വീടില്ലാത്തയാൾക്ക് അഭയം നൽകിയ ഇന്ത്യൻ വിദ്യാർത്ഥി യുഎസിൽ കൊല്ലപ്പെട്ടു; കൊലപാതകി അഭയംതേടി വന്നയാള്‍
- Published by:Sarika KP
- news18-malayalam
Last Updated:
നാട്ടിലേക്കു മടങ്ങാനിരിക്കെയാണു വിവേക് യുഎസ് സംസ്ഥാനമായ ജോർജിയയിൽ കൊല്ലപ്പെട്ടത്.
ഇന്ത്യൻ വംശജനായ വിദ്യാർത്ഥിയെ ഭവനരഹിതനായ ആൾ ചുറ്റികകൊണ്ട് തലക്കെടിച്ച് ക്രൂരമായി കൊലപ്പെടുത്തി. യുഎസിലെ ജോർജിയയിൽ ജനുവരി 16നായിരുന്നു സംഭവം നടന്നത്. കൺവീനിയൻസ് സ്റ്റോറിൽ പാർട്ട് ടൈം ജോലി ചെയ്യുന്ന വിവേക് സൈനി എന്ന 25 കാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്.
ഭവനരഹിതനായ ജൂലിയൻ ഫോക്ക്നർ എന്ന ആൾക്ക്, താൻ ജോലി ചെയ്യുന്ന സ്റ്റോറിൽ ദിവസങ്ങളോളം ഭക്ഷണവും പാർപ്പിടവും നൽകി വിദ്യാർത്ഥി സഹായിച്ചിരുന്നു. ഇയാളോട് സ്റ്റോറിൽ നിന്ന് സ്ഥലം വിടാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് രാത്രിയോടെ ഫോക്ക്നർ വിവേകിനെ ചുറ്റിക ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു. വിവേകും ഇയാളുടെ സഹപ്രവർത്തകരും ചേർന്നാണ് ഫോക്ക്നറിന് ഭക്ഷണവും മറ്റ് സഹായങ്ങളും എത്തിച്ചു നൽകിയിരുന്നത്. "അയാൾ ഞങ്ങളോട് ചിപ്സും കോക്കും ചോദിച്ചു. വെള്ളമുൾപ്പെടെയുള്ളതെല്ലാം ഞങ്ങൾ അദ്ദേഹത്തിന് നൽകി. എനിക്ക് ഒരു പുതപ്പ് കിട്ടുമോ എന്നും അയാൾ ചോദിച്ചു. പുതപ്പ് ഇല്ലാത്തതിനാൽ ജാക്കറ്റും നൽകി. അയാള്‍ സിഗരറ്റും വെള്ളവും എല്ലാം ചോദിച്ച് അകത്തും പുറത്തും നടക്കുകയായിരുന്നു. തണുപ്പാണെന്ന് ഞങ്ങൾക്കറിയാവുന്നതിനാൽ ഞങ്ങൾ അയാളോട് പുറത്തിറങ്ങാൻ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല ,” എന്നും ഒരു ജീവനക്കാരൻ വ്യക്തമാക്കി.
advertisement
എന്നാൽ തിങ്കളാഴ്ച ഏകദേശം രാത്രിയായപ്പോൾ ഫോക്ക്നറിനോട് അവിടെനിന്ന് പോകണമെന്നും അല്ലാത്തപക്ഷം പോലീസിനെ വിളിക്കുമെന്നും വിവേക് പറഞ്ഞിരുന്നു. അങ്ങനെ വീട്ടിലേക്ക് പോകാൻ ഒരുങ്ങുന്നതിനിടയിലാണ് വിവേകിനെ ഇയാൾ ചുറ്റിക കൊണ്ട് ആക്രമിച്ചത്. തുടർന്ന് തലയിലും മുഖത്തുമായി ഏകദേശം 50 തവണ ചുറ്റിക കൊണ്ട് അടിച്ചെന്നും സഹപ്രവർത്തകരിൽ ഒരാൾ കൂട്ടിച്ചേർത്തു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിവേക് സംഭവ സ്ഥലത്തുവച്ച് തന്നെ മരണപ്പെട്ടു. ഏകദേശം അർദ്ധരാത്രിയോടെയാണ് സംഭവത്തെക്കുറിച്ച് ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചതെന്ന് ഡികാൽബ് കൗണ്ടി പോലീസ് അറിയിച്ചു. പോലീസ് എത്തുമ്പോൾ ഇരയുടെ രക്തംപുരണ്ട ശരീരത്തിന് മേൽ പ്രതി ചുറ്റുകയുമായി നിൽക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ആയുധം താഴെയിടാൻ പോലീസ് ആവശ്യപ്പെട്ടപ്പോൾ അത് ഇയാൾ അനുസരിക്കുകയും ചെയ്തു. പോലീസിൽ കീഴടങ്ങിയ പ്രതിയെ അറസ്റ്റുചെയ്ത് ഒരു പട്രോളിംഗ് വാഹനത്തിലാണ് കൊണ്ടുപോയത്.
advertisement
ഇയാളുടെ പക്കൽ ചുറ്റികയ്ക്ക് പുറമേ രണ്ട് കത്തികളും ഉണ്ടായിരുന്നു. കൺവീനിയൻസ് സ്റ്റോറിൻ്റെ തറയിൽ രക്തം വാർന്ന നിലയിലാണ് വിവേകിന്റെ മൃതശരീരം കണ്ടെത്തിയത്. ബി ടെക്ക് ബിരുദം പൂർത്തിയാക്കി രണ്ട് വർഷം മുമ്പാണ് വിവേക് യുഎസിലെത്തിയത്. അടുത്തിടെയാണ് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ വിദ്യാർത്ഥി ബിരുദാനന്തര ബിരുദം നേടിയത്.
ദുരുപയോഗം , കൊലപാതകം, സ്വത്ത് കൈകടത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്തിരിക്കുന്ന പ്രതി നിലവിൽ പോലീസിന്റെ കസ്റ്റഡിയിലാണ്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
January 29, 2024 10:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
വീടില്ലാത്തയാൾക്ക് അഭയം നൽകിയ ഇന്ത്യൻ വിദ്യാർത്ഥി യുഎസിൽ കൊല്ലപ്പെട്ടു; കൊലപാതകി അഭയംതേടി വന്നയാള്‍