ന്യൂഡൽഹി: ഇന്ത്യയ്ക്കെതിരെ അണ്വായുധ ഭീഷണിയുമായി പാകിസ്താൻ. പാക് മിലിട്ടറി മീഡിയ വിഭാഗത്തിന്‍റെ തലവൻ മേജർ ജനറൽ ആസിഫ് ഗഫൂറാണ് ഇന്ത്യയ്ക്കെതിരെ അണ്വായുധ ഭീഷണി മുഴക്കിയത്. ഇസ്ലാമാബാദിലെ അണ്വായുധ സമിതിയുടെ നിയന്ത്രണമുള്ള നാഷണൽ കമാൻഡ് അതോറിറ്റി യോഗം ചേരുമെന്ന് ആസിഫ് ഗഫൂർ വെളിപ്പെടുത്തി. ഞങ്ങൾ നിങ്ങളെ ഞെട്ടിക്കും, അതിനായി കാത്തിരിക്കൂ. പാകിസ്താന്‍റെ പ്രതികരണം തികച്ചും വ്യത്യസ്തമായിരിക്കും- പത്രസമ്മേളനത്തിൽ ഗഫൂർ പറഞ്ഞു.
നമ്മൾ ആക്രമിച്ച ഭീകരവാദി ക്യാമ്പുകൾ ഗൂഗിൾ മാപ്പിൽ ഇവിടെ കാണാം
പാകിസ്താൻ പാർലമെന്‍റിന്‍റെ സംയുക്ത സമ്മേളനത്തിന് നാളെ തുടക്കമാകും. അതിനുശേഷമാകും നാഷണൽ കമാൻഡ് അതോറിറ്റി യോഗം പ്രധാനമന്ത്രി ഇമ്രാൻഖാൻ വിളിച്ചുചേർക്കുക. എൻ.സി.എ എന്താണെന്നും, അവർ എന്തിനാണ് പ്രവർത്തിക്കുന്നതെന്നും നിങ്ങൾക്ക്(മാധ്യമങ്ങൾക്ക്) അറിയാമെന്ന് തോന്നുന്നു- ഗഫൂർ പറഞ്ഞു. പാകിസ്താൻ അണ്വായുധം പ്രയോഗിക്കുന്നത് സംബന്ധിച്ച തീരുമാനം കൈക്കൊള്ളുന്നത് നാഷണൽ കമാൻഡ് അതോറിറ്റിയാണ്.
സ്ഥലവും സമയവും കുറിച്ച് പാകിസ്ഥാൻ ഇന്ത്യയ്ക്ക് തിരിച്ചടി നൽകുമെന്ന് പാക് വിദേശകാര്യമന്ത്രി
പാകിസ്താൻ ദേശീയ സുരക്ഷാ കൌൺസിലിന്‍റെ നിർദ്ദേശപ്രകാരം 2000ലാണ് എൻ.സി.എ രൂപീകരിച്ചത്. പർവേസ് മുഷാറഫ് ആയിരുന്നു എൻ.സി.എയുടെ ആദ്യ തലവൻ. ആണവവിഷയവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുടെയും ഉത്തരവാദിത്വം എൻ.സി.എയ്ക്ക് ആയിരിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.