മോസ്കോയില്‍ സംഗീതനിശക്കിടെ ഭീകരാക്രമണം; ഉത്തരവാദിത്വം ISIS ഏറ്റെടുത്തു; അപലപിച്ച് പ്രധാനമന്ത്രി മോദി

Last Updated:

മുഖംമൂടി ധാരികളായ ഭീകരരുടെ വെടിവെയ്പ്പില്‍ അറുപതോളം പേര്‍ കൊല്ലപ്പെട്ടു.

റഷ്യന്‍ തലസ്ഥാനമായ മോസ്കോയിലെ ക്രോക്കസ് സിറ്റി ഹാളില്‍ സംഗീതനിശക്കിടെ ഉണ്ടായ ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. മുഖംമൂടി ധാരികളായ ഭീകരരുടെ വെടിവെയ്പ്പില്‍ അറുപതോളം പേര്‍ കൊല്ലപ്പെട്ടു. നൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച രാത്രിയിലായിരുന്നു ആക്രമണം. ആക്രമണത്തെ അപലപിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു.
“മോസ്‌കോയിലെ ഹീനമായ ഭീകരാക്രമണത്തെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. ഞങ്ങളുടെ ചിന്തകളും പ്രാർത്ഥനകളും ഇരകളുടെ കുടുംബത്തോടൊപ്പമുണ്ട്. ദുഃഖത്തിൻ്റെ ഈ വേളയിൽ റഷ്യൻ  സർക്കാരിനോടും ജനങ്ങളോടും ഇന്ത്യ ഐക്യദാർഢ്യത്തോടെ നിലകൊള്ളുന്നു, ”പ്രധാനമന്ത്രി മോദി  എക്‌സിൽ കുറിച്ചു. ഇന്ത്യയ്‌ക്കൊപ്പം ഇറാൻ, യുഎസ്, യുഎൻ, ഫ്രാൻസ്, യൂറോപ്യൻ യൂണിയൻ തുടങ്ങിയ രാജ്യങ്ങൾ ഭീകരാക്രമണത്തെ അപലപിച്ചു.
advertisement
അക്രമിസംഘത്തില്‍ അഞ്ചുപേരുണ്ടായിരുന്നു എന്നാണ് വിവരം. വെടിവെയ്പിന് പിന്നാലെ കെട്ടിടത്തില്‍ രണ്ട് സ്‌ഫോടനങ്ങളും നടന്നു. കെട്ടിടത്തില്‍നിന്ന് തീ ഉയരുന്ന ദൃശ്യങ്ങളും പുറത്തുവന്നു. തീപിടിച്ച് ഹാളിന്‌‍‍റെ മേല്‍ക്കൂര നിലംപൊത്തി. വെടിവയ്പ്പിനെത്തുടർന്ന് പുറത്തേക്ക് ഓടിരക്ഷപ്പെടാനുള്ള തിക്കിലും തിരക്കിലുംപ്പെട്ടാണ് ചിലർ മരിച്ചത്.
advertisement
ഒന്‍പതിനായിരത്തോളം ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കെട്ടിടസമുച്ചയത്തിലായിരുന്നു പരിപാടി നടന്നത്. ആറായിരംപേരോളം വെടിവെപ്പ് നടക്കുമ്പോള്‍ സംഭവസ്ഥലത്തുണ്ടായിരുന്നു. സംഭവം ഭീകരാക്രമണമാണെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/World/
മോസ്കോയില്‍ സംഗീതനിശക്കിടെ ഭീകരാക്രമണം; ഉത്തരവാദിത്വം ISIS ഏറ്റെടുത്തു; അപലപിച്ച് പ്രധാനമന്ത്രി മോദി
Next Article
advertisement
MVD| മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്‍റെ പരിപാടിക്ക് ആൾ കുറഞ്ഞ സംഭവത്തിൽ അസി. ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് കാരണം കാണിക്കൽ നോട്ടീസ്
MVD പരിപാടിക്ക് ആൾ കുറഞ്ഞ സംഭവത്തിൽ അസി. ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് കാരണം കാണിക്കൽ നോട്ടീസ്
  • അസി. ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി.

  • 52 വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ചടങ്ങിൽ ആളുകൾ കുറവായിരുന്നു.

  • മന്ത്രിയുടെ ക്ഷോഭം കാരണം പരിപാടി റദ്ദാക്കി.

View All
advertisement