HOME /NEWS /World / ബലാത്സംഗക്കേസ്: ഇസ്ലാമിക പണ്ഡിതൻ താരിഖ് റമദാൻ കുറ്റവിമുക്തൻ

ബലാത്സംഗക്കേസ്: ഇസ്ലാമിക പണ്ഡിതൻ താരിഖ് റമദാൻ കുറ്റവിമുക്തൻ

ക്രൂരമായ ലൈംഗികാതിക്രമത്തിനും മർദനത്തിനും അപമാനത്തിനും വിധേയയായി എന്നാണ് ഇസ്ലാം മതം സ്വീകരിക്കുകയും റമദാന്റെ കടുത്ത ആരാധികയുമായിരുന്ന സ്വിസ് യുവതി കോടതിയിൽ പറഞ്ഞത്

ക്രൂരമായ ലൈംഗികാതിക്രമത്തിനും മർദനത്തിനും അപമാനത്തിനും വിധേയയായി എന്നാണ് ഇസ്ലാം മതം സ്വീകരിക്കുകയും റമദാന്റെ കടുത്ത ആരാധികയുമായിരുന്ന സ്വിസ് യുവതി കോടതിയിൽ പറഞ്ഞത്

ക്രൂരമായ ലൈംഗികാതിക്രമത്തിനും മർദനത്തിനും അപമാനത്തിനും വിധേയയായി എന്നാണ് ഇസ്ലാം മതം സ്വീകരിക്കുകയും റമദാന്റെ കടുത്ത ആരാധികയുമായിരുന്ന സ്വിസ് യുവതി കോടതിയിൽ പറഞ്ഞത്

 • News18 Malayalam
 • 2-MIN READ
 • Last Updated :
 • Thiruvananthapuram [Trivandrum]
 • Share this:

  ബലാത്സംഗക്കേസിൽ വിചാരണ നേരിട്ടിരുന്ന പ്രശസ്ത ഇസ്‌ലാമിക പണ്ഡിതൻ താരിഖ് റമദാൻ നിരപാധിയെന്ന് സ്വിസ് കോടതി. ഈജിപ്തിലെ മുസ്ലീം ബ്രദർഹുഡിന്റെ സ്ഥാപകനായ ഹസൻ അൽ ബന്നയുടെ ചെറുമകനാണ് സ്വിസ് പൗരനായ താരിഖ് റമദാൻ. 2008ൽ ജനീവയിലെ ഒരു ഹോട്ടലിൽ വെച്ച് റമദാൻ ബലാത്സംഗം ചെയ്‌തെന്ന് ആരോപിച്ച് ഒരു സ്വിസ് യുവതിയാണ് അദ്ദേഹത്തിനെതിരെ പീഡനകേസ് കൊടുത്തത്. താൻ ക്രൂരമായ ലൈംഗികാതിക്രമത്തിനും മർദനത്തിനും അപമാനത്തിനും വിധേയയായി എന്നാണ് ഇസ്ലാം മതം സ്വീകരിക്കുകയും റമദാന്റെ കടുത്ത ആരാധികയുമായിരുന്ന സ്വിസ് യുവതി കോടതിയിൽ പറഞ്ഞത്.

  ഓക്‌സ്‌ഫഡ് അക്കാദമിയിലെ ഒരു കോൺഫറൻസിന് ശേഷം കോഫി കുടിക്കാൻ ക്ഷണിക്കുകയും തുടർന്ന് തന്നെ പീഡിപ്പിക്കുകയും ആയിരുന്നു എന്ന് യുവതി മൊഴി നൽകി. അറുപതുകാരനായ റമദാന് മേൽ ആരോപിച്ചിട്ടുള്ള ഈ കുറ്റം തെളിഞ്ഞാൽ മൂന്ന് വർഷം വരെ തടവ് അനുഭവിക്കണം. എന്നാൽ എല്ലാ ആരോപണങ്ങളെല്ലാം അദ്ദേഹം നിഷേധിച്ചു. അതേസമയം ഈ സ്ത്രീയെ കണ്ടിരുന്നു എന്ന കാര്യം അദ്ദേഹം സമ്മതിച്ചിരുന്നു.

  ഒരു കാലത്ത് ഇസ്‌ലാമിക ചിന്തയുടെ “റോക്ക് സ്റ്റാർ” ആയി വിശേഷിപ്പിക്കപ്പെട്ട റമദാന്റെ ഇതുവരെയുള്ള കരിയറിൽ ഇത്രകാലവും ഇല്ലാത്തവിധമുള്ളതായിരുന്നു ഈ വിചാരണ. യൂറോപ്പിലാകെ ഭീകരാക്രമണങ്ങൾ കാരണം മുസ്ലീം വിരുദ്ധ വികാരം ആളിപ്പടരുന്ന കാലത്ത് തീവ്രവാദത്തെ ശക്തമായി അപലപിക്കുകയും വധശിക്ഷയെ എതിർക്കുകയും ചെയ്യുന്ന യുക്തിയുടെ ശബ്ദമാകാൻ റമദാന് കഴിഞ്ഞിരുന്നു. ടുണീഷ്യ, ഈജിപ്ത്, സൗദി അറേബ്യ, ലിബിയ, സിറിയ എന്നീ രാജ്യങ്ങളിലെ ജനാധിപത്യമില്ലായ്മയെ വിമർശിച്ചതിന്റെ പേരിൽ ആ രാജ്യങ്ങളിൽ അദ്ദേഹത്തിന് പ്രവേശനം നിഷേധിച്ചു.

  Also Read- കൊവിഡിനേക്കാള്‍ മാരകമായ മഹാമാരിക്ക് സാധ്യത; രാജ്യങ്ങൾ തയ്യാറാകണമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന

  2004-ൽ ടൈം മാഗസിന്റെ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളിൽ ഒരാളായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 2007-ൽ സെന്റ് ആന്റണീസ് കോളേജിലെ ഓക്‌സ്‌ഫോർഡിൽ ഇസ്‌ലാമിക് സ്റ്റഡീസ് പ്രൊഫസറായി. അദ്ദേഹത്തിന് ധാരാളം വിമർശകരും ഉണ്ടായിരുന്നു. പ്രത്യേകിച്ച് ഫ്രാൻസിൽ. നിരവധി പ്രമുഖ അക്കാദമിക് വിദഗ്ധർ അദ്ദേഹത്തിനുമേൽ യഹൂദ വിരുദ്ധത ആരോപിച്ചിരുന്നു.

  എന്നാൽ 2017-ൽ ഒരു ഫ്രഞ്ച് വനിത തന്നെ റമദാൻ ബലാത്സംഗം ചെയ്തതായി ആരോപിച്ചതോടെ റമദാന്റെ വളർച്ചയുടെ കാലം അവസാനിച്ചു. ആ കേസ് പരസ്യമായപ്പോൾ കൂടുതൽ സ്ത്രീകൾ സമാന ആരോപണവുമായി രംഗത്തെത്തി. 2020-ഓടെ അദ്ദേഹം അഞ്ച് ബലാത്സംഗ ആരോപണങ്ങൾ നേരിട്ടു. നാലെണ്ണം ഫ്രാൻസിലും, ഒന്ന് സ്വിറ്റ്സർലൻഡിലും. ഫ്രാൻസിൽ ഒമ്പത് മാസം തടങ്കലിൽ കഴിഞ്ഞിരുന്നു. അപ്പോഴും തനിക്കെതിരായ എല്ലാ ആരോപണങ്ങളും അദ്ദേഹം നിരന്തരം നിഷേധിച്ചു കൊണ്ടേയിരുന്നു.

  സ്വിസ് കേസാണ് ആദ്യം വിചാരണയ്ക്ക് വന്നത്. ജനീവ കോടതി മുറിയിലെ അന്തരീക്ഷം അങ്ങേയറ്റം സംഘർഷഭരിതമായിരുന്നു. തന്റെ ഐഡന്റിറ്റി സംരക്ഷിക്കാൻ ബ്രിജിറ്റ് എന്ന പേര് ഉപയോഗിച്ചുകൊണ്ടാണ് വിചാരണ നേരിട്ടത്. കോടതിമുറിയിൽ ഒരു വലിയ സ്‌ക്രീൻ സ്ഥാപിക്കാൻ അഭ്യർത്ഥിച്ചിരുന്നത് കൊണ്ട് തന്നെ ബലാത്സംഗം ചെയ്തുവെന്ന് ആരോപിക്കപ്പെടുന്ന ആളിന്റെ മുഖത്തേയ്ക്ക് പരാതിക്കാരിയ്ക്കും നോക്കേണ്ടി വന്നില്ല. താൻ മരിച്ച് പോയേക്കുമെന്ന് ഭയക്കുന്നതായി പറഞ്ഞുകൊണ്ടാണ് ആക്രമണത്തെക്കുറിച്ച് സ്ത്രീ കോടതിയിൽ വിവരിച്ചത്.

  Also Read- ടിപ്പു സുൽത്താന്റെ വാളിന് ലണ്ടനിലെ ലേലത്തിൽ ലഭിച്ചത് 140 കോടി രൂപയോളം

  സ്ത്രീയെ തന്റെ ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചതായി റമദാൻ സമ്മതിച്ചു, എന്നാൽ ഏതെങ്കിലും തരത്തിലുള്ള അക്രമം നടന്നു എന്നത് അദ്ദേഹം ആവർത്തിച്ച് നിഷേധിച്ചു. തനിക്കെതിരായ എല്ലാ ആരോപണങ്ങളും രാഷ്ട്രീയ പ്രേരിതമാണെന്നും തന്നെ അപകീർത്തിപ്പെടുത്താൻ കരുതിക്കൂട്ടി രൂപകൽപ്പന ചെയ്തതാണെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ ഫ്രഞ്ച്, സ്വിസ് അഭിഭാഷകരും ആരോപണമുന്നയിച്ചവരുടെ സത്യസന്ധതയെ ചോദ്യം ചെയ്തു. ആരോപണത്തിന് നിദാനമായ ആക്രമണങ്ങൾ നടന്നു എന്ന് പറയപ്പെടുന്ന തീയതികളിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ അഭിഭാഷകർ ഇക്കാര്യം വാദിച്ചത്.

  ഈ കേസിൽ റമദാനെ അദ്ദേഹത്തിന്റെ കുടുംബവും പിന്തുണച്ചു. തന്റെ പിതാവിനെതിരായ കേസുകൾ രാഷ്ട്രീയപ്രേരിതമാണെന്ന് ഉറപ്പാണ് എന്നായിരുന്നു 2019ൽ അദ്ദേഹത്തിന്റെ മകൻ സാമി പറഞ്ഞത്. മാത്രമല്ല അമേരിക്കൻ തത്ത്വചിന്തകനായ നോം ചോംസ്‌കി, ബ്രിട്ടീഷ് ചലച്ചിത്ര നിർമ്മാതാവ് കെൻ ലോച്ച് എന്നിവരുൾപ്പെടെയുള്ള ഡസൻ കണക്കിന് പ്രശസ്ത വ്യക്തിത്വങ്ങൾ ഈ വിലയിരുത്തലിനെ പിന്തുണച്ചിരുന്നു.

  ഒരാഴ്‌ചത്തെ ആലോചനയ്‌ക്ക് ശേഷം മൂന്ന് സ്വിസ് ജഡ്ജിമാർ അടങ്ങിയ ബെഞ്ച് അദ്ദേഹം നിരപരാധിയാണെന്ന് കണ്ടെത്തി. സ്വിറ്റ്‌സർലൻഡിലെ കേസിൽ അദ്ദേഹം നിരപരാധി ആയാലും പരീക്ഷണം ഇവിടെ അവസാനിക്കുന്നില്ല. ഫ്രാൻസിൽ, റമദാനെതിരെ ചുമത്തിയ കുറ്റങ്ങൾ കോടതിയിൽ എത്തിക്കണമോ എന്ന് പ്രോസിക്യൂട്ടർമാർ ഇതുവരെ തീരുമാനിച്ചിട്ടില്ല. പക്ഷെ എല്ലാ കേസുകളിലും തന്റെ നിരപരാധിത്വം തെളിയിക്കുമെന്ന് റമദാൻ വ്യക്തമാക്കി.

  നിങ്ങളുടെ നഗരത്തിൽ നിന്ന്(കണ്ണൂർ)

  First published:

  Tags: Islamic, Rape case