ് ചെയ്ത് ആറ് മാസം ജയിൽ ശിക്ഷ വിധിച്ചിരുന്നു.
advertisement
2020-ൽ അപ്പീൽ നൽകിയതിനെത്തുടർന്ന് ബാർബറിൻ്റെ ശിക്ഷ റദ്ദാക്കിയിരുന്നെങ്കിലും മാർപാപ്പ രാജി സ്വീകരിച്ചിരുന്നു. 2020-ൽ തന്നെ ബെർണാർഡ് പ്രയാൻ്റിന് അഞ്ച് വർഷത്തെ തടവ് ശിക്ഷ ലഭിച്ചിരുന്നു. ഇതേ സമയം, കഴിഞ്ഞ മാസം, കത്തോലിക്ക സഭയിലെ പുരോഹിതന്മാരാൽ ദുരുപയോഗം ചെയ്യപ്പെട്ട ആളുകളോട് പോളണ്ടിലെ മെത്രാന്മാർ ക്ഷമ ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഈ വിവരങ്ങളുമായി സിഐഎഎസ്ഇ രംഗത്തുവന്നിരിക്കുന്നത്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
ഫ്രഞ്ച് കത്തോലിക്ക പുരോഹിതർ പതിനായിരത്തോളം പേരെയെങ്കിലും ലൈംഗിക ചൂഷണം ചെയ്തിട്ടുണ്ടാകാം; ഞെട്ടിക്കുന്ന റിപ്പോർട്ട്
Next Article
advertisement
പൈലറ്റ് പ്രസംഗകനാക്കി, പേരും പറഞ്ഞില്ല; കോൺഗ്രസ് മഹാപ‍ഞ്ചായത്തിനിടെ വേദിവിട്ടിറങ്ങി ശശി തരൂർ
പൈലറ്റ് പ്രസംഗകനാക്കി, പേരും പറഞ്ഞില്ല; കോൺഗ്രസ് മഹാപ‍ഞ്ചായത്തിനിടെ വേദിവിട്ടിറങ്ങി ശശി തരൂർ
  • കൊച്ചിയിൽ നടന്ന കോൺഗ്രസ് മഹാപഞ്ചായത്തിൽ ശശി തരൂർ വേദി വിട്ടിറങ്ങി, അവഗണനയിലായിരുന്നു.

  • രാഹുൽ ഗാന്ധി നേതാക്കളുടെ പേരുകൾ പറഞ്ഞപ്പോൾ ശശി തരൂരിന്റെ പേര് മാത്രം ഒഴിവാക്കിയതായി ആരോപണം.

  • പേരും പ്രസംഗാവസരവും നിഷേധിച്ചതിൽ കെ സി വേണുഗോപാലിനെയും ദീപാ ദാസ് മുൻഷിയെയും തരൂർ പ്രതിഷേധിച്ചു.

View All
advertisement