പാരഷൂട്ട് പ്രവര്‍ത്തിച്ചില്ല; 29–ാം നിലയിൽ നിന്നും ചാട്ടം പിഴച്ച് സ്കൈഡൈവര്‍ക്ക് ദാരുണാന്ത്യം
- Published by:Sarika KP
- news18-malayalam
Last Updated:
നാതി മുകളില്‍ നിന്നും ചാടിയപ്പോള്‍ പാരഷൂട്ട് തകരാറിലായതിനെ തുടര്‍ന്ന്് പൊടുന്നനെ നിലത്തേക്ക് പതിക്കുകയായിരുന്നു. ശനിയാഴ്ചയായിരുന്നു സംഭവം.
ആകാശച്ചാട്ടം പിഴച്ച് ബ്രിട്ടീഷ് സ്കൈ ഡൈവര്‍ക്ക് ദാരുണാന്ത്യം. പട്ടായയിലെ 29–ാം നിലയില്‍ നിന്നും ആകാശച്ചാട്ടം നടത്തുന്നതിനിടെയിലാണ് അപകടം.കേംബ്രിഡ്ജ് സ്വദേശിയായ നാതി ഒഡിന്‍സണെന്ന 33കാരനാണ് മരിച്ചത്. ഇയാള്‍ അനധികൃതമായാണ് കെട്ടിടത്തിന്‍റെ 29–ാം നിലയില്‍ നിന്നും ആകാശച്ചാട്ടം നടത്തിയത് എന്നാണ് റിപ്പോർട്ട്. എന്നാൽ മുകളിൽ നിന്ന് ചാടിയപ്പോള്‍ പാരഷൂട്ട് തുറന്ന് പ്രവർത്തിക്കാത്തത് മൂലമാണ് പൊടുന്നനെ നിലത്തേക്ക് പതിച്ചത്.ശനിയാഴ്ചയായിരുന്നു സംഭവം.
കടല്‍ത്തീര റിസോര്‍ട്ടിലെത്തിയതായിരുന്നു നാതിയും സുഹൃത്തും. തുടർന്ന് വാഹനം താഴെ പാര്‍ക്ക് ചെയ്ത് നാതി മുകളിലേക്ക് കയറിപ്പോവുകയും സുഹൃത്ത് വിഡിയോ പകര്‍ത്തുന്നതിനായി താഴെ തന്നെ നില്‍ക്കുകയും ചെയ്തു. കൗണ്ട് ഡൗണിന് പിന്നാലെ മുകളില്‍ നിന്നും നാതി ചാടിയെങ്കിലും ഈ സമയത്ത് പാരഷൂട്ട് തുറന്ന് പ്രവര്‍ത്തിച്ചില്ല. ഇതോടെ നിലതെറ്റിയ നാതി താഴേക്ക് പതിക്കുകയായിരുന്നു. ഉടന്‍ തന്നെ സുഹൃത്ത് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വൈദ്യചികിത്സ നൽകിയെങ്കിലും തല്‍ക്ഷണം യുവാവ് മരണപ്പെടുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
advertisement
നാതി മുന്‍പ് പലവട്ടം ഇതേ കെട്ടിടത്തില്‍ നിന്ന് ആകാശച്ചാട്ടം നടത്തിയെന്നാണ് റിപ്പോർട്ട്. ഈ സമയത്തോക്കെ താഴെ കൂടി നടന്നുപോകുന്നവര്‍ക്ക് ബുദ്ധിമുട്ടായിട്ടുണ്ടെന്നും ഹോട്ടലിലെ സുരക്ഷാ ജീവനക്കാരന്‍ പറഞ്ഞതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനു മുൻപും താന്‍ നടത്തിയ ആകാശച്ചാട്ടങ്ങളുടെ വിഡിയോ മുന്‍പും നാതി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. അപകടത്തിന്‍റെ വിവരം നാതിയുടെ കുടുംബത്തെ അറിയിക്കുന്നതിനായി പൊലീസ് എംബസിക്ക് കൈമാറി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
January 29, 2024 4:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
പാരഷൂട്ട് പ്രവര്‍ത്തിച്ചില്ല; 29–ാം നിലയിൽ നിന്നും ചാട്ടം പിഴച്ച് സ്കൈഡൈവര്‍ക്ക് ദാരുണാന്ത്യം