North Korea | ഉത്തര കൊറിയ ഏഴാമത്തെ ആണവ പരീക്ഷണത്തിനൊരുങ്ങുകയാണോ? ലോകരാജ്യങ്ങളുടെ ആശങ്കയ്ക്ക് കാരണമെന്ത്?

Last Updated:

ഉത്തരകൊറിയയുടെ പുതിയ ആണവപരീക്ഷ നീക്കങ്ങളെ ആശങ്കയോടെയാണ് നോക്കിക്കാണുന്നതെന്ന് യുഎൻ ആണവ മേധാവി റാഫേൽ ഗ്രോസി പറഞ്ഞു.

ഉത്തരകൊറിയയുടെ (North Korea) ആണവായുധ പരീക്ഷണത്തിൽ (Nuclear Test) ആശങ്ക പ്രകടിപ്പിച്ച് ലോകരാജ്യങ്ങളും യുഎൻ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സ്ഥാപനങ്ങളും രം​ഗത്ത്. തങ്ങൾ ആണവായുധങ്ങൾ വികസിപ്പിച്ചിട്ടുണ്ടെന്നും അതുമായി മുന്നോട്ടു പോകുമെന്നും ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. ഉത്തരകൊറിയ അണുബോംബ് പരീക്ഷണം നടത്താനുള്ള സാധ്യത വർദ്ധിക്കുന്നതായും ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (International Atomic Energy Agency (IAEA)) തലവൻ പറഞ്ഞു. രാജ്യം അണുബോംബ് പരീക്ഷണം നടത്തുമോ എന്ന ഭയം പല ലോകരാഷ്ട്രങ്ങൾക്കുമുണ്ടെന്നും അന്താരാഷ്ട്ര ആണവോർജ ഏജൻസി അറിയിച്ചു.
വെള്ളിയാഴ്ച രാജ്യത്തിന്റെ കിഴക്കൻ തീരത്ത് രണ്ട് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകൾ ഉത്തരകൊറിയ വിക്ഷേപിച്ചിരുന്നു. 2017 ന് ശേഷമുള്ള ആദ്യത്തെ ആണവ പരീക്ഷണത്തിന് ഉത്തര കൊറിയ തയ്യാറെടുക്കുമോ എന്ന ഭീതി നിലനിൽക്കുന്ന സമയത്തു കൂടിയാണ് ഈ വിക്ഷേപണം.
ഉത്തരകൊറിയയുടെ പുതിയ ആണവപരീക്ഷ നീക്കങ്ങളെ ആശങ്കയോടെയാണ് നോക്കിക്കാണുന്നതെന്ന് യുഎൻ ആണവ മേധാവി റാഫേൽ ഗ്രോസി പറഞ്ഞു. ഏഴാമത്തെ പരീക്ഷണത്തിനുള്ള ഒരുക്കങ്ങൾ ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസിയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും എന്നാൽ അത് ഉടൻ ഉണ്ടാകുമോ എന്നതു സംബന്ധിച്ച സൂചനകൾ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
advertisement
ലോകരാജ്യങ്ങളുടെ ആശങ്കക്കു കാരണം
2006 മുതൽ 2017 വരെയുള്ള കാലയളവിൽ ഉത്തര കൊറിയ ആറ് ആണവ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. 2017 ന് ശേഷം രാജ്യം ആദ്യത്തെ ആണവ ബോംബ് പരീക്ഷണം നടത്തുമോ എന്ന ആശങ്കയിലാണ് അമേരിക്കയും സഖ്യകക്ഷികളും. അടുത്ത മാസം ആദ്യം ഇടക്കാല തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിൽ ബൈഡൻ ഭരണകൂടത്തിനും ഈ നീക്കം തലവേദനയായിരിക്കുകയാണ്. ആണവപരീക്ഷണവുമായി ബന്ധപ്പെട്ട അമേരിക്കയുടെ ക്ഷണം ഉത്തരകൊറിയ നിരസിച്ചു കഴിഞ്ഞു. അഞ്ചു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഉത്തരകൊറിയ അണുബോംബ് പരീക്ഷണം നടത്താനൊരുങ്ങുന്നതായി ഏപ്രിൽ മുതൽ അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു.
advertisement
ആണവായുധങ്ങൾ നിർമിക്കാനാവശ്യമായ വസ്തുക്കൾ ഉത്തര കൊറിയ ഉൽപ്പാദിപ്പിച്ചിരിക്കാമെന്ന് സിഎൻഎൻ റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ബാലിസ്റ്റിക് മിസൈലുകൾ, ക്രൂയിസ് മിസൈലുകൾ, ഹൈപ്പർസോണിക് മിസൈലുകൾ എന്നിവയും രാജ്യം പരീക്ഷിച്ചുവരികയാണ്.
ഈ വർഷം റെക്കോർഡ് ഫയറിംഗ്
മിസൈൽ വിക്ഷേപണങ്ങളുടെ കാര്യത്തിൽ ഈ വർഷം ഉത്തരകൊറിയ മുൻവർഷങ്ങളിലെ റെക്കോർഡുകളെല്ലാം മറികടന്നിരിക്കുകയാണ്. ഇതിനകം രാജ്യം ഇരുപതിലധികം മിസൈലുകൾ വിക്ഷേപിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
advertisement
ഉത്തര കൊറിയയുടെ നിലപാട്
അമേരിക്കയും ദക്ഷിണ കൊറിയൻ സഖ്യകക്ഷികളും ഉയർത്തുന്ന ഭീഷണിക്ക് മറുപടിയാണ് തങ്ങളുടെ മിസൈൽ വിക്ഷേപണം എന്നാണ് ഉത്തരകൊറിയ പറയുന്നത്. ദക്ഷിണ കൊറിയ അടുത്തിടെ നടത്തിയ മിസൈൽ അഭ്യാസങ്ങൾക്കുള്ള മറുപടി കൂടിയാണിത്. അമേരിക്കയുമായി ചേർന്ന് ദക്ഷിണ കൊറിയ നടത്തിയ സംയുക്ത സൈനികാഭ്യാസങ്ങളിൽ ഉത്തരകൊറിയ രോഷാകുലരാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ദക്ഷിണ കൊറിയയും അമേരിക്കയും ചേർന്ന് പന്ത്രണ്ടു ദിവസത്തെ സംയുക്ത സൈനിക അഭ്യാസങ്ങൾ നടത്തിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/World/
North Korea | ഉത്തര കൊറിയ ഏഴാമത്തെ ആണവ പരീക്ഷണത്തിനൊരുങ്ങുകയാണോ? ലോകരാജ്യങ്ങളുടെ ആശങ്കയ്ക്ക് കാരണമെന്ത്?
Next Article
advertisement
മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പിപി തങ്കച്ചൻ അന്തരിച്ചു
മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പിപി തങ്കച്ചൻ അന്തരിച്ചു
  • മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പിപി തങ്കച്ചൻ 83-ാം വയസ്സിൽ അന്തരിച്ചു.

  • ശ്വാസകോശ അണുബാധയെ തുടർന്ന് ആലുവയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

  • 2004 മുതൽ 2018 വരെ യുഡിഎഫ് കൺവീനറായും ആന്റണി മന്ത്രിസഭയിൽ കൃഷി മന്ത്രിയുമായും പ്രവർത്തിച്ചു.

View All
advertisement