മുസ്ലീം വിരുദ്ധ പരാമർശം: നെതന്യാഹുവിന്റെ മകനെ ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തു

Last Updated:
ജറുസലേം : മുസ്ലീം വിരുദ്ധ പരാമര്‍ശം നടത്തിയതിന്റെ പേരിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ മകനെ ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തു. നെതന്യാഹുവിന്റെ മൂത്തമകൻ യയിർ നെതന്യാഹു തന്നെയാണ് ഫേസ്ബുക്ക് തന്നെ 24 മണിക്കൂറേക്ക് ബ്ലോക്ക് ചെയ്തുവെന്ന വിവരം വെളിപ്പെടുത്തിയത്.
ലോകത്തെ പ്രമുഖ സോഷ്യൽ നെറ്റവർക്കിംഗ് സൈറ്റായ ഫേസ്ബുക്കിന് ഏകാധിപത്യം എന്നു വിമർശിച്ചു കൊണ്ടായിരുന്നു യയിറിന്റെ പ്രതികരണം. സമീപകാലത്തുണ്ടായ പാലസ്തീൻ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ഇയാൾ ഫേസ്ബുക്കിൽ ഇട്ട പോസ്റ്റുകളാണ് സംഭവത്തിനാധാരം.
'ലോകത്ത് എവിടെയാണ് ആക്രമണങ്ങളില്ലാത്തതെന്ന് അറിയുമോ? അത് ജപ്പാനിലും ഐസ്ലൻഡിലുമാണ്. യാദൃശ്ചികത എന്താണെന്നു വച്ചാൽ ഈ രണ്ടിടത്തും മുസ്ലീങ്ങളില്ല' എന്നായിരുന്നു യയിറിന്റെ ഒരു പോസ്റ്റ്.
advertisement
'സമാധാനത്തിന് സാധ്യമായ രണ്ട് വഴികളാണുള്ളത്. ഒന്ന് എല്ലാ ജൂതൻമാരും ഇസ്രായേൽ ഉപേക്ഷിക്കുക.. അല്ലെങ്കിൽ എല്ലാ മുസ്ലീങ്ങളും. ഇതിൽ രണ്ടാമത്തെ മാര്‍ഗമാണ് താൻ നിർദേശിക്കുക' എന്നായിരുന്നു മറ്റൊരു പോസ്റ്റ്. ഇതിന് പിന്നാലെയാണ് ഫേസ്ബുക്ക് യെയിറിനെ ബ്ലോക്ക് ചെയ്തത്.
തുടർന്നാണ് തന്റെ ട്വിറ്റർ അക്കൗണ്ട് വഴി ഇയാൾ ഫേസ്ബുക്കിനെതിരെ രംഗത്തെത്തിയത്. നെതന്യാഹുവിന്റെ വിമർശകരുടെ സ്ഥിരം ഇരയാണ് 27 കാരനായ യെയിർ. ഒരു പദവികളിലും ഇല്ലാത്ത യയിർ, പിതാവിന്റെ സ്ഥാനം ഉപയോഗപ്പെടുത്തി ഔദ്യോഗിക വസതിയും മറ്റ് സുരക്ഷാ സംവിധാനങ്ങളുമായി കഴിയുകയാണെന്നാണ് ഇവരുടെ ആരോപണം.
advertisement
അധികാരത്തിൽ കുടുംബവാഴ്ച നിലനിർത്താൻ യയിറിനെ പാകപ്പെടുത്തി വരികയാണ് നെതന്യാഹു എന്ന വിമർശനവും ഉണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/World/
മുസ്ലീം വിരുദ്ധ പരാമർശം: നെതന്യാഹുവിന്റെ മകനെ ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തു
Next Article
advertisement
'പലസ്തീൻ വിഷയത്തിൽ അവതരിപ്പിച്ച മൈം തടയാൻ ആർക്കാണ് അധികാരം?' മന്ത്രി ശിവൻകുട്ടി
'പലസ്തീൻ വിഷയത്തിൽ അവതരിപ്പിച്ച മൈം തടയാൻ ആർക്കാണ് അധികാരം?' മന്ത്രി ശിവൻകുട്ടി
  • പലസ്തീൻ ഐക്യദാർഢ്യ മൈം തടഞ്ഞ സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് മന്ത്രി ശിവൻകുട്ടി ഉത്തരവിട്ടു.

  • പലസ്തീൻ വിഷയത്തിൽ മൈം അവതരിപ്പിക്കാൻ വിദ്യാർത്ഥികൾക്ക് അവസരം നൽകുമെന്ന് മന്ത്രി ഫേസ്ബുക്കിൽ.

  • പലസ്തീൻ വിഷയത്തിൽ മൈം തടയാൻ ആർക്കാണ് അധികാരമെന്ന് മന്ത്രി ശിവൻകുട്ടി ചോദിച്ചു.

View All
advertisement